വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്‌റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി

ഇന്ത്യയില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് പ്രചാരമേറുകയാണ്. പല വില നിലവാരത്തില്‍ വിവിധ സെഗ്മെന്റുകളിലായി ഒത്തിരി മോഡലുകള്‍ ഇപ്പോള്‍ വാങ്ങാന്‍ കിട്ടും. ഇന്ത്യയിലെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഒരു മോഡല്‍ വെള്ളിയാഴ്ച വിപണിയിലത്തി. വി-സ്ട്രോം 800DE മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂററാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരീക്ഷണം നടത്തിയ മോഡല്‍ ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആഗോളതലത്തില്‍ വി-സ്ട്രോം 650 XT-യുടെ പകരക്കാരനായാണ് പുതിയ വി-സ്ട്രോം 800DE എത്തിയിരിക്കുന്നത്. 10.30 ലക്ഷം രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്സ്‌ഷോറൂം വില. ഇന്ത്യയില്‍ ചാമ്പ്യന്‍ യെല്ലോ, ഗ്ലാസ് മാറ്റ് മെക്കാനിക്കല്‍ ഗ്രേ, സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുതിയ സുസുക്കി വി-800DE ലഭ്യമാകും.

suzuki v-strom 800de

മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ വി-സ്ട്രോം 800DE ഒരു സമ്പൂര്‍ണ നവീകരണത്തന് വിധേയമാകുകയും പെര്‍ഫോമന്‍സും ശേഷിയും മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. GSX-8S നേക്കഡ് ബൈക്കിന്റെ അതേ സ്റ്റീല്‍ ഫ്രെയിമാണ് വി-സ്ട്രോം 800DE മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. കാഴ്ച്ചയില്‍ വി-സ്ട്രോം സീരീസിന്റെ അതേ രൂപമാണ് കൈക്കൊണ്ടിരിക്കുന്നത്. ഈ റിജിഡായ സ്റ്റീല്‍ ഫ്രെയിം സ്ട്രെയിറ്റ് ലൈന്‍ സ്റ്റബിലിറ്റി നല്‍കുമെന്ന് മാത്രമല്ല ദൂരയാത്രകള്‍ കൂടുതല്‍ കംഫര്‍ട്ടാക്കി മാറ്റുകയും ചെയ്യുന്നു.

സുസുക്കി വി-സ്‌ട്രോം 800DE അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ ഷാര്‍പ്പര്‍ സ്റ്റൈലിംഗും ഉയരമുള്ള റൈഡിംഗ് സ്റ്റാന്‍സുമാണ് നല്‍കുന്നത്. പരുക്കന്‍ റോഡുകളില്‍ മികച്ച നിയന്ത്രണത്തിനായി ഫ്രണ്ട് ബീക്ക് ഇപ്പോള്‍ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ഇതുകൂടാതെ മികച്ച കണ്‍ട്രോള്‍ ലഭിക്കുന്നതിനായി സീറ്റ് റെയിലുകളുടെ വീതി കുറച്ചിരിക്കുന്നു. സുസുക്കി വി-സ്ട്രോം 800DE ന് 220 mm ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കുന്നു.

suzuki v-strom 800de rear view

അതേസമയം സീറ്റ് ഉയരം 855 mm ആണ്. 3 സ്റ്റെപ് ഹൈറ്റ് അഡ്ജസ്റ്റബിലിറ്റി ലഭിക്കുന്ന ചെറിയ വിന്‍ഡ്‌സ്‌ക്രീനും ബൈക്കിന് ലഭിക്കുന്നു. പരുക്കന്‍ പ്രതലങ്ങള്‍ കീഴടക്കുമ്പോള്‍ സുഖവും ഷോക്ക് ആഗിരണവും വാഗ്ദാനം ചെയ്യുന്ന ടാപ്പേര്‍ഡ് ഹാന്‍ഡില്‍ ബാറുകളും ഈ അഡ്വഞ്ചര്‍ ബൈക്കിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.

649 സിസി വി-ട്വിനിന് പകരമായി പുതുതായി വികസിപ്പിച്ച 776 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 6-സ്പീഡ് ഗിയര്‍ബോക്സും ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററുമായി ജോടിയാക്കുമ്പോള്‍ മോട്ടോര്‍ 83 bhp പവറും 78 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. 270 ഡിഗ്രി ക്രാങ്ക്ഷാഫ്റ്റ് മോട്ടോര്‍സൈക്കിളിലെ പഴയ വി-ട്വിന്‍ എഞ്ചിന്റെ അതേ ശബ്ദം പുറപ്പെടുവിക്കാന്‍ സഹായിക്കുന്നു.

suzuki v-strom 800de instrument cluster

സുസുക്കി ക്രോസ് ബാലന്‍സര്‍ സിസ്റ്റം സജ്ജീകരിച്ചതിനാല്‍ വൈബ്രേഷനെ കുറിച്ചുള്ള പേടിയോ വേണ്ട. ലൈറ്റ്വെയിറ്റ് പാക്കേജും മികച്ച ഹാന്‍ഡ്ലിംഗും ഇത് സാധ്യമാക്കുന്നു. അനുവദിക്കുന്നു. 2-ഇന്‍ടു-1 എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ഇതിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ഒരു മോഡേണ്‍ മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂറിംഗ് ബൈക്കില്‍ പ്രതീക്ഷിക്കുന്ന എല്ലാത്തരം ഇലക്ട്രോണിക് ഫീച്ചറുകളാലും സമ്പനന്നമാണ് സുസുക്കി വി-സ്‌ട്രോം 800DE.

ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍, ഗ്രാവല്‍ മോഡ് ഉള്‍പ്പെടെ നാല് റൈഡിംഗ് മോഡുകള്‍, മൂന്ന് ട്രാക്ഷന്‍ കണ്‍ട്രോള്‍ ക്രമീകരണങ്ങള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, പുതിയ 5 ഇഞ്ച് TFT ഡിസ്പ്ലേ, സുസുക്കിയുടെ ഈസി സ്റ്റാര്‍ട്ട് സിസ്റ്റം, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ് എന്നിവയാണ് പുതിയ സുസുക്കി വി-സ്ട്രോം 800DE മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളിന്റെ പ്രധാന ഫീച്ചറുകള്‍.മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍ മുന്‍വശത്ത് അപ്സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ റിമോട്ട് പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുതലകള്‍ നിര്‍വഹിക്കുന്നത്.

suzuki v-strom 800de running shot

ഡ്യുവല്‍ 310 mm ഫ്രണ്ട് ഡിസ്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നത്. സെമി-ബ്ലോക്ക് പാറ്റേണ്‍ ഡണ്‍ലോപ്പ് ടയറുകളുള്ള 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിന്‍ വയര്‍-സ്‌പോക്ക്ഡ് വീലുകളിൽ ബൈക്ക് ഓടുന്നു. 20 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് ശേഷി. സെഗ്മെന്റില്‍ ഹോണ്ട XL750 ട്രാന്‍സാല്‍പ്, ബിഎംഡബ്ല്യു F 850 GS, ട്രയംഫ് ടൈഗര്‍ 900, കവസാക്കി വെര്‍സിസ് 650 എന്നീ മോഡലുകളുടെ വെല്ലുവിളിയാണ് നേരിടേണ്ടത്.

Article Published On: Friday, March 29, 2024, 10:39 [IST]
English summary
Suzuki v strom 800de middleweight adventure tourer launched in india price spec feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X