സുസുക്കിയുടെ ശുക്രനായി വി-സ്ട്രോം 800DE, പ്രധാന ഹൈലൈറ്റുകൾ എന്തൊക്കെയെന്ന് അറിയാമോ

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരീക്ഷണം നടത്തിയ മോഡലായ സുസുക്കി വി-സ്ട്രോം 800DE ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രാജ്യത്തെ അഡ്വഞ്ചർ ബൈക്ക് പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഡൽ കൂടിയായിരുന്നു ഇത്. കഴിഞ്ഞ ആഴ്ച്ച ലോഞ്ച് ചെയ്തത് മുതൽ ബുക്കിങ്ങിൻ്റെ തിരക്ക് കൂടുകയും ചെയ്തു. മോഡലിൻ്റെ പ്രധാന ഹൈലൈറ്റുകൾ എന്തൊക്കെയാണ് എന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുത്.

₹10.30 ലക്ഷം (എക്‌സ്-ഷോറൂം) വിലയുള്ള സുസുക്കി V-Strom 800DE, ഹോണ്ട ട്രാൻസൽപ് XL750, BMW F850 GS, ട്രയംഫ് ടൈഗർ 900 തുടങ്ങിയ എതിരാളികളോടാണ് മത്സരിക്കുന്നത്. പുതിയ മോട്ടോർസൈക്കിൾ ഇപ്പോൾ ജാപ്പനീസ് ടൂവീലർ ബാൻഡിൻ്റെ മുൻനിര അഡ്വഞ്ചർ ആണ്. സുസുക്കിയുടെ ഏറ്റവും പുതിയ അഡ്വഞ്ചർ ടൂറർ വി-സ്ട്രോം 650-നും വി-സ്ട്രോം 1050-നും ഇടയിലാണ് ലൈനപ്പ് ചെയ്തിരിക്കുന്നത്.

- 800DE

ഡിസൈൻ: പുതിയ വി-സ്ട്രോം 800DE ഒരു സമ്പൂര്‍ണ നവീകരണത്തന് വിധേയമാകുകയും പെര്‍ഫോമന്‍സും ശേഷിയും മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. GSX-8S നേക്കഡ് ബൈക്കിന്റെ അതേ സ്റ്റീല്‍ ഫ്രെയിമാണ് വി-സ്ട്രോം 800DE മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. കാഴ്ച്ചയില്‍ വി-സ്ട്രോം സീരീസിന്റെ അതേ രൂപമാണ് കൈക്കൊണ്ടിരിക്കുന്നത്. ഈ റിജിഡായ സ്റ്റീല്‍ ഫ്രെയിം സ്ട്രെയിറ്റ് ലൈന്‍ സ്റ്റബിലിറ്റി നല്‍കുമെന്ന് മാത്രമല്ല ദൂരയാത്രകള്‍ കൂടുതല്‍ കംഫര്‍ട്ടാക്കി മാറ്റുകയും ചെയ്യുന്നു.

കളർ ഓപ്ഷനുകൾ: സുസുക്കി V-Strom 800DE മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്: ചാമ്പ്യൻ യെല്ലോ നമ്പർ 2, ഗ്ലാസ് മാറ്റ് മെക്കാനിക്കൽ ഗ്രേ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്. അതേസമയം, എതിരാളിയായ ഹോണ്ട XL750 Transalp രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭിക്കുന്നത്: റോസ് വൈറ്റ്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക്.

- 800DE

ഫീച്ചറുകൾ: ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, ഗ്രാവൽ മോഡ് ഉൾപ്പെടെ നാല് റൈഡിംഗ് മോഡുകൾ, മൂന്ന് ട്രാക്ഷൻ കൺട്രോൾ ക്രമീകരണങ്ങൾ, ഡ്യുവൽ-ചാനൽ എബിഎസ്, പുതിയ 5 ഇഞ്ച് TFT ഡിസ്പ്ലേ, സുസുക്കിയുടെ ഈസി സ്റ്റാർട്ട് സിസ്റ്റം, പൂർണ എൽഇഡി ലൈറ്റിംഗ് എന്നിവയെല്ലാം സുസുക്കി വി-സ്ട്രോം 800DE മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളിന്റെ പ്രധാന സവിശേഷതകളാണ്.

പവർട്രെയിൻ: പുതിയ മോട്ടോർസൈക്കിളിന് പഴയ 650 സിസി പതിപ്പിനേക്കാൾ കൂടുതൽ പരിഷ്ക്കാരങ്ങൾ ലഭിക്കുന്നുണ്ട്. അതിപ്പോൾ ഡിസൈനിലായാലും പെർഫോമൻസിലായാലും ഫീച്ചറുകളിലായാലും പ്രകടമാണ്. 649 സിസി വി-ട്വിന് പകരം പുതുതായി വികസിപ്പിച്ച 776 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സുസുക്കി വി-സ്ട്രോം 800DE പതിപ്പിന് തുടിപ്പേകുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 83 bhp കരുത്തിൽ പരമാവധി 78 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

- 800DE

സസ്പെൻഷനും ബ്രേക്കും: മുൻവശത്ത് അപ്സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ റിമോട്ട് പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ ഡ്യുവൽ 310 mm ഫ്രണ്ട് ഡിസ്‌കുകളിൽ നിന്നും പിന്നിൽ സിംഗിൾ ഡിസ്‌ക്കുമാണ് കിട്ടുന്നത്. അഡ്വഞ്ചർ മോട്ടോർസൈക്കിളിന് സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് ലഭിക്കുന്നത് സേഫ്റ്റി വർധിപ്പിക്കുന്ന കാര്യമാണ്.

നിങ്ങളൊരു അഡ്വഞ്ചർ ബൈക്ക് പ്രേമിയാണെങ്കിൽ തീർച്ചയായും സുസുക്കിയുടെ ഈ പുതിയ മോഡൽ ഓടിച്ചു നോക്കണം. ഷോറൂമുകളിൽ വാഹനം എത്തിയിട്ടുണ്ട്. വാഹനത്തിൻ്റെ കൂടുതൽ ഫീച്ചറുകൾ നിങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതാണ് നല്ലത്. സുസുക്കി ക്രോസ് ബാലന്‍സര്‍ സിസ്റ്റം സജ്ജീകരിച്ചതിനാല്‍ വൈബ്രേഷനെ കുറിച്ചുള്ള പേടിയോ വേണ്ട. ലൈറ്റ്വെയിറ്റ് പാക്കേജും മികച്ച ഹാന്‍ഡ്ലിംഗും ഇത് സാധ്യമാക്കുന്നു. അനുവദിക്കുന്നു. 2-ഇന്‍ടു-1 എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ഇതിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.

More from DriveSpark

Article Published On: Tuesday, April 2, 2024, 16:22 [IST]
English summary
These are the five highlights of suzuki v strom 800de checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X