വെടിക്കെട്ട് ഓഫറുകളുണ്ട്! ഈ ദീപാവലിക്ക് വാങ്ങാന്‍ പറ്റിയ 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ദീപാവലി ആഘോഷിക്കാനായി രാജ്യം ആവേശത്തോടെ കാത്തിരിക്കുകയാണ്. ദീപാലംകൃതമായ വീടുകളില്‍ അംഗങ്ങള്‍ ഒത്തുചേരുന്ന ഉത്സവാന്തരീക്ഷത്തില്‍ ഒരു പുതിയ വാഹനം കൂടി എത്തിക്കാന്‍ പലരും ആഗ്രഹിക്കുന്നു. ലോകം മൊത്തം വായു മലിനീകരണത്തെ കുറിച്ചും ആഗോളതാപനത്തെ കുറിച്ചും ഗൗരവമായി ചര്‍ച്ച ചെയ്യുമ്പോള്‍ പൗരനെന്ന നിലയില്‍ നമുക്കുള്ള ഉത്തരവാദിത്തം കൂടി വിചിന്തനം നടത്താനുള്ള അവസരമാണിത്. ആഘോഷ സമയത്ത് ഒരു വാഹനം തെരഞ്ഞെടുക്കുമ്പോള്‍ പരിസ്ഥിതി സൗഹൃദ ബദലുകള്‍ തിരഞ്ഞെടുക്കുന്നത് മികച്ച തീരുമാനമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് നമ്മുടെ ആഘോഷങ്ങള്‍ ഊര്‍ജ്ജസ്വലവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കുന്നു.

സീറോ ടെയില്‍ പൈപ്പ് ഉദ്വമനം വഴി മലിനീകരണത്തെ ചെറുക്കുന്നതില്‍ പ്രതീക്ഷയുടെ വിളക്കായി മാറിയിരിക്കുകയാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍. കൂടുതല്‍ സുസ്ഥിരമായ ദീപാവലി ആഘോഷിക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ ഇന്ന് വാങ്ങാനായി നിരവധി ഓപ്ഷനുകള്‍ നമ്മുടെ മുന്നിലുണ്ട്. നൂതന സവിശേഷതകളുമായി എത്തുന്ന നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ന് വിപണിയിലുണ്ട്. ഈ ഉത്സവകാലത്ത് നിങ്ങള്‍ക്ക് വാങ്ങാന്‍ പറ്റിയ മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പരിചയപ്പെടുത്താം.

ola s1 x

ഓല S1 X: ഏഴ് നിറങ്ങളില്‍ ലഭ്യമാകുന്ന ഓലയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ദീപാവലിയുടെ മൂഡിന് പറ്റിയ വാഹനമാണ്. ശക്തമായ 2 kWh ബാറ്ററി പായ്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ റേഞ്ചും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗവും കൊണ്ട് ശ്രദ്ധേയമാണ് ഓല S1 X സ്‌കൂട്ടര്‍. ഈ മാസം 'ബോസ്' സെയിലിന്റെ ഭാഗമായി വെറും 49999 രൂപയ്ക്ക് ഇത് വാങ്ങാനുള്ള അവസരമുണ്ട്.

ടിവിഎസ് ഐക്യൂബ്: ഈ ഉത്സവ സീസണില്‍ ഒരു കഴിവുറ്റ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് ടിവിഎസ് ഐക്യൂബ്. ഉത്സവകാലത്തുള്ള കിഴിവുകളും മറ്റ് ഓഫറുകളും ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 89,999 രൂപ മുതലാണ് ഐക്യൂബ് റേഞ്ചിന്റെ വില ആരംഭിക്കുന്നത്. എന്നാല്‍ ക്യാഷ്ബാക്ക് ഓഫറുള്ളതിനാല്‍ ഇപ്പോള്‍ 84,999 രൂപയ്ക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ അവസരം കൈവന്നിരിക്കുകയാണ്.

tvs Iqube

ഐക്യൂബിന്റെ എല്ലാ വേരിയന്റുകളിലും 4.4 kW ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. ഐക്യൂബിന്റെ ഏറ്റവും ചെറിയ 2.2 kWh ബാറ്ററി പായ്ക്ക് ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. മിഡ്സ്പെക്ക് 3.3 kWh ബാറ്ററി പായ്ക്കിന് 100 കിലോമീറ്റററും വലിയ ബാറ്ററിക്ക് 150 കിലോമീറ്ററുമാണ് റേഞ്ച് പറയുന്നത്.

ലെക്ട്രിക്സ് LXS G3.0: മികച്ച റേഞ്ചും കുറഞ്ഞ ചാര്‍ജിംഗ് സമയവും ആവശ്യമുളള സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് LXS G3.0. മോഡേണ്‍ റൈഡര്‍മാര്‍ക്ക് അനുയോജ്യമായ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റചാര്‍ജില്‍ 115 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 18 A ചാര്‍ജര്‍ ഉപയോഗിച്ച് മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.

മണിക്കൂറില്‍ 54 കിലോമീറ്ററാണ് ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത. അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഇത് തെരഞ്ഞെടുക്കാം. 96,900 രൂപയാണ് സ്‌കൂട്ടറിന്റെ എക്സ്ഷോറൂം വില. ലെക്ട്രിക്‌സിന്റെ നൂതനമായ ബാറ്ററി-ആസ്-എ-സര്‍വീസ് (BAAS) ഓപ്ഷന്‍ വഴി പ്രതിമാസം 999 രൂപ നിരക്കില്‍ ബാറ്ററി വാടകയ്ക്ക് കിട്ടും. ഇത് സ്‌കൂട്ടര്‍ വാങ്ങാനുള്ള പ്രാരംഭ ചെലവ് ഗണ്യമായി കുറയ്ക്കുന്നു.

ആമ്പിയര്‍ മാഗ്നസ് EX: എവിടെയും എളുപ്പത്തില്‍ ചാര്‍ജുചെയ്യാന്‍ സഹായിക്കുന്ന നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്ക് അവതരിപ്പിക്കുന്ന ഒരു മോഡലാണ് ആമ്പിയര്‍ മാഗ്‌നസ് EX. ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് സ്‌കൂട്ടറാണിത്. 84,913 രൂപ മുതലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. 96 കിലോഗ്രാം ഭാരമുള്ള ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 45 കിലോമീറ്ററാണ്.

lectrix lxs2

ലെക്ട്രിക്സ് LXS G2.0: ലെക്ട്രിക്‌സില്‍ നിന്നുള്ള ശ്രദ്ധേയമായ മറ്റൊരു മോഡലാണ് LXS G2.0. ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്ന 2.3 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 98 കി.മീ. എന്ന പ്രശംസനീയമായ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പാരിസ്ഥിതിക ദോഷങ്ങളില്ലാതെ മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. എമര്‍ജന്‍സി എസ്ഒഎസ് അലേര്‍ട്ടും ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫീച്ചറുകള്‍ സേഫ്റ്റിയും സൗകര്യവും ഉറപ്പാക്കുന്നു.

More from DriveSpark

Article Published On: Sunday, October 20, 2024, 13:00 [IST]
English summary
Top 5 electric two wheelers that can brighten your diwali celebration
കൂടുതല്‍... #electric bike #diwali #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X