പെട്രോള്‍ ബൈക്ക് സൈഡിലോട്ട് മാറ്റാം... 180 കി.മീ റേഞ്ചുള്ള ഇലക്ട്രിക് ബൈക്ക് 37,000 രൂപ വിലക്കുറവിൽ!

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ പലരും കണ്ണൂംപൂട്ടി അര ഡസന്‍ കമ്പനികളുടെ പേര് പറയാന്‍ പലര്‍ക്കും പറ്റും. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുന്ന കമ്പനികളുടെ എണ്ണം വളരെ കുറവായതു കൊണ്ട് തന്നെ അവയുടെ പേരുകളും പലര്‍ക്കും കാണാപാഠം അറിയാന്‍ വഴിയില്ല.

എന്നാല്‍ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ടോര്‍ക്ക് മോട്ടോര്‍സ് പലര്‍ക്കും സുപരിചിതമായിരിക്കും. നിങ്ങള്‍ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പദ്ധതിയിടുന്ന വ്യക്തിയാണെങ്കില്‍ ടോര്‍ക്കിന്റെ വക ഒരു സന്തോഷ വാര്‍ത്തയുണ്ട്. തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ക്രാറ്റോസ് R-ന് കിടിലന്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുകയാണ് ബ്രാന്‍ഡ് ഇപ്പോള്‍.

tork kratos r

2024 മാര്‍ച്ച് 01 മുതല്‍ 31 വരെ തങ്ങളുടെ മുന്‍നിര മോഡലായ ക്രാറ്റോസ് R ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രാജ്യത്തുടനീളം 1,49,999 രൂപ എക്‌സ്‌ഷോറൂം വിലയില്‍ വില്‍ക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 1,87,499 രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഇവി വിറ്റിരുന്നത്. പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ കുറിച്ച് പറയുമ്പോള്‍ 4.0 kWh, IP 67 റേറ്റഡ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.

9 kW ആക്‌സിയല്‍ ഫ്‌ലക്‌സ് മോട്ടോര്‍ 96% കാര്യക്ഷമതയില്‍ 38 Nm പീക്ക് ടോര്‍ക്ക് സൃഷ്ടിക്കുന്നു.ഒറ്റചാര്‍ജില്‍ ഈ ഇലക്ട്രിക് ബൈക്ക് 180 കിലോമീറ്റര്‍ ഐഡിസി റേഞ്ചാണ് പറയുന്നത്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വഗത കൈവരിക്കാന്‍ ക്രാറ്റോസ് R-നെ ആക്‌സിയല്‍ ഫ്‌ലക്‌സ് മോട്ടോര്‍ അനുവദിക്കുന്നു. ഒരു മണിക്കൂറിനുള്ളില്‍ 20-80% വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ട് ക്രാറ്റോസ് R പിന്തുണയ്ക്കുന്നു.

tork kratos r rear profile

സസ്പെന്‍ഷനെ കുറിച്ച് പറയുകയാണെങ്കില്‍, പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കും മോണോഷോക്ക് സസ്‌പെന്‍ഷന്‍ സിസ്റ്റവും ഉള്ള സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിമാണ് ക്രാറ്റോസ് R അവതരിപ്പിക്കുന്നത്. CBS ഉള്ള ഫ്രണ്ട്, റിയര്‍ ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളില്‍ സഞ്ചരിക്കുന്ന ഇതിന് 140 കിലോഗ്രാം ഭാരമുണ്ട്.

ഇക്കോ+, ഇക്കോ, സിറ്റി, സ്പോര്‍ട് എന്നീ നാല് റൈഡ് മോഡുകള്‍ ഇതില്‍ വരുന്നു. മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമന്‍സ് അവരുടെ അഭിരുചിക്കനുസരിച്ച് ക്രമീകരിക്കാന്‍ റൈഡ് മോഡുകള്‍ റൈഡറെ അനുവദിക്കുന്നു. കൂടാതെ റൈഡറുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി നല്‍കിയിരിക്കുന്ന സവിശേഷമായ റിവേഴ്സ് മോഡും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളില്‍ ഒന്നാണ്.

tork kratos r side design

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍, നാവിഗേഷന്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ആന്റി-തെഫ്റ്റ് സിസ്റ്റം, ക്രാഷ് അലേര്‍ട്ട്, റൈഡ് അനലിറ്റിക്സ്, ഗൈഡ് മി ഹോം ലൈറ്റുകള്‍, OTA അപ്ഡേറ്റുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയാണ് ക്രാറ്റോസ് R ബൈക്കില്‍ വരുന്ന മറ്റ് പ്രധാന ഫീച്ചറുകള്‍.

നിലവില്‍ ജയ്പൂര്‍, ലഖ്നൗ, ചണ്ഡിഗഡ്, ബെംഗളൂരു, തിരുവനന്തപുരം, കൊച്ചി, പോണ്ടിച്ചേരി, പൂനെ, താനെ, കോലാപ്പൂര്‍, നാഗ്പൂര്‍, അഹമ്മദാബാദ് സൂറത്ത്, വഡോദര, കൊല്‍ക്കത്ത, പട്‌ന, റാഞ്ചി, ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പൂര്‍, റായ്പൂര്‍ തുടങ്ങിയ നഗരങ്ങളിലായി ഏകദേശം 40 എക്‌സ്പീരിയന്‍സ് സോണുകളിലാണ് ടോര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തുടനീളം തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനും എക്‌സ്പീരിയന്‍സ് സോണുകളുടെ എണ്ണം 100 ആക്കി ഉയര്‍ത്താനും ടോര്‍ക്ക് ലക്ഷ്യമിടുന്നു.

ടോര്‍ക്ക് തങ്ങളുടെ ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖലയായ ടി-നെറ്റിന് പിന്നിലും പ്രവര്‍ത്തിച്ച് വരികയാണ്. ഇതോടൊപ്പം അവരുടെ 30000-ത്തോളം വരുന്ന ചാര്‍ജിംഗ് പോയിന്റുകള്‍ ആക്‌സസ് ചെയ്യാനായി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡറായ ബോള്‍ട്ട്.എര്‍ത്തുമായി ടോര്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. മലിനീകരണത്തിന്റെയും ഫോസില്‍ ഇന്ധന ആശ്രിതത്വത്തിന്റെയും വെല്ലുവിളികളികള്‍ നേരിട്ട് രാജ്യം മുന്നോട്ട് നീങ്ങുമ്പോള്‍ ഇതുപോലുള്ള നീക്കങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടുന്നുവെന്ന് മാത്രമല്ല സുസ്ഥിരമായ ഒരു ഭാവിയിലേക്ക് ഇന്ത്യയെ നയിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിക്കുന്നു.

കിടിലന്‍ പ്രൈസിംഗില്‍ ടോര്‍ക്ക് ക്രാറ്റോസ് പോലെ ഒരു കിടിലന്‍ ബൈക്ക് ലഭ്യമാകുമ്പോള്‍ നിങ്ങള്‍ പെട്രോള്‍ ബൈക്ക് തന്നെ വാങ്ങാന്‍ ശ്രമിക്കുമോ?. ടോര്‍ക്കിന്റെ ഓഫറിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്നീ കാര്യങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരു സുഹൃത്ത് നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അദ്ദേഹത്തിന് അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Friday, March 1, 2024, 17:34 [IST]
English summary
Tork kratos r electric motorcycle available at special price of rs 149999 till 2024 march 31
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X