ട്രയംഫ് ബൈക്കുകള്‍ 10000 രൂപ വിലക്കുറവില്‍ വാങ്ങാം! ഇനിയും ബുള്ളറ്റ് മതിയെന്ന് വാശി പിടിക്കണോ?

ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ ബ്രാന്‍ഡായ ബജാജ് ഓട്ടോയുമായി ചേര്‍ന്ന് വികസിപ്പിച്ച രണ്ട് 400 സിസി മോഡലുകളാണ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നിവ. ബജാജ് ഓട്ടോയും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ഇന്ത്യന്‍ നിര്‍മിത സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നിവയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലായി 50,000-ത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് വമ്പന്‍ നാഴികക്കല്ലും അവര്‍ താണ്ടിയിരിക്കുകയാണ്.വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ട്രയംഫ് ജനപ്രിയ ബൈക്കുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ട് ഓഫര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ ട്രയംഫ് മോട്ടോര്‍സൈക്കിളുകളില്‍ ഒന്ന് വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ ഈ അവസരം നഷ്ടപ്പെടുത്തരുത്.

മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ചക്കനില്‍ ബജാജ് ഓട്ടോയുടെ പുതിയ ഉല്‍പ്പാദന കേന്ദ്രത്തിലാണ് ട്രയംഫിന്റെ 400 സിസി ഇരട്ടകളുടെ നിര്‍മാണം. ഇവിടെ നിര്‍മിക്കുന്ന വാഹനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. പുത്തന്‍ വില്‍പ്പന നാഴികക്കല്ല് താണ്ടിയ അവസരത്തില്‍ തങ്ങളുടെ ശക്തമായ ഉപഭോക്തൃ അടിത്തറയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നതിനായണ് ആനിവേഴ്‌സറി ഓഫര്‍ പ്രഖ്യാപിച്ചത്. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400x എന്നിവയുടെ എക്സ്-ഷോറൂം വിലകളില്‍ 10,000 രൂപയുടെ കിഴിവാണ് ലഭ്യമാകുക.

triumph speed 400 scrambler 400

2024 ജൂലൈ 31 വരെ ഓഫര്‍ ലഭ്യമാകും. ഓഫര്‍ കൂടി വന്നതോടെ രണ്ട് മോട്ടോര്‍സൈക്കിളും അവയുടെ ആമുഖ വിലയിലേക്ക് മടങ്ങുന്നതായി നമുക്ക് കാണാം. ഡിസ്‌കൗണ്ടിന് ശേഷം സ്പീഡ് 400-ന്റെ വില 2.24 ലക്ഷം രൂപയും സ്‌ക്രാംബ്ലര്‍ 400X-ന്റെ വില 2.54 ലക്ഷം രൂപയുമായി. എക്‌സ്‌ഷോറൂം വിലകളാണിത്. രാജ്യത്തെ എല്ലാ അംഗീകൃത ട്രയംഫ് ഔട്ട്‌ലെറ്റുകളിലും ഈ ഓഫര്‍ ലഭ്യമാണ്.

വെറും 15 ഔട്ട്‌ലെറ്റുകള്‍ മാത്രമുണ്ടായിരുന്ന ട്രയംഫിന് ഇപ്പോള്‍ 70 നഗരങ്ങളിലായി 90 ഡീലര്‍ഷിപ്പുകളുണ്ട്. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ബജാജ് ഇത് സാധ്യമാക്കിയത്. തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ജൂണ്‍ 27-നാണ് ബ്രിട്ടനിലെ ലണ്ടനില്‍ വെച്ച് ട്രയംഫും ബജാജും ചേര്‍ന്ന് ഇരുചക്ര വാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന 400 സിസി മോട്ടോര്‍സൈക്കിളുകളുടെ മൂടുപടമഴിച്ചത്. ഒട്ടും വൈകാതെ ജൂലൈയില്‍ മോഡലുകള്‍ ഇന്ത്യയിലും അവതരിപ്പിക്കപ്പെട്ടു.

triumph speed 400

പ്രതീക്ഷിച്ചതുപോലെ മികച്ച പ്രതികരണമാണ് മോഡലുകള്‍ക്ക് ലഭിച്ചത്. ആദ്യ പത്ത് ദിവസത്തിനുള്ളില്‍ 10,000 ബുക്കിംഗുകള്‍ ട്രയംഫ് വാരിക്കൂട്ടി. പവര്‍-പാക്ക്ഡ് പെര്‍ഫോമന്‍സ്, ചടുലമായ ഹാന്‍ഡ്‌ലിംഗ്, ടോപ്പ്-ടയര്‍ ഫിറ്റ് ആന്‍ഡ് ഫിനിഷിംഗ് എന്നിവയുടെ ഒരു മിശ്രിതമാണ് ട്രയംഫ് 400 സിസി മോട്ടോര്‍സൈക്കിളുകള്‍. രണ്ട് മോട്ടോര്‍സൈക്കിളുകളും ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും അവയുടെ ആപ്ലിക്കേഷനുകളില്‍ വളരെയധികം വ്യത്യാസമുണ്ട്.

ട്രയംഫ് സ്പീഡ് 400 ഒരു മോഡേണ്‍-റെട്രോ റോസ്റ്ററാണ്. അതേസമയം സ്‌ക്രാംബ്ലര്‍ 400X, പേര് സൂചിപ്പിക്കുന്നത് പോലെ ഓണ്‍-റോഡ്, ലൈറ്റ് ഓഫ്-റോഡ് ഉപയോഗത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ബൈക്കാണ്. സ്പീഡ് 400 റോഡ്‌സ്റ്ററിനെ അപേക്ഷിച്ച് സ്‌ക്രാംബ്ലറിന് വലിയ വീലുകളും ലോംഗര്‍ സസ്‌പെന്‍ഷന്‍ ട്രാവലുമുണ്ട്. സ്പീഡ് 400-ലെ റോഡ് ബയേസ്ഡ് ടയറുകളില്‍ നിന്ന് വ്യത്യസ്തമായി ബ്ലോക്ക് പാറ്റേണ്‍ തരത്തിലാണ് ടയറുകള്‍.

triumph scrambler 400

8,000 rpm-ല്‍ 39.5 bhp പവറും 6,500 rpm-ല്‍ 37.5 Nm ടോര്‍ക്കും നല്‍കുന്ന 398 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് രണ്ട് ബൈക്കുകള്‍ക്കും തുടിപ്പേകുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400x എന്നിവ യുഎസ്എ, യുകെ, ജപ്പാന്‍, ഓസ്ട്രേലിയ, മെക്സിക്കോ, തായ്വാന്‍, ദക്ഷിണ കൊറിയ എന്നിവയുള്‍പ്പെടെ 50 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് കപ്പല്‍ കയറ്റി അയക്കുന്നു.

ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് വലിയ തോതില്‍ ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കാനുള്ള കഴിവാണ് ഈ വിജയത്തിന്റെ പ്രധാന ഘടകമെന്ന് ട്രയംഫിന്റെ യുകെയിലെ ചീഫ് കെമേഴ്ഷ്യല്‍ ഓഫീസര്‍ പോള്‍ സ്‌ട്രോഡ് പറഞ്ഞു. പ്രീമിയം മോട്ടോര്‍ക്കിള്‍ വിപണിയില്‍ ഒരു പ്രധാന പങ്ക് നേടുകയാണ് ബജാജിന്റെ പ്രധാന ലക്ഷ്യം.

ഈ വര്‍ഷം സെപ്റ്റംബറോടെ പ്രതിമാസം 10,000 ട്രയംഫ് മോട്ടോര്‍സൈക്കിളുകളുടെ ഉല്‍പ്പാദനം കൈവരിക്കുമെന്ന് ബജാജ് ഓട്ടോ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ദിനേശ് ഥാപ്പര്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ബോബര്‍, ഒരു ഫുള്‍-ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍, കഴിവുറ്റ അഡ്വഞ്ചര്‍ ബൈക്ക് എന്നിവ ഉള്‍പ്പെടുത്തി ട്രയംഫ് ലൈനപ്പ് വിപുലീകരിക്കാനും സഖ്യത്തിന് പദ്ധതികളുണ്ട്.

More from DriveSpark

Article Published On: Tuesday, July 2, 2024, 11:00 [IST]
English summary
Triumph 1st anniversary offer get 10000 discount on speed 400 and scrambler 400x
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X