450 സിസി മോട്ടോക്രോസ് സെഗ്മെൻ്റിൽ തീപൊരി പാറിക്കാൻ ട്രയംഫ്, 2025 മുതൽ മോട്ടോക്രോസിൻ്റെ മുഖച്ഛായ മാറുമോ

മോട്ടോക്രോസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 450 സിസി മോട്ടോക്രോസ് ബൈക്കായ TF 450-RC എഡിഷനെ ട്രയംഫ് പുറത്തിറക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണികളിൽ മാത്രം ലഭ്യമാകുന്ന ഈ മോട്ടോർസൈക്കിൾ 2025 ഫെബ്രുവരി മുതൽ ട്രയംഫിൻ്റെ മോട്ടോക്രോസ്, എൻഡ്യൂറോ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. മോട്ടോക്രോസ് ഇതിഹാസം റിക്കി കാർമൈക്കൽ, ലോക എൻഡ്യൂറോ ചാമ്പ്യൻ ഇവാൻ സെർവാൻ്റസ് എന്നിവരുടെ കൂട്ടുക്കെട്ടിൽ വികസിപ്പിച്ചെടുത്ത ടിഎഫ് 450-ആർസി എഡിഷൻ, ട്രയംഫിൻ്റെ അഭിപ്രായത്തിൽ, പ്രൊഫഷണൽ, കാഷ്വൽ റൈഡർമാർക്കും ആർസി എഡിഷൻ്റെ സവിശേഷമായ ഗ്രാഫിക്സിനൊപ്പം ശക്തമായ പ്രകടനം നൽകാനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

250 അവതരിപ്പിച്ചതിന് ശേഷം, കെടിഎം, ഹോണ്ട, യമഹ തുടങ്ങിയ മറ്റ് പേരുകൾ ഇതിനകം നിലവിലുള്ള മോട്ടോക്രോസ് സ്‌പെയ്‌സിൽ മത്സരിക്കാനുള്ള ബ്രാൻഡിൻ്റെ തുറുപ്പുചീട്ടായി വേണം ഈ വാഹനത്തെ കാണാൻ. ബ്രാൻഡ് പറയുന്നതനുസരിച്ച്, 450cc മോട്ടോക്രോസ് ക്ലാസിലെ ഏറ്റവും ഉയർന്ന പവർ-ടു-വെയ്റ്റ് അനുപാതം TF 450-RC നൽകുന്നു. 449.5 സിസി സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക് SOHC മിൽ, 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

450

ട്രയംഫ് TF 450-RC എഡിഷൻ്റെ ചേസിസിൽ അലുമിനിയം സ്‌പൈനും ഇരട്ട-തൊട്ടില ഫ്രെയിമും അലൂമിനിയം സ്വിംഗാർമും ആണ് ലഭിക്കുന്നത്. 310 mm യാത്രയുള്ള 48 mm യുഎസ്ഡി ഫോർക്കും പിന്നിൽ 305 mm യാത്രയുള്ള മോണോഷോക്കും മോട്ടോർസൈക്കിളിനെ സസ്പെൻഡ് വിഭാഗത്തിൽ ലഭിക്കുന്നത്, രണ്ടും പൂർണ്ണമായും ക്രമീകരിക്കാവുന്ന കെവൈബി യൂണിറ്റുകളാണ്. വിവിധ മോട്ടോക്രോസ് അവസ്ഥകൾക്കായി പ്രതികരിക്കുന്നതും സന്തുലിതവുമായ റൈഡ് ഉറപ്പാക്കാനുളള സജ്ജീകരണം ട്യൂൺ ചെയ്തിട്ടുണ്ട്.

ട്രയംഫ് ടിഎഫ് 450-ആർസി പതിപ്പിനായി ഓപ്ഷണൽ പെർഫോമൻസ് അപ്‌ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്, അതിൽ ടൈറ്റാനിയം അക്രപോവിക് എക്‌സ്‌ഹോസ്റ്റ് ഉൾപ്പെടുന്നു, അതിൽ ഒരു പ്രത്യേക എഞ്ചിൻ മാപ്പ്, ട്രാക്ക് സൈഡ് എഞ്ചിൻ ക്രമീകരിക്കാനുള്ള വൈഫൈ മൊഡ്യൂൾ, എയർ ഫിൽട്ടർ കവറുകൾ എന്നിവയെല്ലാം ഇതിനൊപ്പം ലഭിക്കുന്നുണ്ട്. ട്രയംഫ് TF 450-RC എഡിഷൻ്റെ വില യൂറോപ്യൻ വിപണിയിൽ 10,695 യൂറോ ആണ്, മറ്റ് അന്താരാഷ്ട്ര വിപണികളിൽ ഉടൻ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

450

ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 മോഡലുകള്‍ 2023 ജൂണ്‍ 27-ന് ബ്രിട്ടനിലെ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ഈ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും വിവിധ ആഗോള വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് ബജാജ് ട്രയംഫിന്റെ 400 സിസി മോഡേണ്‍ ക്ലാസിക് കുടുംബത്തിലേക്ക് പുത്തന്‍ അംഗത്തെ ചേര്‍ത്തത്. ഏറ്റവും പുതിയ ട്രയംഫ് സ്പീഡ് T4 മോട്ടോര്‍സൈക്കിള്‍ 2.17 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.

മൂന്ന് നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ബൈക്ക് മോഡേണ്‍ ഫീച്ചറുകളാല്‍ സമ്പന്നമാണ്. എന്നാല്‍ അതിന്റെ സഹോദരങ്ങളെ അപേക്ഷിച്ച് പെഫോമന്‍സ അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്ന് മാത്രം. പുതിയ ട്രയംഫ് T4 മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് ചടങ്ങില്‍ വെച്ച് കമ്പനി തങ്ങളുടെ 400 സിസി ബൈക്ക് റേഞ്ചിന് ആഗോള തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഉയര്‍ത്തിക്കാണിച്ചു. ഇന്ത്യന്‍ നിര്‍മിത ട്രയംഫ് ബൈക്കുകളുടെ ആഗോള വില്‍പ്പന 60,000 യൂണിറ്റുകള്‍ കവിഞ്ഞതായാണ് കമ്പനി പ്രഖ്യാപിച്ചത്.

450

സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എന്നിവ ഉള്‍ക്കൊള്ളുന്ന അവരുടെ 400 സിസി ശ്രേണി 50-ലധികം രാജ്യങ്ങളില്‍ വിറ്റഴിക്കപ്പെടുന്നു. ബ്രസീല്‍, യുഎസ്, യുകെ എന്നിവയാണ് പ്രധാന വിപണികളില്‍ ഉള്‍പ്പെടുന്നത്്. ഇന്ത്യയില്‍ മാത്രം 35,000 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ബാക്കിയുള്ളവ അന്താരാഷ്ട്രതലത്തില്‍ കയറ്റുമതി ചെയ്തു.ഹിറ്റായി മാറിയ 400 സിസി മോട്ടോര്‍സൈക്കിളുകളുടെ ബലത്തില്‍ ബജാജ്-ട്രയംഫ് ആഗോള വില്‍പ്പനയില്‍ 72 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 8, 2024, 15:35 [IST]
English summary
Triumph has taken the wraps off the tf 450 rc edition details inside
കൂടുതല്‍... #triumph motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X