സര്‍വീസില്ലെന്ന് പറഞ്ഞ് എന്‍ഫീല്‍ഡ് വാങ്ങേണ്ട! 1 കൊല്ലം കൊണ്ട് ട്രയംഫ് ഡീലര്‍ഷിപ്പ് 15-ല്‍ നിന്ന് 100 ആക്കി

ഐക്കണിക് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് ബജാജുമായി കൂട്ടചേര്‍ന്നതോടെ ഇന്ത്യയില്‍ പതിയ പച്ചപിടിക്കുകയാണ്. മുന്നില്‍ എതിരാളിയായി റോയല്‍ എന്‍ഫീല്‍ഡ് ഉള്ളപ്പോള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ സാന്നിധ്യമുള്ള ബജാജിന്റെ പിന്തുണ ട്രയംഫിന് ഏറെ ഗുണകരമായി മാറിയിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള വിപണികള്‍ ലക്ഷ്യം വെച്ച് പുറത്തിറക്കിയ 400 സിസി ട്വിന്‍സ് വിജയമായി മാറിയതിനൊപ്പം ബജാജ് ഓട്ടോ തങ്ങളുടെ നൂറാമത് ട്രയംഫ് ഷോറൂം ഇന്ത്യയില്‍ ഉദ്ഘാടനം ചെയ്ത് സുപ്രധാന നാഴികക്കല്ല് താണ്ടി. ട്രയംഫിന്റെ സാന്നിധ്യം രാജ്യത്തുടനീളമുള്ള 75 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് പുതിയ ട്രയംഫ് ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഇത് മാത്രമല്ല ആഗോള വിപണിയില്‍ സ്‌ക്രാംബ്ലര്‍ 400 X, സ്പീഡ് 400 എന്നീ മോഡലുകള്‍ സുപ്രധാന വില്‍പ്പന നാഴികക്കല്ലും താണ്ടിയിരിക്കുകയാണ്. അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിപണികള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ സ്‌ക്രാംബ്ലര്‍ 400 X, സ്പീഡ് 400 എന്നിവയുടെ 50,000 യൂണിറ്റുകള്‍ ട്രയംഫ് വില്‍പ്പന നടത്തി.

triumph dealerships

ബജാജും ട്രയംഫും സംയുക്തമായി വികസിപ്പിച്ച മോഡലുകളാണ് ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്സ് എന്നിവ. ട്രയംഫിന്റെ മോഡല്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളുകളാണ് ഇവ. തുടക്കത്തില്‍ ഒമ്പത് നഗരങ്ങളിലായി 15 ഡീലര്‍ഷിപ്പുകള്‍ മാത്രമായിരുന്നു ബ്രിട്ടീഷ് ബ്രാന്‍ഡിന് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ആ സ്ഥാനത്ത് ഇപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 100 ഡീലര്‍ഷിപ്പുകളിലേക്ക് വിതരണ ശൃംഖല അതിവേഗം വ്യാപിച്ചിരിക്കുകയാണ് ബജാജ്.

'സ്പീഡ് 400, സ്‌ക്രാമ്പ്‌ളര്‍ 400 X എന്നിവ മറ്റ് രാജ്യങ്ങളില്‍ എന്നപോലെ രാജ്യത്തും ജനപ്രിയമായി. പ്രീമിയം മോട്ടോര്‍സൈക്കിള്‍ ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ 100 ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുറന്നു. ഷോറൂമുകളുടെ ഈ ദ്രുതഗതിയിലുള്ള വിപുലീകരണം രണ്ടാം വര്‍ഷവും തുടരുമെന്ന് പ്രതീക്ഷിക്കുന്നു' ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്രോബൈക്കിംഗ് ബിസിനസ്സ് പ്രസിഡന്റ് സുമീത് നാരംഗ് പ്രസ്താവിച്ചു.

triumph dealerships

മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ചക്കനില്‍ ബജാജ് ഓട്ടോയുടെ പുതിയ ഉല്‍പ്പാദന കേന്ദ്രത്തിലാണ് ട്രയംഫിന്റെ 400 സിസി ഇരട്ടകളുടെ നിര്‍മാണം. ഇവിടെ നിര്‍മിക്കുന്ന വാഹനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. ഈ രണ്ട് മോഡലുകളെ കുറിച്ച് പറയുമ്പോള്‍ ട്രയംഫ് സ്പീഡ് 400 ഒരു മോഡേണ്‍-റെട്രോ റോസ്റ്ററാണ്. അതേസമയം സ്‌ക്രാംബ്ലര്‍ 400X, പേര് സൂചിപ്പിക്കുന്നത് പോലെ ഓണ്‍-റോഡ്, ലൈറ്റ് ഓഫ്-റോഡ് ഉപയോഗത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ബൈക്കാണ്.

സ്പീഡ് 400 റോഡ്സ്റ്ററിനെ അപേക്ഷിച്ച് സ്‌ക്രാംബ്ലറിന് വലിയ വീലുകളും ലോംഗര്‍ സസ്പെന്‍ഷന്‍ ട്രാവലുമുണ്ട്. സ്പീഡ് 400-ലെ റോഡ് ബയേസ്ഡ് ടയറുകളില്‍ നിന്ന് വ്യത്യസ്തമായി ബ്ലോക്ക് പാറ്റേണ്‍ തരത്തിലാണ് ടയറുകള്‍. ട്രയംഫിന്റെ പുതിയ ടിആര്‍ സീരീസില്‍ പെട്ട എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്ത് പകരുന്നത്. പരമാവധി 39.5 bhp പവറും 37.5 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ഈ 398.15 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

triumph speed 400 scrambler 400 x

സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ഹാര്‍ഡ്‌വെയര്‍ വശം നോക്കുമ്പോള്‍ മുന്‍വശത്ത് 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. വിപണിയില്‍ എത്തി ഒരു വര്‍ഷം തികഞ്ഞ വേളയില്‍ ഈ രണ്ട് മോഡലുകള്‍ക്കും കമ്പനി പ്രത്യേക കിഴിവുകള്‍ വാഗ്ദാനം ചെയ്തിരുന്നു.

സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400x എന്നിവയുടെ എക്‌സ്-ഷോറൂം വിലകളില്‍ 10,000 രൂപയുടെ കിഴിവാണ് ലഭ്യമാകുക. നാളെ (2024 ജൂലൈ 31) കൂടി മാത്രമോ ഓഫര്‍ ലഭ്യമാകൂ. ഡിസ്‌കൗണ്ടിന് ശേഷം സ്പീഡ് 400-ന്റെ വില 2.24 ലക്ഷം രൂപയും സ്‌ക്രാംബ്ലര്‍ 400X-ന്റെ വില 2.54 ലക്ഷം രൂപയുമായി. എക്സ്ഷോറൂം വിലകളാണിത്. രാജ്യത്തെ എല്ലാ അംഗീകൃത ട്രയംഫ് ഔട്ട്ലെറ്റുകളിലും ഈ ഓഫര്‍ ലഭ്യമാണ്.

More from DriveSpark

Article Published On: Tuesday, July 30, 2024, 16:30 [IST]
English summary
Triumph inaugurated 100th dealership in india footprint expanded to 75 from 16 cities
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X