പുത്തൻ ക്ലാസിക് കളർ ഓപ്ഷനിൽ 2025 ബോണവില്ലെ T120 പുറത്തിറക്കി ട്രയംഫ്; വില വിവരങ്ങൾ ഇങ്ങനെ

സ്പീഡ് 400, സ്ക്രാംബ്ലർ X 400 എന്നീ മോഡലുകളുടെ വമ്പൻ വിജയം ട്രയംഫ് എന്ന ബ്രിട്ടീഷ് നിർമ്മാതാക്കൾക്ക് ഇന്ത്യൻ വിപണിയിൽ വലയൊരു അടിത്തറയാണ് നൽകിയത്. മുമ്പും ബോണവില്ലെ സീരീസ്, സ്പീഡ് ട്രിപ്പിൾ സീരീസ് എന്നിങ്ങനെ ഒട്ടനവധി മോഡൽ നിരകൾ ബ്രാൻഡിന് ഇന്ത്യയിൽ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, എന്നാലും മുകളിൽ സൂചിപ്പിച്ച ഈ രണ്ട് 400 മോഡലുകൾ കമ്പനിക്ക് നൽകിയ മൈലേജ് എന്നത് വേറെ ലെവലാണ്, അക്കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നമുക്ക് വിൽപ്പന ചാർട്ട് പരിശോധിക്കാം.

ഇനി 400 സിസി മോഡലുകൾ അവിടെ ഇരിക്കട്ടെ, ഈ ലേഖനത്തിൽ നമ്മുടെ വിഷയം അവർ അല്ല, മറിച്ച് ദേ ഇപ്പോൾ ചൂടോടെ ട്രയംഫ് മോട്ടോർസൈക്കിൾസ് ലോഞ്ച് ചെയ്തിരിക്കുന്ന ബോണവില്ലെ T120 എന്ന മഹാനാണ്. 2025 മോഡൽ ബോണവില്ലെ T120 -യാണ് ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

2025 T120

നിലവിലുള്ള ഷെയ്ഡുകൾ കൂടാതെ ക്രാൻബെറി റെഡ് കളർ ഓപ്ഷനോടുകൂടിയ പുതിയ ഡ്യുവൽ ടോൺ ക്രിസ്റ്റൽ വൈറ്റ് ഷെയ്ഡിലും മോട്ടോർസൈക്കിൾ ഇപ്പോൾ ലഭ്യമാണ്. പുതിയ കളർവേയുടെ എക്സ്-ഷോറൂം വില എന്നത് 11.39 ലക്ഷം രൂപയാണ്. ഈ പുതിയതായി അവതരിപ്പിച്ച ഡ്യുവൽ ടോൺ ഷേഡിന് പുറമേ, ട്രയംഫ് ബോണവില്ലെ T120 -യ്ക്ക് നാല് കളർ സ്കീമുകൾ കൂടിയുണ്ട്.

സഫയർ ബ്ലൂ, സിൽവർ ബ്ലൂ സ്റ്റെൽത്ത് എഡിഷൻ, ജെറ്റ് ബ്ലാക്ക്, കോർഡോവൻ റെഡ് സിൽവർ ഐസ്, ഫ്യൂഷൻ വൈറ്റ് ഉള്ള ജെറ്റ് ബ്ലാക്ക് എന്നിവയാണ് മേൽപ്പറഞ്ഞ നാല് കളറുകൾ. കോസ്‌മെറ്റിക് അപ്‌ഡേറ്റ് കൂടാതെ മോട്ടോർസൈക്കിൾ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെ തുടരുന്നു.

2025 T120

ഒരു റെട്രോ ബ്രിട്ടീഷ് മോട്ടോർസൈക്കിളിനെ അനുസ്മരിപ്പിക്കുന്ന ആധികാരികമായ ക്ലാസിക് സ്റ്റൈലിംഗാണ് ബോണവില്ലെ T120 ഇപ്പോഴും അവതരിപ്പിക്കുന്നത്. നവോന്മേഷം അല്പമായി നിലനിർത്താൻ ചെറിയ പൊട്ടും പൊടിയും മാറ്റം വരുത്തിക്കൊണ്ട് പ്രധാൻ ഡിസൈൻ ശൈലി വർഷങ്ങളായി ഏറെക്കുറെ സമാനമായി തന്നെ തുടരുന്നു എന്ന് പറയാം.

റൗണ്ട് ഷെയിപ്പിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റ്, കർവ്വ്ഡ് ഫ്യുവൽ ടാങ്ക്, ഫ്ലാറ്റ് സീറ്റ് എന്നിവ മോട്ടോർസൈക്കിളിന്റെ ക്ലാസിക് ലുക്ക് വർധിപ്പിക്കുന്നു. 270 -ഡിഗ്രി ഫയറിംഗ് ഓർഡർ ലഭിക്കുന്ന 1,200 സിസി, പാരലൽ -ട്വിൻ എഞ്ചിനാണ് ട്രയംഫ് ബോണവില്ലെ T120 -യുടെ ഹൃദയം എന്ന് പറയുന്നത്.

2025 T120

ലിക്വിഡ് കൂൾഡ് മോട്ടോർ 6,550 rpm -ൽ 78.9 bhp മാക്സ് പവറും 3,500 rpm -ൽ 105 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്. ബോണവില്ലെ T120 അതിന്റെ സ്വഭാവസവിശേഷതകളുള്ള എഞ്ചിൻ, സുഗമമായ കൈകാര്യം ചെയ്യൽ (ഹാൻഡ്ലിംഗ്) എന്നിവയാൽ അലസമായ ഒരു ചാരുതയോടെ ശുദ്ധമായ മോട്ടോർസൈക്കിൾ അനുഭവം പ്രദാനം ചെയ്യുന്നു എന്ന് നിസംശയം പറയാം.

ബിഎംഡബ്ല്യു R 9T, ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളർ 1200 എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യയിൽ ഈ ട്രയംഫ് മോട്ടോർസൈക്കിൾ മത്സരിക്കുന്നത്. അതോടൊപ്പം ട്രയംഫ് പുതുക്കിയ ബോണവില്ലെ T100 -ഉം ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ഡ്യുവൽ ടോൺ അലുമിനിയം / ബാജ ഓറഞ്ച് കളർ ഓപ്ഷനാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. പുതുക്കിയ T100 ന്റെ എക്‌സ്‌ഷോറൂം വില 9.99 ലക്ഷം രൂപയാണ്.

More from DriveSpark

Article Published On: Monday, June 3, 2024, 20:58 [IST]
English summary
Triumph launched 2025 bonneville t120 in india with new color option
കൂടുതല്‍... #triumph motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X