ട്രയംഫിൻ്റെ പുത്തൻ മോഡലിൻ്റെ വില എത്രയാണെന്നറിയാമോ, ഷോറൂമിൽ ഇനി യുവാക്കളുടെ തിക്കും തിരക്കുമായിരിക്കും

യുവാക്കളെ ഹരം കൊളളിക്കുന്ന മോഡലാണ് ട്രയംഫ്. 2.17 ലക്ഷം രൂപയ്ക്ക് ട്രയംഫ് ഇന്ത്യ പുതിയ സ്പീഡ് ടി4 പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യയിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും വില കുറഞ്ഞ ട്രയംഫ് ബൈക്കാണിത്. വെള്ള, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങളിൽ സ്പീഡ് T4 ഇന്ത്യയിൽ ലഭ്യമാകും. സ്പീഡ് 400 ൻ്റെ പിൻഗാമിയായാണ് കമ്പനി ഈ മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ ബൈക്കിന് പുതിയ കളർ സ്കീമുകൾ മാത്രമേ ലഭിക്കൂ എന്നതാണ് വലിയ മാറ്റങ്ങൾ. മിക്ക ഭാഗങ്ങളും സ്പീഡ് 400 ൽ നിന്ന് കടമെടുത്തതാണ് എന്ന് കാഴ്ച്ചയിൽ മനസിലാകും.

ട്രയംഫിൻ്റെ ഷാസിയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ ബൈക്കിന് ഇപ്പോൾ അപ്‌സൈഡ് ഡൗൺ ഫോർക്കുകൾക്ക് പകരം പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകൾ ആണ് ലഭിക്കുന്നത്. റേഡിയൽ അല്ലാത്ത ടയറുകളുള്ള 17 ഇഞ്ച് വീലാണ് ബൈക്കിന് നൽകിയിരിക്കുന്നത്. 399 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് മോട്ടോറാണ് ബൈക്കിന് കരുത്തേകുന്നത്, 7000 ആർപിഎമ്മിൽ 30.6 bhp പവറും 5000 ആർപിഎമ്മിൽ 36 NM ടോർക്കും പുറപ്പെടുവിക്കുന്നു.

85 ശതമാനം ടോർക്കും 2500 ആർപിഎമ്മിൽ ലഭ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ മോട്ടോർ സിക്സ് സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, ബൈക്കിന് ഓൾ-എൽഇഡി ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അനലോഗ്-ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവ ലഭിക്കുന്നു. ട്രയംഫ് അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്പീഡ് T4 ൻ്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ട്രയംഫ് സ്പീഡ് 400, സ്‌ക്രാമ്പ്‌ളര്‍ 400X എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി . ഉത്സവ സീസണില്‍, ഒരു പുതിയ മോഡല്‍ അവതരിപ്പിച്ചുകൊണ്ട് ആവേശം സൃഷ്ടിക്കാന്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് ആഗ്രഹിക്കുന്നു. ട്രയംഫിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ ബജാജും ട്രയംഫും സംയുക്തമായി വികസിപ്പിച്ച മോഡലുകളാണ് ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്സ് എന്നിവ. ട്രയംഫിന്റെ മോഡല്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളുകളാണ് ഇവ.

തുടക്കത്തില്‍ ഒമ്പത് നഗരങ്ങളിലായി 15 ഡീലര്‍ഷിപ്പുകള്‍ മാത്രമായിരുന്നു ബ്രിട്ടീഷ് ബ്രാന്‍ഡിന് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ആ സ്ഥാനത്ത് ഇപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 100 ഡീലര്‍ഷിപ്പുകളിലേക്ക് വിതരണ ശൃംഖല അതിവേഗം വ്യാപിച്ചിരിക്കുകയാണ് ബജാജ്. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ചക്കനില്‍ ബജാജ് ഓട്ടോയുടെ പുതിയ ഉല്‍പ്പാദന കേന്ദ്രത്തിലാണ് ട്രയംഫിന്റെ 400 സിസി ഇരട്ടകളുടെ നിര്‍മാണം.

ഇവിടെ നിര്‍മിക്കുന്ന വാഹനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. ഈ രണ്ട് മോഡലുകളെ കുറിച്ച് പറയുമ്പോള്‍ ട്രയംഫ് സ്പീഡ് 400 ഒരു മോഡേണ്‍-റെട്രോ റോസ്റ്ററാണ്. അതേസമയം സ്‌ക്രാംബ്ലര്‍ 400X, പേര് സൂചിപ്പിക്കുന്നത് പോലെ ഓണ്‍-റോഡ്, ലൈറ്റ് ഓഫ്-റോഡ് ഉപയോഗത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ബൈക്കാണ്.

സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ഹാര്‍ഡ്‌വെയര്‍ വശം നോക്കുമ്പോള്‍ മുന്‍വശത്ത് 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. വിപണിയില്‍ എത്തി ഒരു വര്‍ഷം തികഞ്ഞ വേളയില്‍ ഈ രണ്ട് മോഡലുകള്‍ക്കും കമ്പനി പ്രത്യേക കിഴിവുകള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 17, 2024, 14:13 [IST]
English summary
Triumph launched most affordable model speed t4 at rs 2 17 lakh details inside
കൂടുതല്‍... #triumph motorcycles #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X