ഉത്സവകാലത്ത് ട്രിപ്പടിക്കാൻ ട്രയംഫിൻ്റെ പുതിയ മോഡലുകൾ, 400 cc സെഗ്മെൻ്റിൽ കൂടുതൽ പോരാളികൾ
ഈ ഉത്സവ സീസണിൽ രണ്ട് പുതിയ മോട്ടോർസൈക്കിളുകളുകൾ അവതരിപ്പിച്ച് കൊണ്ട് ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ തങ്ങളുടെ 400 സിസി ലൈനപ്പ് വിപുലീകരിക്കുകയാണ്. ട്രയംഫും അതിൻ്റെ ഇന്ത്യൻ പങ്കാളിയായ ബജാജ് ഓട്ടോയും വരും ആഴ്ചകളിൽ 400 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി രണ്ട് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം സ്പീഡ് 400, സ്‌ക്രാംബ്ലർ 400 X എന്നിവയിലൂടെ 400 സിസി സെഗ്‌മെൻ്റിലേക്ക് ട്രയംഫ് കാലെടുത്തുവച്ചിരുന്നു. അടുത്ത ഓഫർ വളരെക്കാലമായി പ്രചരിക്കുന്ന Thruxton 400 ആവാനാണ് സാധ്യത എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അടുത്ത ട്രയംഫ് 400 സിസി മോട്ടോർസൈക്കിളിൻ്റെ വരവ് ഈ വർഷം ആദ്യം ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
സ്പീഡ്, സ്‌ക്രാംബ്ലർ 400 എന്നിവയുടെ ഉത്പാദനം ഒക്ടോബറോടെ പ്രതിമാസം 10,000 യൂണിറ്റായി കമ്പനി സ്ഥിരപ്പെടുത്തുമെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലർ 400 X എന്നിവ ബ്ലോക്ക്ബസ്റ്റർ ഓഫറുകളായി മാറിയിട്ടുണ്ട്, ആഗോളതലത്തിലും രണ്ട് ബൈക്കുകളും യൂറോപ്പിലുടനീളമുള്ള വിപണികളിൽ നല്ല സ്വീകാര്യത നേടിയിരുന്നു. സ്പീഡ് 400 അടിസ്ഥാനമാക്കിയുള്ള ഒരു കഫേ-റേസർ ശൈലിയിലുള്ള മോട്ടോർസൈക്കിളായ Thruxton 400 കമ്പനി ഇപ്പോൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

ഈ മോഡൽ മുമ്പ് Thruxton R-പോലുള്ള മോൺസ ഫെയറിംഗ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ഫ്ലാറ്റ് എന്നിവ ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. വരാനിരിക്കുന്ന ട്രയംഫ് 400 സിസി മോട്ടോർസൈക്കിളുകൾക്ക് മറ്റ് 400 സിസി മോഡലുകൾക്ക് സമാനമായ പ്ലാറ്റ്‌ഫോം തന്നെയായിരിക്കും ലഭിക്കുക എന്നതിനൊപ്പം തന്നെ ബജാജ് ഓട്ടോ മഹാരാഷ്ട്രയിലെ ഫെസിലിറ്റിയിൽ നിർമ്മിക്കുകയും ചെയ്യും. ആഭ്യന്തര ഡിമാൻഡ് പരിഹരിക്കുന്നതിനൊപ്പം ബൈക്കുകളും കയറ്റുമതി ചെയ്യുമെന്ന കാര്യത്തിലും തീരുമാനമായേക്കാം.
പൂനെയിലെ ബജാജിന്റെ ചക്കന്‍ പ്ലാന്റിലാണ് ട്രയംഫിന്റെ 400 സിസി ഇരട്ടകള്‍ നിര്‍മിക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന ഈ ട്രയംഫ് 400 സിസി ബൈക്കുകള്‍ 50-ലധികം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഗോളതലത്തില്‍ 50,000 മെയ്ഡ്-ഇന്‍-ഇന്ത്യ സ്പീഡ് 400, സ്‌ക്രാമ്പ്‌ളര്‍ 400X ബൈക്കുകള്‍ വിറ്റഴിച്ചതായി ട്രയംഫ് അടുത്തിടെ അറിയിച്ചിരുന്നു.

നിലവില്‍ 2.24 ലക്ഷം രൂപ മുതലാണ് ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സ്‌ക്രാമ്പ്‌ളര്‍ 400X ന്റെ വില 2.54 ലക്ഷം രൂപയിലും ആരംഭിക്കുന്നു. വിലയിലും ഉപയോഗത്തിലും മാറ്റമുണ്ടെങ്കിലും സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നീ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഒരേ 398.15 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്.
പരമാവധി 39.5 bhp പവറും 37.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഫുള്‍-എല്‍ഇഡി ലൈറ്റുകള്‍, സെമി-ഡിജിറ്റല്‍ കണ്‍സോള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയാണ് ഈ ട്രയംഫ് ബൈക്കുകളുടെ പ്രധാന ഹൈലൈറ്റുകളില്‍ ചിലത്. സ്‌ക്രാംബ്ലര്‍ 400X മോഡല്‍ റിയര്‍ വീലില്‍ സ്വിച്ചുചെയ്യാവുന്ന എബിഎസുമായി വരുന്നു. ഈ രണ്ട് ബൈക്കുകളും വീല്‍ വലുപ്പത്തിലും സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിലും വ്യത്യസ്തമാണ്.
ഇക്കഴിഞ്ഞ മാസമാണ് 400 സിസി ട്വിന്‍സിന് പുതിയ എതിരാളിയായി റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 എത്തിയത്. സെഗ്‌മെന്റില്‍ മത്സരം കടുത്തതോടെയാണ് ട്രയംഫ് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് പോലെയുളള നിരവധി ഓഫറുകൾ നൽകിയിരുന്നത്. അത് കൊണ്ട് എത്രയും പെട്ടെന്ന് ഓഫറുകൾ തീരുന്നതിന് മുൻപ് തന്നെ നിങ്ങളുടെ ഇഷ്ടവാഹനം സ്വന്തമാക്കാൻ മറക്കണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








