ഫ്രീയായി കമ്പനി ബൈക്ക് ഫ്രീക്കാക്കി തരും! എന്‍ഫീല്‍ഡ് എതിരാളിയുടെ ഗംഭീര ഇയര്‍ എന്‍ഡ് ഓഫര്‍

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് ഇന്ത്യന്‍ കമ്പനിയായ ബജാജുമായി ചേര്‍ന്ന് നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ബജാജുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നീ മോഡലുകള്‍ മികച്ച വില്‍പ്പനയാണ് ആസ്വദിക്കുന്നത്. ഇപ്പോള്‍ ഇയര്‍ എന്‍ഡ് ആഘോഷങ്ങളുടെ ഭാഗമായി സ്‌ക്രാംബ്ലര്‍ 400X മോഡലിന് ആകര്‍ഷകമായ ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 400 സിസി മോട്ടോര്‍സൈക്കിളിന്റെ മൊഞ്ചും സൗകര്യവും കൂട്ടുന്ന ഈ പരിമിതകാല ഓഫര്‍ ഡിസംബര്‍ മാസം മാത്രമാണ് ഉപയോഗപ്പെടുത്താനാകുക. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് സ്‌ക്രാംബ്ലര്‍ 400X മോഡലിന് നല്‍കുന്ന സ്‌പെഷ്യല്‍ ഇയര്‍ എന്‍ഡ് ഓഫറുകളെ കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

ട്രയംഫ് ഇന്ത്യ സ്‌ക്രാമ്പ്‌ളര്‍ 400 X-ന് ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി 12500 രൂപ വിലയുള്ള ആക്സസറികള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു ലഗേജ് റാക്ക് കിറ്റ്, കോട്ടഡ് വിന്‍ഡ്സ്‌ക്രീന്‍, ഹൈ മഡ്ഗാര്‍ഡ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം സംരക്ഷണത്തിനായി ഒരു ടാങ്ക് പാഡും ലോവര്‍ എഞ്ചിന്‍ ബാറുകളും ഉണ്ടാകും. മാത്രമല്ല പുതിയ ബൈക്ക് വാങ്ങുന്ന ഉപഭോക്താവിന് ട്രയംഫിന്റെ ടി-ഷര്‍ട്ടും ഫ്രീയായി ലഭിക്കും.

triumph scrambler 400x

സ്പീഡ് 400-ന്റെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X, ഓഫ്-റോഡ് സാഹചര്യങ്ങളില്‍ മികവുറ്റതാക്കാന്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കെടിഎം 390 അഡ്വഞ്ചര്‍ എക്സ്, യെസ്ഡി സ്‌ക്രാംബ്ലര്‍, ബിഎംഡബ്ല്യു G310 GS, യെസ്ഡി അഡ്വഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 എന്നിവയുമായി ഇത് മത്സരിക്കുന്നു. ഫാന്റം ബ്ലാക്ക്/സില്‍വര്‍ ഐസ്, മാറ്റ് കാക്കി ഗ്രീന്‍/ഫ്യൂഷന്‍ വൈറ്റ്, കാര്‍ണിവല്‍ റെഡ്/ഫാന്റം ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ് എന്നീ നിറങ്ങളില്‍ ഈ മോഡല്‍ തെരഞ്ഞെടുക്കാം.

ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 X, സ്പീഡ് 400, സ്പീഡ് T4 എന്നീ മോഡലുകള്‍ക്ക് ഒരേ 398.15 സിസി, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നതെങ്കിലും അല്‍പ്പം വ്യത്യസ്തമായ ട്യൂണ്‍ ഉപയോഗിക്കുന്നു. സ്‌ക്രാംബ്ലര്‍ 400 X-ല്‍ ഇത് 39.5 bhp പവറും 37.5 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു.

ഒരു ഹൈബ്രിഡ് സ്പൈന്‍/ട്യൂബുലാര്‍ പെരിമീറ്റര്‍ ഫ്രെയിമിലാണ് ഈ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. മുന്നില്‍ 43 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 19 ഇഞ്ച് ഫ്രണ്ട് വീലിലും 17 ഇഞ്ച് റിയര്‍ വീലിലുമാണ് ബൈക്ക് ഓടുന്നത്. 100/90-19 സെക്ഷന്‍ ഫ്രണ്ട് 140/80-17 സെക്ഷന്‍ റിയര്‍ ടയറുകള്‍ ലഭിക്കുന്നു.

320 mm ഫ്രണ്ട് ഡിസ്‌ക്കും 230 mm റിയര്‍ ഡിസ്‌ക്കും സ്റ്റോപ്പിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നു. സ്‌ക്രാംബ്ലര്‍ 400X-ന് സ്പീഡ് 400-നൊപ്പം ലഭ്യമായ സിന്റര്‍ഡ് യൂണിറ്റുകള്‍ക്ക് പകരം ഓര്‍ഗാനിക് ബ്രേക്ക് പാഡുകള്‍ ലഭിക്കുന്നു. സെമി-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡ്-ബൈ-വയര്‍, സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍-ചാനല്‍, സ്വിച്ചബിള്‍ എബിഎസ്, ഇമ്മൊബിലൈസര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഡിസംബറില്‍ ഓഫര്‍ ചെയ്യുന്ന ഈ ആഡ്-ഓണുകള്‍ ഉയര്‍ന്ന ശേഷിയുള്ള ഓഫ്-റോഡ് സ്‌ക്രാംബ്ലറുകളിലൊന്നായ സ്‌ക്രാംബ്ലര്‍ 400X മോഡലിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓഫര്‍ കാലയളവില്‍ ഇന്ത്യയിലുടനീളമുള്ള ട്രയംഫ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് നടത്തുന്ന പര്‍ച്ചേസുകള്‍ക്കും ഈ എകസ്‌ക്ലൂസീവ് ഡീല്‍ ബാധകമാണ്. ഇയര്‍ എന്‍ഡ് ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഷോറൂം സന്ദര്‍ശിക്കുകയോ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ വെബ്‌സൈറ്റ് പരിശോധിക്കുകയോ ചെയ്യാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 3, 2024, 14:01 [IST]
English summary
Triumph scrambler 400 x year end offer get rs 12500 worth accessories free
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X