കൂടുതല്‍ മൊഞ്ചായി ട്രയംഫിന്റെ ഇരട്ടക്കുട്ടികളില്‍ ഒരുവന്‍! വിലയില്‍ മാറ്റമില്ല, ഇപ്പോൾ ബുക്ക് ചെയ്യാം

ബജാജിന്റെ പങ്കാളിത്തത്തോടെ ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് പുറത്തിറക്കിയ രണ്ട് കുറഞ്ഞ വിലയുള്ള മോഡലുകളായിരുന്നു സ്‌ക്രാംബ്ലര്‍ 400X, സ്പീഡ് 400 എന്നിവ. ഇന്ത്യ, യുകെ, യുഎസ്എ, ജപ്പാന്‍ എന്നിങ്ങനെ 50-ഓളം രാജ്യങ്ങളില്‍ വില്‍പ്പനക്കെത്തുന്ന 400 സിസി ട്വിന്‍സ് ഇതിനോടകം 60000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ട്രയംഫ് കുറഞ്ഞ വിലയുള്ള സ്പീഡ് T4 എന്ന മോഡല്‍ പുറത്തിറക്കി. എന്‍ട്രി ലെവല്‍ ബൈക്കിന്റെ ലോഞ്ചിന് പിന്നാലെ ഇപ്പോള്‍ ഒരു പുത്തന്‍ നിറം ചേര്‍ത്ത് സ്‌ക്രാംബ്ലര്‍ 400X അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ട്രയംഫ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

ഫാന്റം ബ്ലാക്ക്/ സില്‍വര്‍ ഐസ്, മാറ്റ് കാക്കി ഗ്രീന്‍/ഫ്യൂഷന്‍ വൈറ്റ്, കാര്‍ണിവല്‍ റെഡ്/ ഫാന്റം ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലായിരുന്നു ഇതുവരെ സ്‌ക്രാംബ്ലര്‍ 400X ലഭ്യമായിരുന്നത്. ഇപ്പോള്‍ പേള്‍ മെറ്റാലിക് വൈറ്റ് എന്ന പുത്തന്‍ നിറമാണ് കളര്‍ പാലറ്റില്‍ ചേര്‍ത്തിരിക്കുന്നത്. പുത്തന്‍ കളര്‍ ഓപ്ഷനിലുള്ള ബൈക്കിനായുള്ള ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു. ഫ്യുവല്‍ ടാങ്കിലെ പേള്‍ മെറ്റാലിക് വൈറ്റ് നിറം സ്‌ക്രാംബ്ലര്‍ 400X ബൈക്കിനെ വളരെ മൊഞ്ചാക്കുന്നു.

triumph scrambler 400x pearl metallic

ഫ്യുവല്‍ ടാങ്കിന്റെ മുകളില്‍ നിന്ന് താഴേക്ക് വരുന്ന ഒരു ബ്ലാക്ക് സ്ട്രിപ്പും കാണാം. അതിലാണ് എംബ്ലം കൊടുത്തിരിക്കുന്നത്. ബൈക്കിന്റെ രൂപത്തിന് കോണ്‍ട്രാസ്റ്റ് നല്‍കുന്നതാണ് ഈ ബ്ലാക്ക് സ്ട്രിപ്പ്. ബൈക്കിന്റെ ബ്രൗണ്‍ സീറ്റുകള്‍ പോലും ഫ്യുവല്‍ ടാങ്കിലെ വൈറ്റ് കളറിനോട് നന്നായി യോജിക്കുന്നു. കറുപ്പിച്ച ഹെഡ്ഡറുകള്‍, എക്‌സ്‌ഹോസ്റ്റ് പൈപ്പ, സമ്പ് ഗാര്‍ഡ് എന്നിവയാണ് മറ്റൊരു പ്രധാന മാറ്റം.

മെക്കാനിക്കലായി യാതൊരു മാറ്റവും വരുത്തിയിട്ടില്ല. 398.15 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌ക്രാംബ്ലര്‍ 400X-ന് തുടിപ്പേകുന്നത്. 39.5 bhp പവറും 37.5 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഒരു ഹൈബ്രിഡ് സ്‌പൈന്‍/ട്യൂബുലാര്‍ പെരിമീറ്റര്‍ ഫ്രെയിമിലാണ് ഈ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്.

ഫ്രണ്ടില്‍ 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 19 ഇഞ്ച് ഫ്രണ്ട് വീലിലും 17 ഇഞ്ച് റിയര്‍ വീലിലുമാണ് ബൈക്ക് ഓടുന്നത്. 320 mm ഫ്രണ്ട് ഡിസ്‌ക്കും 230 mm റിയര്‍ ഡിസ്‌ക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നു. എന്നിരുന്നാലും, സ്‌ക്രാംബ്ലര്‍ 400X-ന് സ്പീഡ് 400-നൊപ്പം ലഭ്യമായ സിന്റര്‍ഡ് യൂണിറ്റുകള്‍ക്ക് പകരം ഓര്‍ഗാനിക് ബ്രേക്ക് പാഡുകള്‍ ലഭിക്കുന്നു.

ഇതിന് 100/90-19 സെക്ഷന്‍ ഫ്രണ്ടും 140/80-17 സെക്ഷന്‍ റിയര്‍ ടയറുകളും ലഭിക്കുന്നു. സെമി-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡ്-ബൈ-വയര്‍, സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍-ചാനല്‍, സ്വിച്ചബിള്‍ എബിഎസ്, ഇമ്മൊബിലൈസര്‍ എന്നിവ ട്രയംഫില്‍ സജ്ജീകരിച്ചിരിക്കുന്നു. 185 കിലോഗ്രാമാണ് സ്‌ക്രാംബ്ലര്‍ 400X-ന്റെ ഭാരം. 13 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി. ഈ ബൈക്കിന്റെ സീറ്റ് ഉയരം 835 mm ആണ്.

സിറ്റി റൈഡുകളില്‍ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നതും ദീര്‍ഘദൂര യാത്രകള്‍ക്ക് മതിയായ പവര്‍ നല്‍കുന്നതുമായ ഒരു ബൈക്കാണ് സ്‌ക്രാംബ്ലര്‍ 400 X. പുതിയ നിറം ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X-ന്റെ ആകര്‍ഷണം വര്‍ധിപ്പിക്കും. പാര്‍ട്‌സുകളുടെ ഗുണനിലവാരത്തിലായാലും ഫിറ്റ് ആന്‍ഡ് ഫിനിഷായാലും ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായി ഇത് തുടരുന്നു. സ്‌ക്രാംബ്ലര്‍ 400 X മോട്ടോര്‍സൈക്കിളിന്റെ വില തുടങ്ങുന്നത് 2.64 ലക്ഷം രൂപ മുതലാണ്. എക്സ്ഷോറൂം വിലയാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 17, 2024, 10:40 [IST]
English summary
Triumph scrambler 400x updated with new pearl metallic white colour option all details here
കൂടുതല്‍... #triumph motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X