സാധാരണക്കാരെയും ട്രയംഫ് ഓണറാക്കാന്‍ ബജാജ്! കുറഞ്ഞ വിലയില്‍ പുതിയ ബൈക്ക് ഈ മാസം
ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫിന്റെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോഡലാണ് സ്പീഡ് 400. ഇന്ത്യന്‍ കമ്പനിയായ ബജാജുമായി (Bajaj Auto) ചേര്‍ന്ന് വികസിപ്പിച്ച ഈ മോഡലിന്റെ ബേസ് വേരിയന്റിന് 2.34 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത്. ബജാജുമായി ചേര്‍ന്ന് ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ മോഡലുകള്‍ പുറത്തിറക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ് ട്രയംഫ്. ഈ ഒരു സാഹചര്യത്തില്‍ സ്പീഡ് 400 (Triumph Speed 400) മോട്ടോര്‍സൈക്കിളിന്റെ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ വരുന്ന വേരിയന്റ് ഉടന്‍ വിപണിയിലെത്താന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതായത് ഇന്ത്യക്കാര്‍ക്ക് 2.34 ലക്ഷം രൂപയേക്കാള്‍ കുറഞ്ഞ വിലയില്‍ ബ്രിട്ടീഷ് ബ്രാന്‍ഡില്‍ നിന്നുള്ള റോഡ്‌സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ അവസരമൊരുങ്ങുകയാണ്. പുതിയതും കുറഞ്ഞ വിലയുള്ളതുമായ സ്പീഡ് 400 വേരിയന്റ് 2024 സെപ്റ്റംബര്‍ 17-ന് അവതരിപ്പിക്കുമെന്ന് ട്രയംഫ് വ്യക്തമാക്കി. ഈ വിവരം സ്ഥിരീകരിക്കുന്ന ടീസര്‍ ചിത്രവും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വരാനിരിക്കുന്ന മോഡല്‍ വിലക്കുറവ് കാരണം ഇന്ത്യന്‍ ബൈക്ക് പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

സ്വാഭാവികമായും വില കുറയ്ക്കുന്നതിന്റെ ഭാഗമായി ചില പ്രീമിയം ഫീച്ചറുകള്‍ നഷ്ടപ്പെടുമെന്ന കാര്യം ഓര്‍മിക്കുക. സ്പീഡ് 400-ല്‍ നിന്ന് വ്യത്യസ്തമായയി വരാന്‍ പോകുന്ന മോഡലിന് ഫ്‌ലാറ്റ് സീറ്റ് ലഭിക്കുമെന്ന് ടീസര്‍ ചിത്രം സൂചിപ്പിക്കുന്നു. ഇതില്‍ കസ്റ്റം സ്റ്റിച്ചിംഗും വരുന്നുണ്ട്. മാത്രമല്ല പുതിയ ബൈക്കിന് പുതിയ റെഡും വൈറ്റും കലര്‍ന്ന പെയിന്റ് സ്‌കീം ലഭിക്കുന്നു. ഫ്യുവല്‍ ടാങ്കിന് താഴെയുള്ള ബ്ലാക്ക് പാനല്‍ മാറ്റി ചാര നിറത്തിലുള്ളത് ഘടിപ്പിച്ചിട്ടുണ്ട്.
ഇവയാണ് ടീസര്‍ ചിത്രങ്ങളില്‍ നിന്ന് മനസ്സിലാകുന്ന പ്രധാന മാറ്റങ്ങള്‍. സ്പീഡ് 400 ആകര്‍ഷകമായ നിരവധി ഫീച്ചറുകളുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, റിയര്‍വ്യൂ മിറര്‍, ക്ലസ്റ്റര്‍ എന്നിവ പോലുള്ള ഇതിന് ലഭിക്കുന്നു. എല്‍സിഡി സ്‌ക്രീനുമായി ജോടിയാക്കിയ അനലോഗ് സ്പീഡോമീറ്ററും ബൈക്കിന്റെ സവിശേഷതയാണ്. ഓള്‍ എല്‍ഇഡി ലൈറ്റിംഗാണ് ബൈക്കിന് വെളിച്ചം പകരുന്നത്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 39.5 bhp പവറും 37.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 398.15 സിസി ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിനാണ് ട്രയംഫ് സ്പീഡ് 400-ന് കരുത്തേകുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. സസ്പെന്‍ഷനായി മുന്‍വശത്ത് 43 mm യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കും ഉപയോഗിക്കുന്നു.
സ്പീഡ് 400 മോഡലിന്റെ അതേ എഞ്ചിനും പ്രധാന സവിശേഷതകളും പുതിയ വേരിയന്റില്‍ നിലനിര്‍ത്തും. എന്നാല്‍ സീറ്റ്, സ്‌ക്രീന്‍, സസ്പെന്‍ഷന്‍, ബ്രേക്കിംഗ് സജ്ജീകരണം തുടങ്ങിയ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.പുതിയ വേരിയന്റിന്റെ വിലയെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങള്‍ ട്രയംഫ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലുള്ള മോഡലിനേക്കാള്‍ 10,000 മുതല്‍ 20,000 രൂപ വരെ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു. രണ്ട് ലക്ഷം രൂപയില്‍ താഴെ വിലയില്‍ വന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് കടുത്ത വെല്ലുവിളിയാകും ഇത് സൃഷ്ടിക്കുക. ട്രയംഫ് സ്പീഡ് 400, സ്‌ക്രാമ്പ്‌ളര്‍ 400X എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി . ഉത്സവ സീസണില്‍, ഒരു പുതിയ മോഡല്‍ അവതരിപ്പിച്ചുകൊണ്ട് ആവേശം സൃഷ്ടിക്കാന്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് ആഗ്രഹിക്കുന്നു.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഓഫറുകള്‍ കമ്പനി വീണ്ടും നീട്ടിയത് ബജാജ് പ്രതീക്ഷിച്ച വില്‍പ്പന സംഖ്യ മറികടക്കാനായിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്. പുതിയ വേരിയന്റിന്റെ വരവോടെ വില്‍പ്പന സംഖ്യ ബജാജ് പ്രതീക്ഷിച്ച ഉയരത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. വില പ്രഖ്യാപനം സെപ്റ്റംബര്‍ 17-ന് നടക്കുമെങ്കിലും പുത്തന്‍ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ഒക്‌ടോബറിലായിരിക്കും തുടങ്ങുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








