കുറഞ്ഞ വിലയുള്ള ട്രയംഫ് ബൈക്കുകള്‍ വാങ്ങിയത് 60000 പേര്‍! ബജാജുമായുള്ള ചങ്ങാത്തം ഫലംകണ്ടു

വാഹന നിര്‍മാതാക്കള്‍ തമ്മില്‍ കൈകോര്‍ക്കുന്നതും ഒരുമിച്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതും ഇന്ന് സാധാരണമാണ്. മാരുതി സുസുക്കി-ടൊയോട്ട, റെനോ-നിസാന്‍ എന്നിങ്ങനെ വമ്പന്‍ കാര്‍ ബ്രാന്‍ഡുകള്‍ നിലവില്‍ പരസ്പര സഹകരണത്തോടെയാണ് നീങ്ങുന്നത്. കഴിഞ്ഞ ഏതാനും കാലങ്ങളായി ഇന്ത്യയില്‍ ചില ബൈക്ക് കമ്പനികളും സമാനമായ രീതിയില്‍ ലോകോത്തര ബ്രാന്‍ഡുകളുമായി പങ്കാളിത്തത്തിലാണ്. ഹീറോ മോട്ടോകോര്‍പ്പ് അമേരിക്കന്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണിനെയും ബജാജ് ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ ട്രയംഫിനെയുമാണ് കൂട്ടുപിടിച്ചിരിക്കുന്നത്. പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ താങ്ങാവുന്ന വിലയില്‍ ഓഫര്‍ ചെയ്ത് ബജാജ്-ട്രയംഫ് സഖ്യം വിജയം കൊയ്യുകയാണ്.

ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 മോഡലുകള്‍ 2023 ജൂണ്‍ 27-ന് ബ്രിട്ടനിലെ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ഈ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും വിവിധ ആഗോള വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് ബജാജ് ട്രയംഫിന്റെ 400 സിസി മോഡേണ്‍ ക്ലാസിക് കുടുംബത്തിലേക്ക് പുത്തന്‍ അംഗത്തെ ചേര്‍ത്തത്. ഏറ്റവും പുതിയ ട്രയംഫ് സ്പീഡ് T4 മോട്ടോര്‍സൈക്കിള്‍ 2.17 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.

triumph speed 400 scrambler 400x

മൂന്ന് നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ബൈക്ക് മോഡേണ്‍ ഫീച്ചറുകളാല്‍ സമ്പന്നമാണ്. എന്നാല്‍ അതിന്റെ സഹോദരങ്ങളെ അപേക്ഷിച്ച് പെഫോമന്‍സ അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്ന് മാത്രം. പുതിയ ട്രയംഫ് T4 മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് ചടങ്ങില്‍ വെച്ച് കമ്പനി തങ്ങളുടെ 400 സിസി ബൈക്ക് റേഞ്ചിന് ആഗോള തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഉയര്‍ത്തിക്കാണിച്ചു. ഇന്ത്യന്‍ നിര്‍മിത ട്രയംഫ് ബൈക്കുകളുടെ ആഗോള വില്‍പ്പന 60,000 യൂണിറ്റുകള്‍ കവിഞ്ഞതായാണ് കമ്പനി പ്രഖ്യാപിച്ചത്.

സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എന്നിവ ഉള്‍ക്കൊള്ളുന്ന അവരുടെ 400 സിസി ശ്രേണി 50-ലധികം രാജ്യങ്ങളില്‍ വിറ്റഴിക്കപ്പെടുന്നു. ബ്രസീല്‍, യുഎസ്, യുകെ എന്നിവയാണ് പ്രധാന വിപണികളില്‍ ഉള്‍പ്പെടുന്നത്്. ഇന്ത്യയില്‍ മാത്രം 35,000 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ബാക്കിയുള്ളവ അന്താരാഷ്ട്രതലത്തില്‍ കയറ്റുമതി ചെയ്തു.ഹിറ്റായി മാറിയ 400 സിസി മോട്ടോര്‍സൈക്കിളുകളുടെ ബലത്തില്‍ ബജാജ്-ട്രയംഫ് ആഗോള വില്‍പ്പനയില്‍ 72 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി.

triumph speed 400

1.7 ലക്ഷം മുതല്‍ 3.5 ലക്ഷം വരെ വിലയുള്ള ബൈക്കുകള്‍ ഉള്‍പ്പെടുന്ന പ്രീമിയം ബൈക്ക് വിപണി വളര്‍ച്ച രേഖപ്പെടുത്തി. 31 ശതമാനം കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്കിലാണ് (സിഎജിആര്‍) വികസനം. റോയല്‍ എന്‍ഫീല്‍ഡിന് ശേഷം ക്ലാസിക് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാന്‍ഡായി ട്രയംഫ് മാറി.

2025 സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഏകദേശം ഇരട്ടിയിലധികം യൂണിറ്റുകളുടെ വിറ്റഴിച്ച് ട്രയംഫ് ഹോണ്ടയെയും ജാവയെയും പിന്നിലാക്കി. ഈ കാലയളവില്‍ ഹോണ്ടയും ജാവയും ഏകദേശം 2,000 യൂണിറ്റുകള്‍ വീതം വിറ്റഴിച്ചപ്പോള്‍ ട്രയംഫ് 4,000 യൂണിറ്റിനടുത്ത് ബൈക്കുകള്‍ വിറ്റു.

triumph scrambler 400x

'ട്രയംഫ്, ബജാജ് സഖ്യം ഇന്ത്യയുള്‍പ്പെടെ 50 ലധികം രാജ്യങ്ങളിലേക്ക് ഏകദേശം 60,000 ടിആര്‍ സീരീസ് ബൈക്കുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡും ഫ്രാഞ്ചൈസി വിപുലീകരണവും ഞങ്ങള്‍ ആവേശഭരിതരാക്കുന്നു. ഒരുമിച്ച് തുടരാനും വിശാലമായ പ്രേക്ഷകര്‍ക്കായി മോഡേണ്‍ ക്ലാസിക് സെഗ്മെന്റ് വളര്‍ത്താനും ഞങ്ങളെ പ്രചോദിപ്പിക്കുന്നു' ബജാജ് ഓട്ടോ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു.

വികസിത രാജ്യങ്ങളില്‍ മാത്രമല്ല വളര്‍ന്നുവരുന്ന വിപണികളിലും അവരുടെ സഹകരണം വിജയമായതില്‍ രാകേഷ് ശര്‍മ അഭിമാനം പ്രകടിപ്പിച്ചു.വിവിധ പ്രദേശങ്ങളില്‍ ഉടനീളം ലഭിച്ച വ്യാപകമായ സ്വീകാര്യതയില്‍ നിന്ന് സഹകരണത്തിന്റെ വിജയം വ്യക്തമാണ്. ലോകമെമ്പാടുമുള്ള പ്രധാന വിപണികളില്‍ ശക്തമായ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ സഖ്യം അതിന്റെ പരിധി വിപുലീകരിക്കുന്നത് തുടരുന്നു.

തുടക്കത്തില്‍ ഒമ്പത് നഗരങ്ങളിലായി 15 ഡീലര്‍ഷിപ്പുകള്‍ മാത്രമുണ്ടായിരുന്ന ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകളുടെ എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ 100 ആക്കി വളര്‍ത്താന്‍ ബജാജിന് സാധിച്ചിരുന്നു. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ചക്കനില്‍ ബജാജ് ഓട്ടോയുടെ പുതിയ ഉല്‍പ്പാദന കേന്ദ്രത്തിലാണ് ട്രയംഫിന്റെ 400 സിസി ഇരട്ടകളുടെ നിര്‍മാണം. ട്രയംഫ് സ്പീഡ് 400 ഒരു മോഡേണ്‍-റെട്രോ റോസ്റ്ററാണ്. അതേസമയം സ്‌ക്രാംബ്ലര്‍ 400X, പേര് സൂചിപ്പിക്കുന്നത് പോലെ ഓണ്‍-റോഡ്, ലൈറ്റ് ഓഫ്-റോഡ് ഉപയോഗത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ബൈക്കാണ്.

More from DriveSpark

Article Published On: Wednesday, September 18, 2024, 16:10 [IST]
English summary
Triumph speed 400 scrambler 400x global sales crossed 60000 units details inside
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X