കണ്ണഞ്ചിപ്പിക്കും പവർ മികവുറ്റ പെർഫോമെൻസ്; ഡേടോണ 660 വെളിപ്പെടുത്തി ട്രയംഫ്

ഇന്ത്യൻ വിപണിയിൽ നിലവിൽ ബജാജുമായി ചേർന്ന് ട്രയംഫ് മികച്ച പ്രകടനമാണ് കാഴ്ച്ച വെയ്ക്കുന്നത്, കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയ സ്പീഡ് 400, സ്ക്രാംബർ 400X എന്നിവയ്ക്ക് കാര്യമായ സ്വീകാര്യതയാണ് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇവയിൽ മാത്രം ഒതുങ്ങാതെ കൂടുതൽ മികവുറ്റ മോഡലുകൾ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

ട്രയംഫ് ഒടുവിൽ തങ്ങളുടെ ഡേടോണ 660 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്, ഈ ബൈക്കിൽ, 660 സിസി ട്രിപ്പിൾ സിലണ്ടർ യൂണിറ്റ് അതിന്റെ ഏറ്റവും ശക്തമായ നിലയിലാണ് നൽകിയിരിക്കുന്നത്. ഇത് 11,250 rpm-ൽ 95 bhp മാക്സ് പവറും 8,250 rpm -ൽ 69 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

ഡേടോണ 660 വെളിപ്പെടുത്തി ട്രയംഫ്

ഡേടോണ 660 ഒരു ഫുൾ ഫെയർഡ് മെഷീൻ ആണെങ്കിലും, അതിന്റെ റൈഡർ ട്രയാംഗിൾ എന്നത് വളരെ റിലാക്സ്ഡും കംഫർട്ടബിളുമാണ്. ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ ഫോർക്ക് ടോപ്പുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്നതിനാലും ഫുട്‌പെഗുകൾ അധികം ഉയരത്തിൽ സജ്ജീകരിക്കാത്തതിനാലും, റൈഡിംഗ് പൊസിഷൻ സ്‌പോർട്ടിയാണ് അതോടൊപ്പം തന്നെ വളരെ സുഖകരമാണ്.

സ്പ്ലിറ്റ് സീറ്റുകൾ ഒരു പരമ്പരാഗത സൂപ്പർസ്‌പോർട്ട് മോഡലിനേക്കാൾ വലുതാണ്, അത് റൈഡറിനും പില്യണും കൂടുതൽ സൗകര്യപ്രദമായിരിക്കും എന്ന് നിസംശയം പറയാം. മെയിൻ ഫ്രെയിം, വീലുകൾ, സൈക്കിൾ ഭാഗങ്ങളിൽ ഭൂരിഭാഗവും മുൻ മോഡലിൽ നിന്ന് മാറ്റമില്ലാതെ കൊണ്ടുപോകുമ്പോൾ തന്നെ, ചില പ്രധാന മാറ്റങ്ങളും നിർമ്മാതാക്കൾ വരുത്തിയിട്ടുണ്ട്.

ഡേടോണ 660 വെളിപ്പെടുത്തി ട്രയംഫ്

ഡെടോണ 660 -ക്ക് 201 കിലോഗ്രാം ഭാരമുണ്ട്, ട്രൈഡന്റിനേക്കാൾ 12 കിലോഗ്രാം കൂടുതലാണിത്. ട്രയംഫ് ബ്രാൻഡഡ് റേഡിയലി മൗണ്ടഡ് കാലിപ്പറുകൾ ഇതിൽ വരുന്നുണ്ട്, കൂടാതെ മറ്റ് രണ്ട് ട്രയംഫ് 660 -കളിൽ വരുന്ന റോഡ്, റെയിൻ മോഡുകൾ കൂടാതെ ഒരു സ്‌പോർട് റൈഡിംഗ് മോഡും ഇതിന് ലഭിക്കുന്നു.

സീറ്റ് ഹൈറ്റും ട്രൈഡന്റിനേക്കാൾ 5.0 mm വർധിച്ച് ഡേടോണയിൽ 810 mm ആയി കൂടിയിട്ടുണ്ട്. ട്രൈഡന്റ് 660, ടൈഗർ സ്‌പോർട്ട് 660 എന്നിവയിലെ സ്‌പോർട്‌സ് ടൂറിംഗ് മിഷലിൻ റോഡ് 5 ടയറുകളിൽ നിന്ന് വ്യത്യസ്തമായി, സ്‌പോർട്ടിയർ മിഷേലിൻ പവർ 6 ടയറുകളാണ് ഡേടോണ 660 -ൽ പ്രവർത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഡേടോണ 660 വെളിപ്പെടുത്തി ട്രയംഫ്

എല്ലാ ട്രയംഫ് മോഡലുകളെയും പോലെ, ലഗേജ്, പ്രൊട്ടക്ഷൻ, ഡാഷിനായുള്ള ബ്ലൂടൂത്ത് മൊഡ്യൂൾ, ബൈഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ എന്നിവയുൾപ്പെടെ വിപുലമായ ആക്‌സസറികളുടെ ഒരു വമ്പൻ ലിസ്റ്റ് തന്നെ കമ്പനി ഓഫർ ചെയ്യുന്നു. യുകെയിൽ, ഡേടോണ 660 -യുടെ വില എന്നത് 8,595 പൗണ്ടാണ്, അതായത് ഏകദേശം 9.09 ലക്ഷം രൂപോളം വരും.

7,895 പൗണ്ട്, ഏകദേശം 8.35 ലക്ഷം രൂപ ചെലവ് വരുന്ന ട്രൈഡന്റ് 660 -ക്ക് മുകളിലാണ് ഇതിന്റെ വില. ട്രയംഫ് തങ്ങളുടെ ഏതാണ്ട് മുഴുവൻ അന്താരാഷ്‌ട്ര മോഡൽ ലൈനപ്പും ഇവിടെ റീട്ടെയിൽ ചെയ്യുന്നു എന്നതിനാൽ, 2024 -ൽ ഡേടോണ 660 ഇന്ത്യയിൽ കമ്പനി അവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പുതിയ ഡേടോണയുടെ ഏറ്റവും അടുത്ത എതിരാളി ഹോണ്ട CBR650R ആയിരിക്കും, അത് നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കില്ലെങ്കിലും താമസിയാതെ തന്നെ അതും തിരിച്ചെത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിലെ സൂപ്പർസ്പോർട്ട് ബൈക്ക് സെഗ്മെന്റിൽ ഒരു കോളിളക്കം സൃഷ്ടിക്കാൻ ട്രയംഫ് ഡേടോണ 660 -ക്ക് ആവുമോ എന്നത് കണ്ടറിയാം.

More from DriveSpark

Article Published On: Wednesday, January 10, 2024, 9:46 [IST]
English summary
Triumph unveiled new daytona 660 with major improvements
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X