ഐക്യൂബ് വാങ്ങിയാല്‍ 27000 രൂപ വരെ ലാഭിക്കാം! 100+ കി.മീ റേഞ്ച്, കുടുംബത്തില്‍ എല്ലാവര്‍ക്കും ഓടിക്കാം
ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍, ത്രീവീലര്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ പുറത്തിറക്കുന്ന ഏക ഇലക്ട്രിക് സ്‌കൂട്ടറാണ് ഐക്യൂബ്. വ്യത്യസ്ത ഉപഭോക്തൃ മുന്‍ഗണനകള്‍ പരിഗണിച്ച് വ്യത്യസ്ത വേരിയന്റുകളില്‍ ഇത് വാങ്ങാന്‍ സാധിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്ന് കൂടിയാണ് ഐക്യൂണ്. കഴിഞ്ഞ മാസം (സെപ്റ്റംബര്‍ 2024) ടിവിഎസ് ഐക്യൂബിന്റെ വില്‍പ്പന 17,865 യൂണിറ്റായിരുന്നു. 2023 സെപ്റ്റംബറില്‍ വിറ്റ 15,523 യൂണിറ്റുകളെ അപേക്ഷിച്ച് വാര്‍ഷിക വളര്‍ച്ച 15 ശതമാനമായി. നവരാത്രി, ദീപാവലി ആഘോഷങ്ങളുടെ സമയത്ത് വലിയൊരു വിഭാഗം ഉപഭോക്താക്കളാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്.
ഈ പശ്ചാത്തലത്തില്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഈ ഇലക്ട്രിക് സ്‌കൂട്ടറിന് കമ്പനി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, വേരിയന്റും സംസ്ഥാനവും അനുസരിച്ച് ഈ ഓഫര്‍ വ്യത്യാസപ്പെടുമെന്ന് കമ്പനി പറയുന്നു. ഈ ഉത്സവ സീസണില്‍ പുതിയ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഡീലില്‍ ഫാമിലി ഇവി വീട്ടിലെത്തിക്കാം. ടിവിഎസ് ഐക്യൂബിന്റെ ഉത്സവകാല ഓഫറുകളെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

2.2 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന് 17,300 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ഉണ്ട്. ചില ബാങ്കുകളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളുള്ള ഉപഭോക്താക്കള്‍ക്ക് 7,700 രൂപ അധിക ക്യാഷ്ബാക്കും ലഭിക്കും. അതേസമയം 3.4 kWh ബാറ്ററിയുള്ള ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന് 20,000 രൂപ ക്യാഷ്ബാക്ക് ഓഫറാണുള്ളത്.
വിവിധ ബാങ്കുകളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10,000 രൂപയുടെ അധിക ക്യാഷ്ബാക്ക് ഓഫര്‍ പ്രയോജനപ്പെടുത്താം. കൂടാതെ ഐക്യൂബ് S-ന് ടിവിഎസ് സൗജന്യ വിപുലീകൃത വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു. ഐക്യൂബ് ഇലക്ട്രിക്കിന്റെ എന്‍ട്രി ലെവല്‍ 2.2 kWh ബാറ്ററി പായ്ക്ക് പതിപ്പിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഫുള്‍ ചാര്‍ജില്‍ 75 കിലോമീറ്റര്‍ റേഞ്ചാണ് അവകാശപ്പെടുന്നത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

വെറും 2 മണിക്കൂറിനുള്ളില്‍ അതിന്റെ ബാറ്ററി 0-80% മുതല്‍ ചാര്‍ജ് ചെയ്യുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഈ വേരിയന്റില്‍ ഡസന്‍ കണക്കിന് ഫീച്ചറകളുണ്ട്. 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, വെഹിക്കിള്‍ ക്രാഷ്-ടൗ അലേര്‍ട്ട്, 30-ലിറ്റര്‍ സീറ്റ് ബൂട്ട് സ്‌പേസ്, യുഎസ്ബി പോര്‍ട്ട്, ഫ്രണ്ടില്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. വാല്‍നട്ട് ബ്രൗണ്‍, പേള്‍ വൈറ്റ് നിറങ്ങളിലും ലഭ്യമാണ്.
പുതിയ 3.4 kWh ബാറ്ററിയുള്ള ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 75 മുതല്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 78 കിലോമീറ്ററാണ് പരമാവധി വേഗത. 3 മണിക്കൂറില്‍ ബാറ്ററി പൂജ്യത്തില്‍ നിന്ന് 100 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, അലക്സ സപ്പോര്‍ട്ട്, ഡിസ്റ്റന്‍സ് ടീ എംറ്റി, റിമോട്ട് ചാര്‍ജ് സ്റ്റാറ്റസ്, 32 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ്, യുഎസ്ബി പോര്‍ട്ട്, ടെലിമാറ്റിക്സ്, എല്‍ഇഡി ലൈറ്റുകളുള്ള ഒരു ഫ്‌ലിപ്പ് കീ, ഒരു പാര്‍ക്കിംഗ് ബ്രേക്ക് ലിവര്‍, ഒരു മ്യൂസിക് കണ്‍ട്രോളര്‍, ഓപ്ഷണല്‍ ടിപിഎംഎസ്, കണക്റ്റഡ്് വെഹിക്കിള്‍ ഫീച്ചറുകള്‍ എന്നിവയാണ് ഈ സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകള്‍.
ടിവിഎസ് ഐക്യൂബിന്റെ ഈ കിഴിവ് ഓരോ സംസ്ഥാനത്തിനും സ്‌റ്റോക്കിന്റെ ലഭ്യതയുടെയും അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടും. ഒക്‌ടോബര്‍ 31 വരെയാണ് ഈ ഓഫറിന്റെ സാധുതയെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ ഒരു ടിവിഎസ് ഐക്യൂബ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ കമ്പനിയുടെ ഏറ്റവുമടുത്ത ഷോറൂം സന്ദര്‍ശിക്കുക. ഈ ഓഫറിലൂടെ ടിവിഎസ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സാങ്കേതിക ഓപ്ഷനുകള്‍ നല്‍കുക മാത്രമല്ല, അവര്‍ക്ക് ആകര്‍ഷകമായ കിഴിവുകളും ആനുകൂല്യങ്ങളും നല്‍കുകയും ചെയ്യുന്നു.
ഈ ഉത്സവ സീസണില്‍ ഇത്തരം ഓഫറുകളിലൂടെ ഉപഭോക്താക്കളെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത് പരിസ്ഥിതി സൗഹൃദവും സാമ്പത്തികമായി ലാഭകരവുമായ ഓപ്ഷനായതിനാല്‍ നിരവധി കുടുംബങ്ങള്‍ ടിവിഎസ് ഐക്യൂബ് ആകര്‍ഷകമായ ഓഫറില്‍ സ്വന്തമാക്കാന്‍ എത്തിയേക്കും. കഴിഞ്ഞ മാസം ബജാജ് ചേതക് വില്‍പ്പനയില്‍ ഐക്യൂബിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറിയിരുന്നു. വില്‍പ്പന ഉയര്‍ത്തി ഈ മാസം വീണ്ടും മുന്നോട്ട് കുതിക്കാന്‍ കൂടി വേണ്ടിയാണ് ഈ ഓഫര്‍.


Click it and Unblock the Notifications








