5 വര്‍ഷം വാറണ്ടി, 30000 രൂപ വരെ ക്യാഷ്ബാക്ക്! ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഇതിലും നല്ല സമയമില്ല

ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ഉപഭോക്താക്കളെ വശീകരിക്കാനായി ആകര്‍ഷകമായ ഓഫറുകളാണ് വണ്ടിക്കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. കേരളത്തില്‍ ഓണത്തിനാണ് പൊതുവേ ഓഫറുകള്‍ കൂടുതലുണ്ടാവുകയെങ്കിലും മറ്റ് ആഘോഷങ്ങളുടെ സമയത്തും വാഹന നിര്‍മാതാക്കള്‍ സംസ്ഥാനത്തെ പരിഗണിക്കാറുണ്ട്. ഇപ്പോള്‍ തങ്ങളുടെ ഏക ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലായ ഐക്യൂബിന്റെ (TVS iQube) വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഉത്സവകാല ഓഫറുകളുടെ ഭാഗമായി 30,000 രൂപ വരെ ക്യാഷ്ബാക്ക് സ്വന്തമാക്കാനാണ് അവസരം. എന്നാല്‍ ഈ ഓഫര്‍ കേരളമടക്കം തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ മാത്രമേ ബാധകമാകൂ.

കേരളത്തിന് പുറമേ തമിഴ്നാട്, യുപി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും. മാത്രമല്ല പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തും ഈ ഓഫര്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 വരെ മാത്രമേ ഓഫറിന് സാധുതയുള്ളൂ.

tvs iqube front

ഓഫറുകളിലേക്ക് വിശദമായി കടന്നാല്‍ ടിവിഎസ് ഐക്യൂബ് S വേരിയന്റ് വാങ്ങുന്നവര്‍ക്ക് 5,999 രൂപ വില വരുന്ന വിപുലീകൃത വാറന്റി പ്ലാന്‍ അധിക ചിലവില്ലാതെ നേടാം. ഇത് 5 വര്‍ഷം അല്ലെങ്കില്‍ 70,000 കിലോമീറ്റര്‍ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. ഐക്യൂബ് 2.2 kWh വേരിയന്റിന് ചില സംസ്ഥാനങ്ങളില്‍ 17,300 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ചെയ്യുന്നു. അതേസമയം ഐക്യൂബ് 3.4 kWh വേരിയന്റിന് 20,000 വരെ ക്യാഷ്ബാക്ക് നല്‍കുമെന്നും കമ്പനി അറിയിച്ചു.

മാത്രമല്ല 2022 ജൂലായ് 15-ന് മുമ്പ് ഐക്യൂബ് ST വേരിയന്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി ബോണസായി 10,000 രൂപ ലഭിക്കും. ST വേരിയന്റില്‍ ലഭ്യമായ 5.1 kWh, 3.4 kWh ബാറ്ററി പായ്ക്കുകള്‍ക്ക് ഈ സ്‌കീം ബാധകമാണ് എന്നത് ശ്രദ്ധിക്കുക. ഉത്സവകാല ഡീലുകള്‍ കൂടുതല്‍ മധുരമുള്ളതാക്കാന്‍ ബ്രാന്‍ഡ് ബാങ്ക് ഓഫറുകളും ആകര്‍ഷകമായ ഫിനാന്‍സിംഗ് സ്‌കീമുകളും വാഗ്ദാനം ചെയ്യുന്നു.

tvs iqube

തെരഞ്ഞെടുത്ത ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് നല്‍കും. 7,999 രൂപ മുതല്‍ തുടങ്ങുന്ന ഡൗണ്‍പെയ്മന്റ് ഓപ്ഷനുകളില്‍ വാഹന വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. വാഹന ഉടമകളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനായി കുറഞ്ഞ മാസതവണകളുള്ള പ്ലാനുകളും ഇപ്പോള്‍ ലഭ്യമാണ്. 2,399 രൂപ മുതല്‍ തുടങ്ങുന്ന ഇഎംഐയില്‍ ഇപ്പോള്‍ ഐക്യൂബ് സ്വന്തമാക്കാം.

ഈ ഉത്സവ സീസണില്‍ ഒരു കഴിവുറ്റ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് ടിവിഎസ് ഐക്യൂബ്. ഉത്സവകാലത്തുള്ള കിഴിവുകളും മറ്റ് ഓഫറുകളും ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇതിനോടകം തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായ ടിവിഎസ് ഐക്യൂബ് ഉത്സവകാലത്ത് കച്ചവടം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

tvs iqube side

89,999 രൂപ മുതലാണ് ഐക്യൂബ് റേഞ്ചിന്റെ വില ആരംഭിക്കുന്നത്. എന്നാല്‍ ക്യാഷ്ബാക്ക് ഓഫറുള്ളതിനാല്‍ ഇപ്പോള്‍ 84,999 രൂപയ്ക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ അവസരം കൈവന്നിരിക്കുകയാണ്. എക്സ്ഷോറൂം വിലകളാണിത്. സംസ്ഥാനങ്ങളിലെ സബ്സിഡിക്കും ഓഫറിനും അനുസരിച്ച് ഐക്യൂബിന്റെ വില മാറ്റമുണ്ട്. അതുകൊണ്ട് ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ടിവിഎസ് ഷോറൂം സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നു.

നിലവില്‍ ടിവിഎസ് ഐക്യൂബ് ഇന്ത്യയില്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നിവയാണ് അവ. ഐക്യൂബ് 2.2 kWh, 3.4 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. മിഡ്സ്പെക്ക് ഐക്യൂബ് S 3.4 kWh ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുക.

ഐക്യൂബ് ST വേരിയന്റ് രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. 3.4 kWh, 5.1 kWh ബാറ്ററി പാക്കുകളിലാണ് ടോപ് സ്പെക്ക് വേരിയന്റ് ലഭിക്കുക. ഐക്യൂബിന്റെ ഏറ്റവും ചെറിയ 2.2 kWh ബാറ്ററി പായ്ക്ക് ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. മിഡ്സ്പെക്ക് 3.3 kWh ബാറ്ററി പായ്ക്ക് ഓഫര്‍ ചെയ്യുന്ന റേഞ്ച് ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്ററാണ്.

വലിയ 5.1 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ഐക്യൂബ് ഫുള്‍ചാര്‍ജില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഐക്യൂബിന്റെ എല്ലാ വേരിയന്റുകളിലും 4.4 kW ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. വെറും 4.2 സെക്കന്‍ഡില്‍ 0-40 kmph വേഗത തൊടാന്‍ ഈ മോട്ടോര്‍ സ്‌കൂട്ടറിനെപ്രാപ്തമാക്കുന്നു.

More from DriveSpark

Article Published On: Friday, October 11, 2024, 10:11 [IST]
English summary
Tvs iqube gets special festive cashback up to rs 30000 in selected states including kerala
കൂടുതല്‍... #tvs motor #electric bike #india #diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X