ആക്ടിവ ഒരുങ്ങിയിരുന്നോ... നമ്പര്‍ വണ്‍ എതിരാളി അടിമുടി മാറിയെത്തുന്നു

ടൂത്ത്‌പേസ്റ്റ് എന്നാല്‍ കോള്‍ഗേറ്റ് പോലെ സ്‌കൂട്ടര്‍ എന്നാല്‍ ഹോണ്ട ആക്ടിവയെന്നായിരുന്നു പൊതുവേ പറയാറ്. ഇന്നും ഇന്ത്യയിലെ സ്‌കൂട്ടര്‍ സെഗ്‌മെന്റ് അടക്കി ഭരിക്കുന്നത് ഹോണ്ട ആക്ടിവയാണ്. എന്നിരുന്നാലും ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആക്ടിവക്ക് ഒത്ത ഒരു എതിരാളിയെ ടിവിഎസ് പടച്ചുവിട്ടു. പ്രതീക്ഷിച്ച പോലെ തന്നെ ആക്ടിവയുടെ അപ്രമാദിത്തത്തിന് ഒരുപരിധി വരെ തടയിടാന്‍ ടിവിഎസ് ജുപ്പിറ്ററിന് സാധിച്ചു. നിലവില്‍ ടിവിഎസിന്റെ ബെസ്റ്റ് സെല്ലര്‍ സ്‌കൂട്ടറും മൊത്തം ടൂവീലര്‍ പോര്‍ട്‌ഫോളിയോയിലെ ഏറ്റവും മികച്ച മോഡലുമാണ് ജുപ്പിറ്റര്‍. 2024 സാമ്പത്തിക വര്‍ഷം മാത്രം മൊത്തം 8 ലക്ഷം ജുപ്പിറ്റര്‍ സ്‌കൂട്ടറാണ് വിറ്റുപോയത്.

2023 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 15.81 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. ജുപ്പിറ്റര്‍ 110, ജുപ്പിറ്റര്‍ 125 വേരിയന്റുകളില്‍ ഈ സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കും. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയുടെ 25 ശതമാനം കൈയ്യടക്കി വെച്ചിരിക്കുന്നത് നിലവില്‍ ജുപ്പിറ്ററാണ്. ഇപ്പോള്‍ ടിവിഎസ് ജുപ്പിറ്റര്‍ 110-ന്റെ അപ്ഡേറ്റ് പതിപ്പ് വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

tvs jupiter 110

കഴിഞ്ഞ കുറച്ച് കാലമായി ജുപ്പിറ്റര്‍ 110 ഒരേ ഡിസൈനിലാണ് തുടര്‍ന്ന് പോരുന്നത്. ഏതൊരു വാഹനത്തിന്റെയും വിജയമെന്നത് അത് കാലികമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടോ എന്നതിനെയും കൂടി ആശ്രയിച്ചാണിരിക്കുന്നതെന്ന് നമുക്കറിയാം. അങ്ങനെ വരുമ്പോള്‍ ജുപ്പിറ്ററിന് ലഭിക്കാന്‍ പോകുന്ന ഈ അപ്‌ഡേറ്റ് സമയോചിതമായ മാറ്റമായിരിക്കും. അപ്‌ഡേറ്റഡ് ജുപ്പിറ്റര്‍ 110 ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. മഹാരാഷ്ട്രയിലാണ് ഈ സ്‌കൂട്ടറിന്റെ പരീക്ഷണം നടക്കുന്നതെന്നാണ് വിവരം.

നിലവിലെ മോഡലിനെക്കാള്‍ വമ്പന്‍ അപ്‌ഡേറ്റുകളാണ് പുതരിയ മോഡലില്‍ പ്രതീക്ഷിക്കുന്നത്. അപ്‌ഡേറ്റഡ് പതിപ്പിനെ കൂടുതല്‍ സപോര്‍ട്ടിയറും ആകര്‍ഷകവുമാക്കാന്‍ നിരവധി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. മാത്രമല്ല ജനപ്രിയ മോഡലിന്റെ കളര്‍ പാലറ്റും അപ്‌ഡേറ്റ് ചെയ്യും. അതായത് പുതിയ മോഡല്‍ പുതിയ നിറങ്ങളിലും വന്നേക്കാമെന്ന് സാരം. മാത്രമല്ല ഡിസൈന്‍ വശം നോക്കുമ്പോള്‍ വരാനിരിക്കുന്ന ജൂപ്പിറ്റര്‍ 110 സ്‌കൂട്ടറിന് പുതിയ ടെയില്‍ ലൈറ്റ് സജ്ജീകരണം ലഭിച്ചേക്കുമെന്ന് ഉറവിടങ്ങള്‍ സൂചിപ്പിക്കുന്നതായി ബൈക്ക്‌വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

tvs jupiter 110

വിഷ്വല്‍ അപ്പീല്‍ മെച്ചപ്പെടുത്തുന്നതിനായി ടിവിഎസ് ഒരു എല്‍ഇഡി സജ്ജീകരണം കൊണ്ടുവന്ന് കൂടെന്നില്ല. മെക്കാനിക്കലായി വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിലവിലെ മോഡലിന്റെ പെര്‍ഫോമന്‍സ് നിലനിര്‍ത്തിക്കൊണ്ട് എഞ്ചിനും ഹാർഡ്‌വെയറും മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ജുപ്പിറ്റര്‍ 110 അതിന്റെ 109.7 സിസി, എയര്‍ കൂള്‍ഡ് എഞ്ചിന്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. 7.77 bhp പവറും 8.8 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ CVT ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കുന്നത്.

ഹാർഡ്‌വെയർ വശം നോക്കുമ്പോള്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കും. രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കും. ഉയര്‍ന്ന വേരിയന്റുകളില്‍ ഡിസ്‌ക് ബ്രേക്ക് വാഗ്ദാനം ചെയ്‌തേക്കാം. ന്യൂജെന്‍ സ്‌കൂട്ടറുകളില്‍ കാണപ്പെടുന്ന ഹൈടെക് ഫീച്ചറുകള്‍ അപ്‌ഡേറ്റഡ് ജുപ്പിറ്റര്‍ 110-ല്‍ ടിവിഎസ് നല്‍കിയേക്കും.

79,658 രൂപ മുതലാണ് നിലവില്‍ ടിവിഎസ് ജുപ്പിറ്ററിന്റെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 91,740 രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്. അപ്‌ഡേറ്റഡ് പതിപ്പിന് ഏതായാലും അല്‍പ്പം വില കൂടാനാണ് സാധ്യത. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹോണ്ട ആക്ടിവ 6G മോഡലുമായിട്ടാകും ഇതിന്റെ നേരിട്ടുള്ള അങ്കം. മാത്രമല്ല ഹീറോ സൂം അടക്കമുള്ള പുത്തന്‍ എതിരാളികളുടെ വെല്ലുവിളികളും നേരിടേണ്ടതായുണ്ട്.

ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ച വേളയില്‍ ചില്ലറ കോസ്‌മെറ്റിക്, മെക്കാനിക്കല്‍ പരിഷ്‌കാരങ്ങള്‍ സ്‌കൂട്ടറിന് ലഭിച്ചിരുന്നു. അതിന്റെ കൂടെ പുത്തന്‍ അപ്ഡേറ്റ് കൂടി വരുന്നതോടെ വിപണിയില്‍ ജൂപ്പിറ്റര്‍ 110-ന്റെ ജനപ്രീതി വര്‍ധിപ്പിക്കും. നിങ്ങള്‍ ഒരു ടിവിഎസ് ജുപ്പിറ്റര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ കുറച്ച് കാലം കൂടി കാത്തിരിക്കുന്നത് നന്നാകും. ഒരു പുത്തന്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങുന്ന നിങ്ങളുടെ സുഹൃത്ത് ഉണ്ടെങ്കില്‍ അവരെ കൂടി ഈ വിവരം അറിയിക്കൂ.

More from DriveSpark

Article Published On: Thursday, June 13, 2024, 18:00 [IST]
English summary
Tvs jupiter 110 to get update soon might look sportier and attractive than current model
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X