മത്സരം ഇനി പിടിമുറുകും! ലുക്കിൽ മാത്രമല്ല വിലയിലും ആക്ടിവയെ വെട്ടി പുത്തൻ ജൂപ്പിറ്റർ കളത്തിൽ

ലോകത്തെ മുൻനിര ടു വീലർ നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ, തങ്ങളുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ ജൂപ്പിറ്ററിൻ്റെ പുതിയ തലമുറയെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ആധുനിക രൂപകൽപ്പനയും ശൈലിയുമായി, 2024 ജൂപ്പിറ്ററുമായി ഇപ്പോൾ ഇന്ത്യയുടെ സ്കൂട്ടർ സെഗ്‌മെൻ്റിൽ കൂടുതൽ സ്വാധീനം ചെലുത്താൻ ടിവിഎസ് ലക്ഷ്യമിടുന്നു. 73,700 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് 2024 ജൂപിറ്ററിനെ ടിവിഎസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഒന്നിലധികം വകഭേദങ്ങളും നിർമ്മാതാക്കൾ ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സെഗ്‌മെൻ്റിലെ ലീഡിംഗ് മോഡലായ ഹോണ്ട ആക്ടിവയ്‌ക്കെതിരെ ടിവിഎസ് ധീരമായ നീക്കമാണിത്.

ഇതോടെ ഇന്ത്യയുടെ സ്‌കൂട്ടർ വിപണിയിലെ മത്സരം/ കോംപറ്റീഷൻ ഒരു പുതിയ ഘട്ടത്തിലെത്തും എന്ന് നമുക്ക് നിസംശയം പറയാം. നിലവിൽ വിപണിയിൽ രണ്ടാം സ്ഥാനത്താണ് ടിവിഎസ് ജൂപ്പിറ്റർ, ഇന്ത്യയുടെ സ്‌കൂട്ടർ വിഭാഗത്തിലെ ഒരു ജനപ്രിയ മോഡലാണ് ഇത് എന്ന കാര്യത്തിലും തർക്കമില്ല, നിരവധി ഇന്ത്യൻ കുടുംബങ്ങളിൽ ഈ സ്കൂട്ടർ കാര്യമായ സ്വാധീനം ചെലുത്തുന്നു.

2024

2024 ഓഗസ്റ്റിൽ, പുതുമയുമായി മോഡേൺ യുഗത്തിലേക്ക് ഒരു സുപ്രധാന ചുവടുവെപ്പുമായി ടിവിഎസ് ജൂപ്പിറ്ററിൻ്റെ പുതിയ തലമുറ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. പുതിയ 2024 ടിവിഎസ് ജൂപ്പിറ്ററിനൊപ്പം, ഇന്ത്യൻ ഉപഭോക്താക്കൾക്കായി കമ്പനി കൂടുതൽ സവിശേഷതകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ക്ലാസിക് ഫാമിലി സ്‌കൂട്ടർ സിലൗട്ടിനോട് ചേർന്നുനിൽക്കുമ്പോൾ തന്നെ ന്യൂ ജനറേഷൻ മോഡലിന് പുതിയ ഡിസൈൻ ലഭിക്കുന്നു.

ടിവിഎസ് ഫാമിലി സ്‌കൂട്ടറുകളിൽ മുമ്പ് അധികം കാണാത്ത ആധുനികതയും പരിഷ്‌കാരങ്ങലും ന്യൂ ജെൻ ജൂപ്പിറ്ററിനുണ്ട്. മുകളിൽ സൂചിപ്പിച്ചതു പോലെ 2024 ജൂപ്പിറ്ററിനൊപ്പം ടിവിഎസ് ഒന്നിലധികം വകഭേദങ്ങൾ വാഗ്ദാനം ചെയ്യുന്നു. വേരിയൻ്റുകളെ ആശ്രയിച്ച്, മെറ്റിയർ റെഡ് ഗ്ലോസ്, ടൈറ്റാനിയം ഗ്രേ മാറ്റ്, ലൂണാർ വൈറ്റ് ഗ്ലോസ്, സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസ്, ഗാലക്‌റ്റിക് കോപ്പർ മാറ്റ്, ഡോൺ ബ്ലൂ മാറ്റ് എന്നിങ്ങനെ ആറ് ആകർഷകമായ കളർ ഓപ്ഷനുകൾ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.

2024

ഈ നിറങ്ങളിൽ, ഡോൺ ബ്ലൂ മാറ്റ് എന്ന ഷെയ്ഡാണ് 2024 ജൂപ്പിറ്ററിനൊപ്പം ലോഞ്ച് കളറായി ടിവിഎസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണ മെലിഞ്ഞ ഹെഡ്‌ലൈറ്റുകളുമായി വരുന്ന ഫാസിയയാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. ഗ്ലോസ് ബ്ലാക്ക് പ്ലാസ്റ്റിക്കുകളുള്ള ഒരു സ്റ്റൈലിഷ്, എന്നാൽ ഏറ്റവും മിനിമലായ ഫ്രണ്ട് ഏപ്രണുമാണ് ഇതിൽ വരുന്നത്.

എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ അത്യാധുനിക എൽഇഡി DRL -കൾ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു. വശങ്ങളിൽ പോലും, ചില കട്ടുകളും ക്രീസുകളുമായി ഒരു മോഡേൺ ശൈലിയുണ്ട്. ടെയിൽ ലൈറ്റുകളിലും മുമ്പിൽ കണ്ടതിനു സമാനമായ തടസ്സമില്ലാത്ത എൽഇഡി സജ്ജീകരണം നമുക്ക് കാണാൻ കഴിയും. നീളമുള്ള സീറ്റും 2024 ടിവിഎസ് ജൂപ്പിറ്ററിൻ്റെ ടോപ്പ് വേരിയൻ്റുകളിൽ ഡ്യുവൽ -ടോൺ സ്റ്റിച്ചിംഗും ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.

2024

അലോയി വീലുകൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയ്‌ക്കൊപ്പം എൽഇഡി ഡിആർഎല്ലുകളും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും സ്കൂട്ടറിന്റെ ടോപ്പ് വേരിയൻ്റുകളുടെ മറ്റൊരു സവിശേഷതയാണ്. 2024 ജൂപ്പിറ്ററിനൊപ്പം പ്രായോഗികവും അതോടൊപ്പം വൈവിധ്യപൂർണ്ണവുമായ ഓഫർ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.

ഫ്യുവൽ ടാങ്കിനൊപ്പം മാന്യമായ വലിപ്പത്തിലുള്ള ഫ്ലാറ്റ് ഫ്ലോർബോർഡ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഫോർവേഡ് -സെറ്റ് ഫ്യൂവൽ ഫില്ലർ, യുഎസ്ബി ചാർജറിന് താഴെയായി ഒരു ചെറിയ പോക്കറ്റ്, സാധനങ്ങൾ തൂക്കിയിടാനുള്ള ഹുക്ക് എന്നിവ ഉൾക്കൊള്ളുന്നു. ഫ്യുവൽ ടാങ്ക് ഫ്ലോർബോർഡിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ, രണ്ട് ഹാഫ്-ഫേസ് ഹെൽമെറ്റുകൾക്ക് മതിയായ ഇടമുള്ള വലിയ അണ്ടർ സീറ്റ് സ്റ്റോറേജും ഇതിനുണ്ട്.

2024 ടിവിഎസ് ജൂപ്പിറ്റർ 110 ഒരു പുതിയ ജെനറേഷൻ എഞ്ചിൻ (New J110) വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നത് ശ്രദ്ധേയമാണ്. ജൂപ്പിറ്റർ 110-ൻ്റെ 109.7 സിസി യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു 113.3 സിസി യൂണിറ്റാണ്. ഇത് ജൂപ്പിറ്റർ 125-ൻ്റെ അതേ ബ്ലോക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ 113.3 സിസി കപ്പാസിറ്റിയ്ക്കായി ബോർ ചെയ്തിരിക്കുന്നു. ഇലക്ട്രിക് അസിസ്റ്റുള്ള ഈ എഞ്ചിനിനൊപ്പം ടിവിഎസ് മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Thursday, August 22, 2024, 13:25 [IST]
English summary
Tvs launched updated 2024 jupiter in india at rs 73 700 rupees
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X