മാർച്ച് ടിവിഎസിന് ഭാഗ്യമാസം, 12 ശതമാനം വളർച്ചയുമായി ബ്രാൻഡ്
2024 -ലെ മാർച്ച് മാസത്തെ ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ ഏറ്റവും ശുക്രനടിച്ച ബ്രാൻഡ് ഏതാണെന്ന് ചോദിച്ചാൽ അത് ടിവിഎസ്സായിരിക്കും. കമ്പനിയുടെ മൊത്തം ഇരുചക്രവാഹന വിൽപ്പന 12 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2023 മാർച്ചിലെ വിൽപ്പന 307,559 യൂണിറ്റായിരുന്നുവെങ്കിൽ 2024 മാർച്ചിൽ 344,446 യൂണിറ്റായി വർധിച്ചിരിക്കുകയാണ്. 2024 മാർച്ചിൽ ടിവിഎസിൻ്റെ EV റീട്ടെയിൽ വിൽപ്പന 15,250 യൂണിറ്റുകളാണ് വിറ്റത്.
ഇത് 2023 മാർച്ചിൽ വിറ്റ 15,364 യൂണിറ്റുകളിൽ നിന്ന് ചെറിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടിവിഎസിൻ്റെ മൊത്തം കയറ്റുമതി 23 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി ടിവിഎസ് മോട്ടോര്‍ ഇറക്കുമതിക്കും വിതരണത്തിനുമായി എമില്‍ ഫ്രെയുമായി കരാറില്‍ ഒപ്പുവച്ചിരുന്നു. ഹൊസൂര്‍ ആസ്ഥാനമായുള്ള ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കള്‍ എമില്‍ ഫ്രെയുടെ വിപുലമായ വിതരണ ശൃംഖലയും യൂറോപ്പിലെ ആഴത്തിലുള്ള വിപണി വിവരങ്ങളും ഉപയോഗിക്കും.

വന്‍കരയില്‍ നൂറ്റാണ്ട് കാലം പയറ്റിത്തെളിഞ്ഞ എമില്‍ ഫ്രെയുമായി കൈകോര്‍ക്കുന്നത് ടിവിഎസിന് വന്‍ മുന്നേറ്റമുണ്ടാക്കും. യൂറോപ്പിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഇറക്കുമതിക്കാരും റീട്ടെയിലര്‍മാരുമാണ് എമില്‍ ഫ്രേ. മേഖലയിലുടനീളം നിരവധി പ്രമുഖ വാഹന ബ്രാന്‍ഡുകള്‍ക്ക് ഇവര്‍ സേവനം നല്‍കുന്നു. യൂറോപ്യന്‍ യൂണിയനിലെ തെരഞ്ഞെടുത്ത വിപണികള്‍ക്കായി വിതരണ ക്രമീകരണങ്ങളില്‍ ഏര്‍പ്പെടുന്നതിന് അവരുടെ സഹകരണ ശ്രമങ്ങള്‍ ഉപയോഗിക്കാനും ഇരുചക്രവാഹന ഡിമാന്‍ഡുള്ള രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും നിലവിലുള്ള എമില്‍ ഫ്രെ ഇന്‍ഫ്രാസ്ട്രക്ചറും വിതരണ ശൃംഖല കെട്ടിപ്പടുക്കാനും ഇരു കമ്പനികളും പദ്ധതിയിടുന്നു.
ഈ കരാറിന്റെ ഫലമായി ഐസിഇ, ഇവി മോഡലുകള്‍ ഉള്‍പ്പെടെ ടിവിഎസ് മോട്ടോര്‍ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ മോഡലുകളും 2024 ജനുവരി മുതല്‍ ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതികള്‍. ഫ്രാന്‍സിലായിരിക്കും ടിവിഎസിന്റെ ഉല്‍പ്പന്നങ്ങള്‍ ആദ്യം ലോഞ്ച് ചെയ്യുക. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അവരുടെ വില്‍പ്പന, വിപണനം, സേവന ശൃംഖലകള്‍ എന്നിവ പ്രയോജനപ്പെടുത്തി തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ടിവിഎസ് ഉല്‍പ്പന്നങ്ങളുടെ വിതരണത്തിന്റെ ചുമതല എമില്‍ ഫ്രെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കും.

ഈ കരാറിന്റെ ഫലമായി ഐസിഇ, ഇവി മോഡലുകള്‍ ഉള്‍പ്പെടെ ടിവിഎസ് മോട്ടോര്‍ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ മോഡലുകളും 2024 ജനുവരി മുതല്‍ ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതികള്‍. ഫ്രാന്‍സിലായിരിക്കും ടിവിഎസിന്റെ ഉല്‍പ്പന്നങ്ങള്‍ ആദ്യം ലോഞ്ച് ചെയ്യുക. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അവരുടെ വില്‍പ്പന, വിപണനം, സേവന ശൃംഖലകള്‍ എന്നിവ പ്രയോജനപ്പെടുത്തി തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ടിവിഎസ് ഉല്‍പ്പന്നങ്ങളുടെ വിതരണത്തിന്റെ ചുമതല എമില്‍ ഫ്രെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കും.
ടിവിഎസിന് നിലവില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ കാര്യമായ സ്വാധീനമുണ്ട്. പുത്തന്‍ നീക്കം വഴി ടിവിഎസ് ശരിക്കും ഗ്ലോബലാകാനും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയുണ്ടാക്കാനും സഹായിക്കും. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമായി 80-ലധികം രാജ്യങ്ങളില്‍ ഇപ്പോള്‍ ടിവിഎസ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോള്‍ കമ്പനിയുടെ ബിസിനസിന്റെ നാലിലൊന്ന് ഭാഗവും കയറ്റുമതിയായിരുന്നു.
ടിവിഎസ് ഇപ്പോര്‍ തങ്ങളുടെ ഇലക്ട്രിക് ടൂവീലര്‍ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണ്. അതിന്റെ സൂചനകള്‍ നല്‍കി കമ്പനി ഇപ്പോള്‍ രണ്ട് പേരുകള്‍ ട്രേഡ്മാര്‍ക്ക് ചെയ്തിരിക്കുകയാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രശസ്തമായ ഒരു ടൂവീലറാണ് ടിവിഎസ് XL100. സാധാരണക്കാരില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന മോപ്പഡ്. താങ്ങാവുന്ന വിലയും ഉയര്‍ന്ന മൈലേജും പ്രായോഗികതയും കാരണം ഇന്ത്യക്കാര്‍ ഏറ്റെടുത്ത ഒരു മോഡല്‍ ആണിത്. നിലവില്‍ രാജ്യത്ത് വില്‍പ്പനക്ക് ലഭ്യമാകുന്ന ഏക പെട്രോള്‍ മോപ്പഡും കൂടിയാണ് ടിവിഎസ് XL100.
44,999 രൂപ മുതല്‍ 59,695 രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. എന്നാല്‍ ഉടന്‍ തന്നെ ഇത് വൈദ്യുത അവതാരത്തില്‍ എത്താന്‍ പോകുകയാണ്. അതിന്റെ ഭാഗമായി ടിവിഎസ് E-XL, XL ഇവി എന്നിങ്ങനെ രണ്ട് പേരുകള്‍ക്കായി ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, പുതിയ ട്രേഡ്മാര്‍ക്ക് ഫയലിംഗുകളിലെ പേരുകള്‍ തീര്‍ച്ചയായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന XL മോഡലുകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായുള്ള സൂചനകളാണ് നമ്മള്‍ക്ക് നല്‍കുന്നത്.


Click it and Unblock the Notifications








