ടിവിഎസിൻ്റെ വിൽപ്പനയിലെ വളർച്ച ഞെട്ടിച്ചു, 593 കോടി രൂപയുടെ നേട്ടവുമായി കമ്പനി
2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടിവിഎസ് മോട്ടോർ കമ്പനി 68 ശതമാനം വാർഷിക അദായത്തിൽ 593 കോടി രൂപയുടെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം ഡിസംബർ പാദത്തിൽ കമ്പനിയുടെ മൊത്തത്തിലുള്ള അളവ് 25 ശതമാനമായി ഉയർന്ന് 11,01,000 യൂണിറ്റിലെത്തിയിട്ടുണ്ട്. മോട്ടോർസൈക്കിൾ വിൽപ്പന 20 ശതമാനം വർധിച്ച് 5,23,000 യൂണിറ്റിലെത്തുകയും ചെയ്തു.
സ്‌കൂട്ടറുകളുടെ വിൽപ്പന 36 ശതമാനം ഉയർന്ന് 4,04,000 യൂണിറ്റിലെത്തി. മൂന്ന് മാസത്തിനിടെ വിറ്റഴിച്ച 48,223 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മൊപെഡ് സ്കൂട്ടറുകളുടെ വിൽപ്പന 28 ശതമാനം വർധിച്ച് 1,36,000 യൂണിറ്റിലെത്തുകയും ചെയ്തു എന്നിരുന്നാലും, ത്രീ-വീലർ വിൽപ്പന 12 ശതമാനം വർധിച്ച് 38,000 യൂണിറ്റിലെത്തി.

സ്‌പോർട്ട്, സ്റ്റാർ സിറ്റി പ്ലസ്, റേഡിയൻ, റൈഡർ, അപ്പാച്ചെ ആർടിആർ 165ആർപി, അപ്പാച്ചെ ആർടിആർ സീരീസ്, റോണിൻ, അപ്പാച്ചെ ആർടിആർ 310, അപ്പാച്ചെ ആർആർ 310 തുടങ്ങിയ മോട്ടോർസൈക്കിളുകളാണ് ടിവിഎസ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന മോഡലുകൾ. കമ്പനിയുടെ സ്കൂട്ടർ പോർട്ട്ഫോളിയോയിലേക്ക് നോക്കിയാൽ സ്കൂട്ടി പെപ് പ്ലസ്, സെസ്റ്റ് 110, ജൂപ്പിറ്റർ, എൻടോർക്ക്, ജൂപ്പിറ്റർ 125 എന്നിവയും iQube, X പോലുള്ള ഇലക്ട്രിക് മോഡലുകളും ഉൾപ്പെടുന്നുണ്ട്.
വില്‍പ്പനയുടെ കാര്യത്തില്‍ ആക്ടിവയുടെ പിറകിലാണെങ്കിലും സ്വന്തമായി ഫാന്‍ബേസ് സൃഷ്ടിക്കാന്‍ കഴിഞ്ഞ ടിവിഎസിൻ്റെ മോഡലാണ് ജുപ്പിറ്റർ. SmartXonnect സാങ്കേതികവിദ്യയുള്ള ടിവിഎസ് ജുപ്പിറ്റര്‍ 125 സ്‌കൂട്ടറില്‍ അത്യാധുനിക കണക്റ്റഡ് ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫസ്റ്റ്-ഇന്‍-ക്ലാസ് സവിശേഷതകളോടെ സെഗ്മെന്റില്‍ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാനാണ് ടിവിഎസ് ഉദ്ദേശിക്കുന്നത്. 96,855 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടിവിഎസ് മോട്ടോര്‍ കമ്പനി ജുപ്പിറ്റര്‍ 125-ന്റെ പുതിയ SmartXonnect വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഡിസ്‌ക് ബ്രേക്കും അലോയി വീലുകളുമുള്ള മുമ്പത്തെ ടോപ്പ് എന്‍ഡ് വേരിയന്റിനേക്കാള്‍ 6,200 രൂപ കൂടുതലാണ് ഇതിന്. എലഗന്റ് റെഡ്, മാറ്റ് കോപ്പര്‍ ബ്രോണ്‍സ് എന്നിങ്ങനെ രണ്ട് പുത്തന്‍ നിറങ്ങളില്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കും. ടിവിഎസിന്റെ SmartXonnect സാങ്കേതികവിദ്യ ജുപ്പിറ്റര്‍ 125-ല്‍ നിരവധി കണക്റ്റിവിറ്റി ഫീച്ചറുകള്‍ കൊണ്ടുവന്നതായി കാണാം.
TFT സ്‌ക്രീനുള്ള പുത്തന്‍ നിറത്തിലുള്ള ഹൈബ്രിഡ് കണ്‍സോള്‍ റൈഡറുടെ സ്മാര്‍ട്ട്‌ഫോണുമായി കണക്ട് ചെയ്ത് കോള്‍, മെസേജ് നോട്ടിഫിക്കേഷനുകളും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, വോയ്‌സ് അസിസ്റ്റഡ് ഫീച്ചറുകള്‍ എന്നിവയിലേക്ക് ആക്‌സസ് നല്‍കുന്നു.സോഷ്യല്‍ മീഡിയ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുളും പുതിയ TFT സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമെന്നതും മറ്റൊരു മെച്ചമാണ്. കാലാവസ്ഥാ പ്രവചനങ്ങള്‍, കായിക മത്സരങ്ങളുടെ തത്സമയ സ്‌കോര്‍ വിവരങ്ങള്‍, വാര്‍ത്തകള്‍ എന്നിവ അറിയാനുള്ള സൗകര്യം ഇതിലൂടെ സാധ്യമാകുന്നുണ്ട്.

പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കുള്ള സൗകര്യത്തിനായി ഒരു പുതിയ ബാക്ക്റെസ്റ്റും ഉണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തത്സമയ ഇന്ധനക്ഷമത, ഇന്ധനം തീരാനുള്ള ദൂരം, ശരാശരി ഇന്ധനക്ഷമത എന്നിവയും പ്രദര്‍ശിപ്പിക്കും. 124.8 സിസി എഞ്ചിനാണ് ഈ പതിപ്പിനും തുടിപ്പേകുന്നത്. ഒരു CVT ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ എഞ്ചിന്‍ 8.04 bhp പവറും 10.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഡ്യുവല്‍ ഡ്രം, ഡിസ്‌ക്-ഡ്രം കോമ്പിനേഷനുകളില്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കും. 33 ലിറ്റര്‍ അണ്ടര്‍ സീറ്റ് കപാസിറ്റിയാണ് എതിരാളികളില്‍ നിന്ന് ജുപ്പിറ്റര്‍ 125-നെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്ന്. മുന്‍വശത്താണ് ഇതിന്റെ ഫ്യൂവല്‍ ഫില്ലര്‍ നല്‍കിയിരിക്കുന്നതെന്നതും ജുപ്പിറ്റര്‍ 125 സ്‌കൂട്ടറിന്റെ ഒരു മേന്‍മയാണ്. ഇന്ധനം നിറക്കാനായി റൈഡര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങേണ്ടതില്ല.

108 കിലോഗ്രാം ആണ് ടിവിഎസ് ജുപ്പിറ്ററിന്റെ ഭാരം. ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 12 ഇഞ്ച് അലോയ് വീലുകളുമായിട്ടാണ് ഇത് വരുന്നതെങ്കിലും സ്റ്റീല്‍ വീലുകള്‍ ഓപ്ഷനായി ലഭ്യമാണ്. ടിവിഎസിന്റെ തന്നെ എന്‍ടോര്‍ഖ് 125, ഹോണ്ട ആക്ടിവ 125, സുസുക്കി ആക്‌സസ് 125 എന്നിവയ്ക്കെതിരെയാണ് ജുപ്പിറ്റര്‍ 125 SmartXonnect മത്സരിക്കുന്നത്.


Click it and Unblock the Notifications








