67 കി.മീ മൈലേജും 1 ലക്ഷത്തില്‍ താഴെ വിലയും! അപ്പാച്ചെയല്ല, ടിവിഎസിന്റെ ഏറ്റവും കച്ചോടമുള്ള ബൈക്ക് ഇതാണ്

സ്പോര്‍ട്ടി 125 സിസി മോട്ടോര്‍സൈക്കിളുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ പുതിയ ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് ബ്രാന്‍ഡുകള്‍. ജെന്‍ സീ ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാനായി ടെക് ഫീച്ചറുകള്‍ കുത്തിനിറച്ച് രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിവിഎസ് മോട്ടോര്‍ കൊണ്ടുവന്ന മോഡലാണ് റൈഡര്‍ 125. ജനപ്രിയമായ അപ്പാച്ചെ സീരീസിനെ പിന്തള്ളി ബ്രാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായി മാറിയിരിക്കുകയാണ് ടിവിഎസ് റൈഡര്‍ ഇപ്പോള്‍.

ആഭ്യന്തര വിപണിയില്‍ 3,01,449 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് 2025 സാമ്പത്തിക വര്‍ഷത്തിന് മികച്ച തുടക്കമിട്ടിരിക്കുകയാണ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പോയമാസം 29 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. 2024 ഏപ്രിലില്‍ ടിവിഎസ് 1,32,339 സ്‌കൂട്ടറുകളും 1,27,186 മോട്ടോര്‍സൈക്കിളുകളും 41,924 മോപ്പഡുകളും വിറ്റഴിച്ചു. സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ജുപ്പിറ്ററും എന്‍ടോര്‍ഖും കാര്യമായ സംഭാവന ചെയ്യുമ്പോഴും ബൈക്ക് വില്‍പ്പനയില്‍ കമ്പനിക്ക് കരുത്താകുകയും തലക്കെട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് റൈഡര്‍ 125.

tvs raider 125

തമിഴ്‌നാട്ടില്‍ നിന്നുള്ള ടിവിഎസ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ 125 സിസി മോട്ടോര്‍സൈക്കിളാണ് റൈഡര്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ടിവിഎസിന്റെ ബെസ്റ്റ് സെല്ലര്‍ ബൈക്കായി ഇത് മാറിയിരുന്നു. പോയ സാമ്പത്തിക വര്‍ഷം റൈഡറിന്റെ 4,78,443 യൂണിറ്റുകളാണ് ടിവിഎസ് വിതരണം ചെയ്തത്. അപ്പാച്ചെ സീരീസിനെ പിന്തള്ളി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ടിവിഎസ് ഉല്‍പ്പന്നങ്ങളു2െ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും റൈഡറിനായി.

ജുപ്പിറ്ററും XL മോപ്പഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. വെറും 3360 യൂണിറ്റുകളുടെ വ്യത്യാസത്തിനാണ് രണ്ടാം സ്ഥാനം നഷ്ടമായതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ റൈഡര്‍ 125 മോട്ടോര്‍സൈക്കിളിന്റെ മൊത്തം വില്‍പ്പന 7,94,573 യൂണിറ്റിലെത്തിയിരുന്നു. അതായത് 8,00,000 യൂണിറ്റ് വില്‍പ്പന നാഴികകല്ല് മറികടക്കാന്‍ വെറും 5,247 യൂണിറ്റിന്റെ മാത്രം കുറവ്.

tvs raider 125

എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസം തന്നെ 51,098 യൂണിറ്റ് വില്‍പ്പനയുമായി റൈഡര്‍ നാഴികക്കല്ല് താണ്ടി. 2023 ഏപ്രിലില്‍ വിറ്റ 31491 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന വളര്‍ച്ച 62 ശതമാനമാണ്. കഴിഞ്ഞ മാസവും അപ്പാച്ചെ സീരീസിനെ (45520 യൂണിറ്റ്) മറികടക്കാന്‍ റൈഡറിനായി. 2024 ഏപ്രിലില്‍ ടിവിഎസിന്റെ മൊത്തം മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയുടെ 40 ശതമാനവും മൊത്തം ഇരുചക്രവാഹന വില്‍പ്പനയുടെ 17 ശതമാനവും സംഭാവന ചെയ്തത് റൈഡര്‍ ആയിരുന്നു.

31 മാസം സമയം കൊണ്ട് അതിവേഗം വളരുന്ന 125 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിയുടെ വലിയൊരു പങ്ക് പിടിച്ചടക്കുകയും ടിവിഎസിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയില്‍ പ്രധാന സംഭാവന നല്‍കാനും റൈഡറിനായി. ഹീറോ ഗ്ലാമര്‍, സൂപ്പര്‍ സ്പ്ലെന്‍ഡര്‍, എക്സ്ട്രീം 125ആര്‍, ബജാജ് പള്‍സര്‍, ഹോണ്ട ഷൈന്‍ തുടങ്ങിയ ശക്തരായ എതിരാളികളോട് പടവെട്ടിയാണ് റൈഡറിന്റെ കുതിപ്പ് എന്നത് ഇരട്ടിമധുരം പകരുന്നു.

tvs raider 125 display

മസ്‌കുലാര്‍ ടാങ്ക്, സ്‌നാസി ഹൈഡ്‌ലൈറ്റ്, മിനിമലിസ്റ്റിക് ടെയില്‍ ലാമ്പ് എന്നിവയുടെ കൂടെ സ്‌പോര്‍ട്ടിയര്‍ ഡിസൈന്‍ കൂടി ചേരുന്നതാണ് എതിരാളികളില്‍ നിന്ന് റൈഡറിനെ മാറ്റിനിര്‍ത്തുന്നത്. ബൈക്കിന്റെ ടോപ്‌സ്‌പെക്ക് വേരിയന്റില്‍ TFT സ്‌ക്രീന്‍ വരെ നല്‍കുന്നുണ്ട്. ഈ വിലയില്‍ ഈ ഒരു ഫീച്ചര്‍ നല്‍കുന്നത് റൈഡറിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ അടുപ്പിക്കാനായി.

124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, 3-വാല്‍വ്, എയര്‍, ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ടിവിഎസ് റൈഡര്‍ 125 ബൈക്കിന് തുടിപ്പേകുന്നത്. ഇത് 11.4 bhp കരുത്തില്‍ പരമാവധി 11.2 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. വെറും 5.9 സെക്കന്‍ഡില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് സാധിക്കും. മണിക്കൂറില്‍ 99 കിലോമീറ്ററാണ് പരമാവധി വേഗത. ലിറ്ററിന് 67 കി.മീ. മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

tvs raider 125

മുന്നില്‍ RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും 5-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കും സ്റ്റാന്‍ഡേര്‍ഡാണ്. സിക്രണൈസ്ഡ് ബ്രേക്കിംഗ് സാങ്കേതികവിദ്യ (SBT) എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡാണ്. നാല് വേരിയന്റുകളില്‍ ലഭ്യമാകുന്ന റൈഡറിന്റെ സിംഗിള്‍ സീറ്റ് വേരിയന്റിന് 97,070 രൂപയാണ് വില. റേഞ്ച് ടോപ്പിംഗ് റൈഡര്‍ SX-ന് 1.07 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Friday, May 17, 2024, 18:00 [IST]
English summary
Tvs raider 125 crossed 8 lakh sales milestone sold 51098 units in 2024 april
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X