10 ദിവസം 10 സ്‌കൂട്ടര്‍ ഫ്രീയായി കൊടുക്കുന്നു! 150 കി.മീ റേഞ്ച്, കുടുംബത്തിലെ എല്ലാവര്‍ക്കും ഓടിക്കാം

ഇന്ത്യയില്‍ ഇന്ന് നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറങ്ങുന്നുണ്ട്. ഓല ഇലക്ട്രിക്, ഏഥര്‍, ബജാജ് ചേതക്, ഹീറോ വിഡ എന്നീ മുന്‍നിര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇവികള്‍ പുറത്തിറക്കുന്നു. എന്നാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഫാമിലി സ്‌കൂട്ടര്‍ എന്ന പേര് നേടിയത് ടിവിഎസ് ഐക്യൂബാണ്. 2020 ജനുവരി 25-നാണ് തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. വിപണിയില്‍ എത്തി 4 വര്‍ഷം പിന്നിട്ട ഐക്യൂബ് ഇപ്പോള്‍ 4.50 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.

പുതിയ നേട്ടം ആഘോഷിക്കാനായി ടിവിഎസ് 10 ദിവസം നീണ്ടുനില്‍ക്കുന്ന മിഡ്‌നൈറ്റ് കാര്‍ണിവലിന് തുടക്കം കുറിച്ചു.ഡിസംബര്‍ 12 അര്‍ധരാത്രി മുതല്‍ 2024 ഡിസംബര്‍ 22-ന് രാത്രി 11:59 വരെ ഐക്യൂബ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വിപുലമായ ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും ആസ്വദിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. 100% ക്യാഷ്ബാക്ക് മുതല്‍ മറ്റ് നിരവധി ഓഫറുകളും മിഡ്‌നൈറ്റ് കാര്‍ണിവലിന്റെ ഭാഗമായി ഉള്‍ക്കൊള്ളുന്നു. ടിവിഎസിന്റെ മിഡ്നൈറ്റ് കാര്‍ണിവലിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

tvs iqube midnight carnival campaign

10 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിനിടെ ഓരോ ദിവസവും ഓരോ സ്‌കൂട്ടര്‍ വെച്ച് ടിവിഎസ് സൗജന്യമായി നല്‍കും. 10 ദിവസത്തെ ഇവന്റിനിടെ പര്‍ച്ചേസ് നടത്തുന്നവരില്‍ നിന്ന് ഭാഗ്യശാലികള്‍ക്കാണ് സൗജന്യമായി ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ നേടാനുള്ള അവസരം ഒത്തുവരുന്നത്. ടിവിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് ഈ ഓഫര്‍ സാധുവാണ്. കാര്യങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ അവരുടെ പ്രവര്‍ത്തന സമയം അര്‍ദ്ധരാത്രി വരെ നീട്ടും.

പ്രതിദിനം സ്‌കൂട്ടര്‍ സമ്മാനമായി നല്‍കുന്നതിന് പുറമേ ഓരോ ഐക്യൂബ് ബുക്കിംഗിനും 30,000 രൂപ വരെ ഉറപ്പായ ആനുകൂല്യങ്ങള്‍ മിഡ്നൈറ്റ് കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുന്നു. ഐക്യൂബ് 3.4 kWh വേരിയന്റിന് 5 വര്‍ഷം/70,000 കിലോമീറ്ററും 2.2 kWh വേരിയന്റിന് 5 വര്‍ഷം/50,000 കിലോമീറ്ററും കോംപ്ലിമെന്ററി എക്‌സ്റ്റന്റഡ് വാറണ്ടി ഇതില്‍ ഉള്‍പ്പെടുന്നു. ഡിസംബറില്‍ ഉടനീളം ലഭ്യമായ നിലവിലുള്ള ഡീലര്‍ഷിപ്പ് പ്രമോഷനുകള്‍ക്ക് മുകളിലാണ് ഈ ഓഫറുകള്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ വിവിധ ഉപയോക്തൃ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇത് വില്‍പ്പനക്കെത്തുന്നത്. 89,999 രൂപ മുതല്‍ 1.85 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രൈസ് റേഞ്ചില്‍ യഥാക്രമം 2.2 kWh, 3.4 kWh, 5.1 kWh ബാറ്ററി പായ്ക്കുകള്‍ നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ്, S, ST ട്രിമ്മുകളില്‍ ഐക്യൂബ് ലഭ്യമാണ്.

മോഡലിനെ ആശ്രയിച്ച് ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ മുതല്‍ 150 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഐക്യൂബിന് കഴിയും. 78 കിലോമീറ്ററാണ് ടിവിഎസ് ഐക്യൂബിന്റെ പരമാവധി വേഗത. ഇന്ത്യന്‍ വിപണിയില്‍ ഏഥര്‍ റിസ്ത, ഓല S1 Air, ആമ്പിയര്‍ നെക്‌സസ്, ബജാജ് എന്നീ സ്‌കൂട്ടറുകളോടാണ് ഏറ്റുമുട്ടുന്നത്. വിപണിയിലെ മത്സരം കടുപ്പിക്കുന്നതിനായി ബജാജ് ചേതക്കിന്റെ ന്യൂജന്‍ പതിപ്പ് ഈ മാസം 20-ന് പുറത്തിറക്കാന്‍ പോകുകയാണ്.

ഐക്യൂബ്, റിസ്ത, S1 എയര്‍ എന്നീ എതിരാളികളോട് മുട്ടിനില്‍ക്കാന്‍ കൂടുതല്‍ സ്‌റ്റോറേജ് ശേഷിയടക്കം വന്‍ മാറ്റങ്ങളുമായാണ് പുതുതലമുറ ചേതക് എത്താന്‍ പോകുന്നത്. മാത്രമല്ല പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളില്‍ ഹോണ്ട ഈ മാസം ഇവി സെഗ്‌മെന്റിലേക്കുള്ള എന്‍ട്രി പ്രഖ്യാപിച്ചിരുന്നു. പുതിയ ഹോണ്ട ആകടിവ് e: ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില പ്രഖ്യാപനം 2025 ജനുവരിയില്‍ ഉണ്ടാകും.

മത്സരാധിഷ്ഠിത വില നിര്‍ണയമായിരിക്കും ആക്ടിവ ഇലക്ട്രിക്കിന്റെ കാര്യത്തില്‍ ഹോണ്ട കൈക്കൊള്ളുക. സ്വാപ്പബിള്‍ ബാറ്ററിയുമായി വരുന്ന ആക്ടിവ e: ഇതിനോടകം വലിയ ഓളം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി എന്നീ വന്‍ നഗരങ്ങളില്‍ മാത്രമായിരിക്കും ഇവി ആദ്യം വില്‍പ്പനക്കെത്തുക. എതിരാളികള്‍ ആരൊക്കെ വന്നുപോയാലും ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെ ശക്തമായ മത്സരാര്‍ത്ഥിയായി ഐക്യൂബ് തുടരുമെന്നുറപ്പാണ്.

ലക്ഷക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കള്‍ക്കൊപ്പം അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. വിപണിയില്‍ മത്സരം കടുക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുകയാണ് മിഡ്നൈറ്റ് കാര്‍ണിവല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. പുതുതായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Thursday, December 12, 2024, 17:02 [IST]
English summary
Tvs rolled out midnight carnival for iqube offering free electric scooter extended warranty and more
കൂടുതല്‍... #tvs motor #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X