കാർഗിൽ വീരന്മാരുടെ സ്മരണാർത്ഥം റോണിൻ 'പരാക്രം' അവതരിപ്പിച്ച് ടിവിഎസ്; എല്ലാർക്കും കിട്ടുമോ?
1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വിജയം നേടിയ ദിനത്തിന്റെ വാര്‍ഷികമായി എല്ലാ വര്‍ഷവും ജൂലൈ 26-ന് ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസ് (Kargil Vijay Diwas) ആചരിക്കുന്നു. പാകിസ്ഥാന്‍ ആരംഭിച്ച ഈ യുദ്ധത്തില്‍ വീരമൃത്യു വരിച്ച നൂറുകണക്കിന് ഇന്ത്യന്‍ സൈനികരുടെ സ്മരണാര്‍ത്ഥം കൂടിയാണ് ഈ ദിനം. ഇപ്പോള്‍ 25-ാമത് കാര്‍ഗില്‍ വിജയ് ദിവസിന്റെ സ്മരണയ്ക്കായി ടിവിഎസ് മോട്ടോര്‍ കമ്പനി റോണിന്റെ കസ്റ്റം-ബില്‍റ്റ് പതിപ്പ് വെളിപ്പെടുത്തി. റോണിന്‍ പരാക്രം(TVS Ronin Parakram) എന്നാണ് ഈ മോഡലിന് പേരിട്ടിരിക്കുന്നത്.
നിരവധി കോസ്മെറ്റിക് പരിഷ്‌ക്കരണങ്ങള്‍ അവതരിപ്പിക്കുന്ന റോണിന്‍ പരാക്രം ടിവിഎസ് മോട്ടോസോള്‍ 2023-ല്‍ പ്രദര്‍ശിപ്പിച്ച കസ്റ്റം-ബില്‍റ്റ് മോട്ടോര്‍സൈക്കിളുകള്‍ക്ക് സമാനമായാണ് കാണപ്പെടുന്നത്. റോണിന്റെ അനന്തമായ കസ്റ്റമൈസേഷന്‍ സാധ്യതകള്‍ ഉയര്‍ത്തിക്കാണിക്കുകയാണ് ടിവിഎസ് ഇതുവഴി ചെയ്യുന്നത്.പുതിയ സ്റ്റൈലിംഗ് സൂചകങ്ങളുമായി എത്തുന്ന പരാക്രം എഡിഷന്‍ കണ്ടാല്‍ ഇത് റോണിന്‍ ആണോയെന്ന് സംശയിച്ച് പോകും. ഡിസൈന്‍ വശം റോണിന്‍ പരാക്രം സ്റ്റാന്‍ഡേര്‍ഡ് ബൈക്കില്‍ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടുന്നു.

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും, ബൈക്കിന് ഇപ്പോള്‍ മുന്നില്‍ ഒരു മെറ്റാലിക് വിന്‍ഡ്സ്‌ക്രീന്‍ ഉണ്ട്. മോട്ടോര്‍സൈക്കിളിന്റെ ലിവറി പ്രധാനമായും വെള്ളി നിറത്തോടുകൂടിയ ഡാർക്ക് ഗ്രീൻ നിറമാണ്. ഇന്ത്യന്‍ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങള്‍ മോട്ടോര്‍സൈക്കിളിന്റെ ഹെഡ്ലാമ്പിലും ടാങ്കിലും ഉടനീളം പിൻസ്‌ട്രൈപ്പ് ചെയ്‌തിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ ഇന്ത്യന്‍ സൈന്യത്തെ ചിത്രീകരിക്കുന്ന ഗ്രാഫിക്‌സും മോട്ടോര്‍സൈക്കിളില്‍ ഉണ്ട്.
ചില പാനലുകളില്‍ അലുമിനിയം ഫിനിഷ് ലഭിക്കുന്നു. അതേസമയം ടാങ്കും ലോവര്‍ സൈഡ് പാനലുകളും പച്ച നിറത്തിലാണ്. സീറ്റിന് പുതിയ ബ്രൗണ്‍ കവര്‍ ലഭിക്കുന്നു, പിലിയന്‍ പീസ് ടെയില്‍ ലൈറ്റിനെ സമന്വയിപ്പിക്കുന്ന ഒരു കൗള്‍ ഉപയോഗിച്ച് മാറ്റി. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്ക് ബുള്ളറ്റിന്റെ ആകൃതിയും ഹെഡ്ലൈറ്റിന് മുകളില്‍ ഒരു ചെറിയ വിസറും ലഭിക്കും. വലുതും കട്ടിയുള്ളതുമായ നോബി ടയറുകളിലാണ് ഇത് ഓടുക. ടിവിഎസ് റോണിന്‍ പരാക്രമിന് ഡയമണ്ട് കട്ട് അലോയ് വീലുകൾ ലഭിക്കുന്നു.

മോട്ടോര്‍സൈക്കിള്‍ അതേ മെക്കാനിക്കല്‍ സവിശേഷതകള്‍ നിലനിര്‍ത്തുന്നു.പവര്‍ട്രെയിന്‍ വശം നോക്കുമ്പോൾ 7,750 ആര്‍പിഎമ്മില്‍ 20.12 bhp പരമാവധി കരുത്തും 3,750 ആര്‍പിഎമ്മില്‍ 19.93 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 225.9 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.
ഇതിന് മുന്നില്‍ 41 mm അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നില്‍ ഒരു മോണോഷോക്ക് സസ്‌പെൻഷൻ ചുമതല നിർവഹിക്കുന്നു. രണ്ട് അറ്റത്തും ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത് ഡിസ്‌ക് ബ്രേക്കുകളാണ്. 225 സിസി നിയോ-റെട്രോ റോഡ്സ്റ്ററിന് ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, റെയിൻ റോഡ് എന്നിങ്ങനെ രണ്ട് എബിഎസ് മോഡുകള്‍, ഗ്ലൈഡ് ത്രൂ ടെക്നോളജി, ഒരു എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിക്കുന്നു.

ഡിസ്റ്റൻസ് ടു എംപ്റ്റി, മൈലേജ്, ഗിയര്‍ ഷിഫ്റ്റ് ഇൻഡികേറ്റർ, വേഗത, എഞ്ചിന്‍ റെവ്സ് എന്നീ വിവരങ്ങൾ എന്നിവ ഈ ക്ലസ്റ്ററിൽ പ്രദർശിപ്പിക്കും. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഇന്‍കമിംഗ് കോള്‍/മെസേജ് അലേര്‍ട്ടുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്ഫോണിലേക്ക് കണക്റ്റ് ചെയ്യുന്ന SmartXonnect ഫംഗ്ഷനും ഈ യൂണിറ്റ് ഫീച്ചര്‍ ചെയ്യുന്നു.
റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ഹോണ്ട CB350 RS എന്നിവയുമായാണ് ബൈക്ക് മത്സരിക്കുന്നത്. 1.49 ലക്ഷം മുതല്‍ 1.73 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ് ഷോറൂം വില. എന്നാൽ പരാക്രമം സ്പെഷ്യൽ എഡിഷൻ മാസ് പ്രൊഡക്ഷൻ കയറുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.
മോഡൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണെങ്കിൽ അതിന്റെ വില കമ്പനി വൈകാതെ അറിയിക്കും. ടിവിഎസിന്റെ വിൽപ്പന കണക്കുകൾ നോക്കിയാൽ ജൂണില്‍ 2.56 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് കമ്പനി ഇന്ത്യയിൽ മൂന്നാമതെത്തി. വാര്‍ഷിക വളര്‍ച്ച 8 ശതമാനമായിരുന്നു. ഇന്ത്യയിൽ നിലവിൽ 16.56 ശതമാനമാണ് ടിവിഎസിന്റെ വിപണി വിഹിതം.


Click it and Unblock the Notifications








