എല്ലാവർക്കും ഇലക്ട്രിക് സ്കൂട്ടർ മതി!, മൂന്നിലൊരാൾ വാങ്ങുന്നത് ഇവി ആണെന്ന് പഠനം, കാരണം ഇതാണ്

ഇലക്ട്രിക് സ്കൂട്ടറുകൾ ഇറങ്ങിയപ്പോൾ മുതൽ രാജ്യത്ത് ഇവികൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരുന്നു, എന്നാൽ നിങ്ങൾക്ക് അറിയാവുന്നത് പോലെ ചില ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളിൽ ചില അനിഷ്ടസംഭവങ്ങൾ ഉണ്ടായതോടെ ഇവിയോടുളള പ്രിയം കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുതിയ പഠനങ്ങൾ പ്രകാരം മൂന്നിലൊരാൾ തെരഞ്ഞെടുക്കുന്നത് ഇലക്ട്രിക് സ്കൂട്ടർ എന്നാണ്.

അടുത്തിടെ, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് (ബിസിജി) ഇന്ത്യയിലെ ഇലക്ട്രിക് ടുവീലർ വിപണിയുടെ കുതിച്ചു ചാട്ടത്തെ കുറിച്ചു എങ്ങനെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ അതിവേഗം ജനപ്രീതി നേടുന്നു എന്ന വിഷയത്തിൽ പഠനം നടത്തി. ഇന്ത്യയിൽ ഇലക്ട്രിക് ടുവീലർ വിപ്ലവം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ എന്താണ് ചെയ്യേണ്ടതെന്ന് കണ്ടെത്തുന്നതിന് ഏകദേശം 2750 ആളുകളിലാണ് സർവേ നടത്തിയത്. പഠനമനുസരിച്ച്, നിലവിൽ ടുവീലർ വാങ്ങാൻ സാധ്യതയുള്ള മൂന്നിൽ ഒരാൾ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ സജീവമായി പരിഗണിക്കുന്നു എന്നാണ്.

ഇലക്ട്രിക് സ്കൂട്ടർ എന്നാൽ എല്ലാവരുടേയും മനസിലേക്ക് ആദ്യം വരുന്ന പേരാണ് ഓല. അത്രമാത്രം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ബ്രാൻഡിന് സാധിച്ചു എന്നതിൻ്റെ തെളിവാണ് ഇത്. എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ S1X-ന്റെ വിതരണം കൂടി ആരംഭിക്കുന്നതോടെ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ ഓലയുടെ കൂടുതല്‍ വളര്‍ച്ചക്ക് കാരണമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കിയ S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതുക്കിയ വിലയും ഡെലിവറി ടൈംലൈനും ഓല ഏപ്രിലില്‍ വെളിപ്പെടുത്തിയിരുന്നു. 2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓല S1X വിപണിയില്‍ എത്തുന്നത്.

അടിസ്ഥാന വേരിയന്റിന് വെറും 69,999 രൂപയാണ് ആമുഖ വില. അതേസമയം 3 kWh പതിപ്പിന് 84,999 രൂപയും ടോപ്പ്-സ്പെക്ക് 4 kWh മോഡലിന് 99,999 രൂപയും മുടക്കിയാല്‍ മതി. ഈ സീറോ-എമിഷന്‍ സ്‌കൂട്ടറുകള്‍ക്കായുള്ള ഡെലിവറികള്‍ ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ഓലയുടെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ വഴിയോ ഓണ്‍ലൈനായോ ബുക്ക് ചെയ്യാവുന്നതാണ്.

മോഡലിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഓല S1X 2kWh വേരിയന്റ് ഫുള്‍ ചാര്‍ജില്‍ 95 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗത. കൂടാതെ 6 kW മോട്ടോറും 3 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും നല്‍കുന്നു. അതേസമയം ഓല S1X 3kWh വേരിയന്റിന്‍ ഫുള്‍ ചാര്‍ജിംഗില്‍ 151 കിലോമീറ്റര്‍ റേഞ്ച് ആണ് പറയുന്നത്. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ടോപ് സ്പീഡ്.

ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ഇലക്ട്രിക് സ്കൂട്ടർ വിപണി വളരെ വലിയ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഇവി സ്റ്റാര്‍ട്ടപ്പായ ഒകായ ഇവി ഫെറാറ്റോ എന്ന പേരില്‍ ഒരു സബ് ബ്രാന്‍ഡിന് രൂപം കൊടുത്ത് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വെറും 1.60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ബ്രാന്‍ഡ് സ്‌പോര്‍ട്ടിയര്‍ ഡിസൈനിലുള്ള ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

തുടക്കത്തില്‍ ഡല്‍ഹി, ഗുഡ്ഗാവ്, ചെന്നൈ, അഹമ്മദാബാദ്, പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഉല്‍പ്പന്നം റീട്ടെയില്‍ ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. 90 ദിവസത്തിനുള്ളില്‍ ഫെറാറ്റോ ഡിസ്റപ്റ്ററിന്റെ വെിതരണം ആരംഭിക്കും. ഫെറാറ്റോ ഡിസ്‌റപ്റ്ററിന്റെ ഡിസൈനിനെ കുറിച്ച് പറയുമ്പോള്‍ മസ്‌ക്കുലര്‍ ടാങ്കിന് ചുറ്റിനും ഷാര്‍പ്പ് ഫെയറിംഗുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്‌പോര്‍ട്ടി ലുക്കിലാണ് ഇത് വരുന്നത്.

ഒരു പ്രീമിയം ഇലക്ട്രിക് ബൈക്കിന്റെ ഫീല്‍ തരുന്ന ഡിസ്‌റപ്റ്റിന്റെ അക്രമണാത്മക ലുക്കിന് ടയര്‍ ഹഗ്ഗര്‍, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ടെയില്‍ ലൈറ്റുകള്‍ എന്നിവ കാര്യമായ സംഭാവ നല്‍കുന്നുണ്ട്. 228 Nm പീക്ക് ടോര്‍ക്ക് പുറത്തെടുക്കാന്‍ ശേഷിയുള്ള 6.4 kW പെര്‍മനന്റ് സിന്‍ക്രണസ് മോട്ടോര്‍ ആണ് ഇതിന്റെ കരുത്ത്. മണിക്കൂറില്‍ 95 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.

More from DriveSpark

Article Published On: Tuesday, May 7, 2024, 11:53 [IST]
English summary
Two wheeler buyers considering ev scooters more than other options reason revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X