കൂടുതല്‍ "ഫ്രീക്കായി" ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് സൂപ്പര്‍ ബൈക്ക്! വീഡിയോ റിവ്യൂ കണ്ടാലോ
2023-ന്റെ തുടക്കത്തിലായിരുന്നു അള്‍ട്രാവയലറ്റ് F77ഇലക്ട്രിക് സ്‌പോര്‍ട് ബൈക്ക് പുറത്തിറങ്ങിയത്. കണ്‍സെപ്റ്റ് രൂപത്തത്തില്‍ നിന്ന് നിര്‍മാണത്തിന് കയറാന്‍ ഈ മോഡലിന് ആറ് വര്‍ഷം എടുത്തു. എന്നാല്‍ 18 മാസം കൊണ്ട് രണ്ടാം തലമുറ ഇലക്ട്രിക് ബൈക്കായ F77 മാക് 2 ഒരുക്കാന്‍ കമ്പനിക്ക് സാധിച്ചു. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് നിറങ്ങള്‍ക്ക് പകരം ഒമ്പത് പുതിയ നിറങ്ങളില്‍ അള്‍ട്രാവയലറ്റ് F77 മാക് 2 വാഗ്ദാനം ചെയ്യുന്നു. ലൈറ്റിംഗ് ബ്ലൂ, ആസ്റ്ററോയിഡ് ഗ്രേ, ടര്‍ബോ റെഡ്, ആഫ്റ്റര്‍ബേര്‍ണര്‍ യെല്ലോ, സ്റ്റെല്‍ത്ത് ഗ്രേ, കോസ്മിക് ബ്ലാക്ക്, പ്ലാസ്മ റെഡ്, സൂപ്പര്‍സോണിക് സില്‍വര്‍, സ്റ്റെല്ലാര്‍ വൈറ്റ് എന്നിവയാണവ.
മാക് 2-ലെ മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കുക എളുപ്പമല്ലെങ്കിലും അതില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ഫീച്ചര്‍ ലിസ്റ്റ് പരിഷ്‌കരിച്ചതിനൊപ്പം റേഞ്ചും കൂടിയിട്ടുണ്ട്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്ത് വെച്ച് പുതിയ F77 റീകണ്‍ മാക് 2 ഓടിച്ച് നോക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. പുത്തന്‍ ഇലക്ട്രിക് ബൈക്ക് എങ്ങനെയുണ്ടെന്നും ഇത് മുന്‍ഗാമിയേക്കാള്‍ കേമനാണോ എന്നും അറിയാം F77 മാക് 2 റിവ്യൂ ലിങ്ക് ചുവടെ നല്‍കിയിട്ടുണ്ട്. അതില്‍ ക്ലിക്ക് ചെയ്ത് കാണാം.
ബൈക്കിന്റെ പ്രധാന അപ്‌ഡേറ്റുകള്‍ ഫീച്ചര്‍ ലിസ്റ്റിലാണ്. മുന്‍ഗാമിയെപ്പോലെ, മാക് 2 3 ലെവല്‍ റീജന്‍ ബ്രേക്കിംഗ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഉടമകള്‍ക്ക് ഇത് 10-സ്‌റ്റെപ്പ് സജ്ജീകരണത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിക്കും. ഒരു പുതിയ ഫോര്‍-സ്റ്റെപ്പ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ബൈക്കിലുണ്ട്. ഹില്‍ ഹോള്‍ഡ് സജ്ജീകരണവും പുതിയതാണ്.
ജിയോഫെന്‍സിംഗ്/ഡെല്‍റ്റ വാച്ച്, ക്രാഷ് അലേര്‍ട്ടുകള്‍, വയലറ്റ് എഐ, റൈഡ് അനലിറ്റിക്സ്, ചാര്‍ജ് ലിമിറ്റ്, ഡീപ് സ്ലീപ്പ്/വെക്കേഷന്‍ മോഡ്, പാര്‍ക്ക് അസിസ്റ്റ്, ലോക്ക്ഡൗണ്‍, ഫൈന്‍ഡ് മൈ ഓപ്ഷന്‍ തുടങ്ങിയ ടെക് അപ്‌ഗ്രേഡുകളും ഇവിയില്‍ കാണാം. ബാറ്ററി കപ്പാസിറ്റി 10.3 kWh ആയി തുടരുമ്പോള്‍ തന്നെ റേഞ്ച് 16 കിലോമീറ്റര്‍ കൂടിയിട്ടുണ്ട്. 40.23 bhp പവറും 100 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അല്‍പ്പം കൂടി ശക്തമായ മോട്ടോറുമായി ബാറ്ററി ബന്ധിപ്പിച്ചിരിക്കുന്നു.



Click it and Unblock the Notifications








