ദുല്‍ഖറിന്റെ ഇലക്ട്രിക് ബൈക്ക് കമ്പനി വില കൂട്ടി! ഈ മാസം വാങ്ങിയാല്‍ 'ഇരട്ടിമധുരം'

ഡിസംബര്‍ മാസം ആയതോടെ ഭൂരിപക്ഷം വാഹന നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിക്കുകയാണ്. അതില്‍ കാര്‍ നിര്‍മാതാക്കളെന്നോ ടൂവീലര്‍ നിര്‍മാതാക്കളെന്നോ വ്യത്യാസമില്ല. ഇന്ത്യയില്‍ ഇലക്ട്രിക് സൂപ്പര്‍ ബൈക്കുകള്‍ വില്‍ക്കുന്ന കമ്പനിയാണ് അള്‍ട്രാവലറ്റ്. മലയാളികളുടെ പ്രിയ സിനിമാതാരം ദുല്‍ഖര്‍ സല്‍മാന് മൂലധന നിക്ഷേപമുള്ള കമ്പനിയുടെ ആസ്ഥാനം കര്‍ണാടകയിലെ ബെംഗളൂരുവാണ്. ഇപ്പോള്‍ തങ്ങളുടെ മുന്‍നിര മോഡലായ അള്‍ട്രാവയലറ്റ് F77 മാക് 2-വിന്റെ (Ultraviolette F77 Mach 2) വില കൂട്ടാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇലക്ട്രിക് ടൂവീലറിന്റെ വില വര്‍ധനവിനെ കുറിച്ച് വിശദമായി വായിക്കാം.

ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഈറ്റില്ലമായ ബാംഗ്ലൂരില്‍ നിന്ന് ഉയര്‍ന്ന് വന്ന കമ്പനിയാണ് അള്‍ട്രാവയലറ്റ്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അവര്‍ പുറത്തിറക്കിയ ആദ്യ മോഡല്‍ ആയിരുന്നു F77. പിന്നീട് അത് F77 മാക് 2 ആയി മാറി. F77-ന്റെ നവീകരിച്ച പതിപ്പാണ് F77 മാക് 2. 2025 ജനുവരി മുതല്‍ അള്‍ട്രാവയലറ്റിന്റെ ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് വാങ്ങാന്‍ കൂടുതല്‍ പണം കൈയ്യില്‍ കരുതണമെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യപിച്ചു.

ultraviolette f77 mach 2 price hike january

2025 ജനുവരി 1 മുതല്‍ അള്‍ട്രാവയലറ്റ് F77 മാക് 2 ഇലക്ട്രിക് ബൈക്കിന്റെ വില 5% കൂടും. എന്നിരുന്നാലും ഇലക്ട്രിക് ബൈക്കിന്റെ ബേസ് വേരിയന്റിന്റെ വില 2.99 ലക്ഷം രൂപയില്‍ തുടരും. തെരഞ്ഞെടുത്ത വേരിയന്റുകളെയാണ് വില വര്‍ധനവ് ബാധിക്കുക. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും മാറുന്ന മാര്‍ക്കറ്റ് ഡൈനാമിക്‌സും കണക്കിലെടുത്താണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ജനുവരിയില്‍ വില കൂടുമെന്നതിനാല്‍ അള്‍ട്രാവയലറ്റ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം തന്നെ ഷോറൂമിലേക്ക് വെച്ചുപിടിക്കുന്നതാണ് നല്ലത്. വില വര്‍ധനവില്‍ നിന്ന് രക്ഷപ്പെടാമെന്ന് മാത്രമല്ല ഇരട്ടി മധുരമായി കമ്പനി F77 മാക് 2, മാക് 2 റീകണ്‍ എന്നിവക്ക് ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇ-ബൈക്കിന്റെ ഈ വേരിയന്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 14,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാം. ഇത് ഒരു പരിമിത കാല ഓഫര്‍ ആണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

ultraviolette f77 mach 2 price hike january

അള്‍ട്രാവയലറ്റ് മാക് 2 ഇലക്ട്രിക് ബൈക്കിനെ കുറിച്ച് പറയുമ്പോള്‍ 40.2 hp പവറും 100 Nm ടോര്‍ക്കും നല്‍കുന്ന ഒരു പവര്‍ട്രെയിനാണ് ഇതിന് കരുത്തേകുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 2.8 സെക്കന്‍ഡ് സമയം മതി. ഒറ്റ ചാര്‍ജില്‍ 323 കിലോമീറ്റര്‍ IDC റേഞ്ച് നല്‍കുന്ന 10.3 kWh ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.

എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയടക്കം ഒത്തിരി സവിശേഷതകള്‍ ഈ ഇവിക്കുണ്ട്. F77 മാക് 2 റീകണിലേക്ക് വാന്നാല്‍ ഇതില്‍ 40.23 hp പവറും 100 Nm ടോര്‍ക്കും നല്‍കുന്ന പെര്‍മനെന്റ മാഗ്‌നറ്റ് എസി മോട്ടോറാണ് തുടിപ്പേകുന്നത്.

10.3 kWh ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കും സജ്ജീകരിച്ചിരിക്കുന്നു. 8 വര്‍ഷം അല്ലെങ്കില്‍ 8,00,000 കിലോമീറ്റര്‍ വാറണ്ടിയും ഈ ബാറ്ററി പായ്ക്കിന് നല്‍കുന്നു. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇവിയില്‍ ലഭ്യമാണ്. ഇക്കോ മോഡില്‍ ഫുള്‍ചാര്‍ജില്‍ 266 കിലോമീറ്ററും നോര്‍മല്‍ മോഡില്‍ 209 കിലോമീറ്ററും സ്പോര്‍ട് മോഡില്‍ 186 കിലോമീറ്ററുമാണ് റേഞ്ച് പറയുന്നത്.

ഇത് 7.7 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കും. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ഹില്‍ ഹോള്‍ഡ്, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ട്രിപ്പ്മീറ്റര്‍, ഓഡോമീറ്റര്‍ എന്നിവയടക്കം നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. അള്‍ട്രാവയലറ്റ് സമീപഭാവിയില്‍ ഒന്നിലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

അതില്‍ ഒന്നാണ് അള്‍ട്രാവയലറ്റ് F99. ദി വാലി റണ്ണില്‍ 'ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വേഗതയേറിയ ക്വാര്‍ട്ടര്‍ മൈല്‍' എന്ന റെക്കോര്‍ഡ് അടുത്തിടെ ആള്‍ട്രാവയലറ്റ് നേടിയിരുന്നു. എഫ്എംഎസിഐ സാക്ഷ്യപ്പെടുത്തിയ ഈ റെക്കോര്‍ഡ് ഡിസംബര്‍ 1-ന് ആംബി വാലിയിലാണ് സ്ഥാപിക്കപ്പെട്ടത്. ആള്‍ട്രാവയലറ്റിന്റെ F99 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 10.712 സെക്കന്‍ഡിലാണ് റെക്കോഡ് പൂര്‍ത്തിയാക്കി.

More from DriveSpark

Article Published On: Monday, December 9, 2024, 10:45 [IST]
English summary
Ultraviolette f77 mach 2 to become costlier from january 2025 year end benefits announced
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X