കുട്ടിമാമാ.. ദുൽഖറിൻ്റെ ബൈക്ക് നേപ്പാളിലും കിട്ടും ഗൈയ്സ്, കിടിലൻ പ്ലാനിങ്ങുമായി ബ്രാൻഡ്

കെഡിയ ഗ്രൂപ്പുമായി സഹകരിച്ച് കൊണ്ട് അൾട്രാവയലറ്റ് തങ്ങളുടെ ആദ്യ ഷോറൂം നേപ്പാളിൽ ആരംഭിച്ചിരിക്കുകയാണ്. അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ കമ്പനിയുടെ സാന്നിധ്യം അറിയിക്കുകയും യൂറോപ്പിലേക്ക് കയറ്റുമതി ആരംഭിക്കുകയും ചെയ്തതിന് ശേഷമാണ് ഇപ്പോൾ നേപ്പാളിലും ബ്രാൻഡിൻ്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാഠ്മണ്ഡുവിലെ നാരായൺ ചൗറിലെ പുതിയ ഷോറൂം, വിൽപന, സർവീസ്, സ്പെയർ എന്നിവയൊക്കെ കൈകാര്യം ചെയ്യും. അത്യാധുനിക ഡയഗ്നോസ്റ്റിക് ടൂളുകളും ബെംഗളൂരുവിലെ അൾട്രാവയലറ്റിൻ്റെ ആസ്ഥാനത്തു നിന്നുള്ള പിന്തുണയും ലഭിക്കുന്നു. 2024 അവസാനത്തോടെ ആഗോളതലത്തിൽ 50 ടച്ച് പോയിൻ്റുകൾ സ്ഥാപിക്കാനുള്ള കമ്പനിയുടെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ ഷോറൂം ആരംഭിച്ചത്.

അൾട്രാവയലറ്റ് F77 മാക് 2 രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ് - ബേസ്, റീകോൺ. ബ്രാൻഡിൽ നിന്നും ആദ്യം പുറത്തിറങ്ങിയ F77 പെര്‍ഫോമെന്‍സ് ഇലക്ട്രിക് ബൈക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായാണ് മാക്ക് 2 എത്തിയിരിക്കുന്നത്. വിമാനത്തിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ബൈക്ക്, ഇലക്ട്രിക് മോട്ടോർസൈക്കിളുകളിലെ സൂപ്പർബൈക്ക് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് വിധേയമാണ് ദുൽഖറിന്റെ വണ്ടിക്കമ്പനിയുടെ ഈ സ്പെഷ്യൽ മോഡൽ.

വിമാനത്തിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്ന അൾട്രാവയലറ്റ് F77 മാക്ക് 2 പതിപ്പ് പണികഴിപ്പിച്ചിരിക്കുന്നത്. അതിനാൽ ആദ്യ കാഴ്ച്ചയിൽ ആരായാലും നോക്കിപ്പോവും. സ്റ്റാൻഡേർഡ്, റീക്കൺ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ബൈക്ക് ലഭ്യമാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൂടിയാണിത്.

ഫ്യൂച്ചറിസ്റ്റിക്, സ്‌പോർട്ടി ഡിസൈനാണ് ഏറ്റവും വലിയ പ്രത്യേകത. പുറത്ത് ബോൾട്ടുകളും നട്ടുകളുമൊന്നും കാണാത്തവിധമാണ് അൾട്രാവയലറ്റ് F77 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏറ്റവും പുതിയ മാക് 2 മോഡൽ ലൈറ്റിംഗ് ബ്ലൂ, ആസ്റ്ററോയിഡ് ഗ്രേ, ടർബോ റെഡ്, ആഫ്റ്റർബേണർ യെല്ലോ, സ്റ്റെൽത്ത് ഗ്രേ, കോസ്മിക് ബ്ലാക്ക്, പ്ലാസ്മ റെഡ്, സൂപ്പർസോണിക് സിൽവർ, സ്റ്റെല്ലാർ വൈറ്റ് എന്നിങ്ങനെ 9 കളർ ഓപ്ഷനുകളിൽ തെരെഞ്ഞെടുക്കാനാവും.

അൾട്രാവയലറ്റ് F77 മാക് 2 സ്റ്റാൻഡേർഡ് വേരിയന്റിന് 7.1kWh ബാറ്ററി പായ്ക്ക് കിട്ടുമ്പോൾ റീക്കണിന് 10.3kWh ബാറ്ററിയും ലഭിക്കും. 27kW പെർമെനന്റ് മാഗ്നറ്റ് എസി മോട്ടോറാണ് ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. റീക്കൺ വേരിയന്റിന് 30kW മോട്ടോറും ലഭിക്കും. 40 bhp കരുത്തിൽ പരമാവധി 100 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലാണ് ഇവി ട്യൂൺ ചെയ്‌തിരിക്കുന്നതും.

0-100 കിലോമീറ്റർ വേഗത വെറും 7.7 സെക്കൻഡിൽ കൈവരിക്കുന്ന ഇലക്ട്രിക് സൂപ്പർബൈക്കിന് മണിക്കൂറിൽ 155 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. സിംഗിൾ ചാർജിൽ 323 കിലോമീറ്റർ വരെ റേഞ്ചാണ് അൾട്രാവയലറ്റ് F77 മാക് 2 അവകാശപ്പെടുന്നത്. ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പിന് 2.99 ലക്ഷം രൂപയും റീക്കണിന് 3.99 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാർ, TFT സ്‌ക്രീൻ, 17 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകൾ, റൈഡ് മോഡുകൾ എന്നീ ഫീച്ചറുകളും ബൈക്കിലുണ്ട്.

അള്‍ട്രാവയലറ്റ് തങ്ങളുടെ ഏറ്റവും പുതിയ യുവി സ്‌പേസ് സ്‌റ്റേഷന്‍ കൊച്ചിയില്‍ ആരംഭിച്ചിരുന്നു.ലോക ഇവി ദിനത്തോടും ഓണാഘോഷത്തോടും അനുബന്ധിച്ചാണ്് അള്‍ട്രാവയലറ്റ് അതിന്റെ ഏറ്റവും പുതിയ യുവി സ്പേസ് സ്റ്റേഷന്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ തുറന്നത്. ആഗോളതലത്തില്‍ 50 എക്സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിക്കാനുള്ള അള്‍ട്രാവയലറ്റിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ കേന്ദ്രം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 9, 2024, 12:27 [IST]
English summary
Ultraviolette has launched its first showroom in nepal details inside
കൂടുതല്‍... #electric bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X