ബാറ്ററിക്ക് 8 ലക്ഷം കി.മീ വാറണ്ടി, 304 കി.മീ റേഞ്ച് ഉറപ്പ്! ദുല്‍ഖറിന്റെ ഇവി ബ്രാന്‍ഡ് സൂപ്പറാ...

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പാണ് അള്‍ട്രാവയലറ്റ്. മലയാളികളുടെ പ്രിയ നടനായ ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള ഈ കമ്പനി ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ വിപണികളിലേക്ക് പ്രവേശിക്കുന്ന കമ്പനി ഇപ്പാള്‍ തങ്ങളുടെ F77 ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിനായി പുതിയ ബാറ്ററി വാറണ്ടി പ്രോഗ്രാമുകള്‍ പുറത്തിറക്കി. അതിനെ കുറിച്ച് വിശദമായി പറയാം.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെയും അത് വാങ്ങാന്‍ ഒരുങ്ങുന്നവരുടെയും പ്രധാന ആശങ്കകളില്‍ ഒന്ന് ബാറ്ററികളെ കുറിച്ചാണ്. ബാറ്ററികളുടെ ആയുസ്സ് എത്രയാണ്, അവ എത്ര വര്‍ഷം കഴിയുമ്പോള്‍ മാറ്റി സ്ഥാനപിക്കണം എന്നീ ചോദ്യങ്ങളാണ് അവരെ അലട്ടുന്നത്. എന്നാല്‍ കമ്പനികള്‍ നല്‍കുന്ന വാറണ്ടിയാണ് പലരുടെയും ആശ്വാസം. അള്‍ട്രാവയലറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങിയവരുടെയും വാങ്ങാന്‍ പോകുന്നവരുടെയും ആത്മവിശ്വാസം ഇരട്ടിയാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ultraviolette dulquer

യുവി കെയര്‍, യുവി കെയര്‍+, യുവി കെയര്‍ മാക്‌സ് എന്നിങ്ങനെ മൂന്ന് പുതിയ ബാറ്ററി വാറണ്ടി പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ദൂരപരിധിയില്‍ വമ്പിച്ച വിപുലീകരണമാണ് ഇവയിലൂടെ കമ്പനി അവകാശപ്പെടുന്നത്. പുതിയ വാറണ്ടി ഘടന ഉപയോഗിച്ച് യുവി കെയര്‍, യുവി കെയര്‍+ എന്നിവയുടെ കവറേജ് ഇരട്ടിയാക്കി. അതേസമയം യുവി കെയര്‍ മാക്‌സ് പായ്ക്ക് ഇപ്പോള്‍ എട്ട് മടങ്ങ് കിലോമീറ്റര്‍ പരിധി വാഗ്ദാനം ചെയ്യുന്നു.

യുവി കെയര്‍, യുവി കെയര്‍+ എന്നീ പായ്ക്കുകള്‍ക്ക് 60,000 കിലോമീറ്ററും 1 ലക്ഷം കിലോമീറ്ററുമാണ് പുതുക്കിയ കിലോമീറ്റര്‍ പരിധി. മുമ്പത്തെ ദൂരപരിധി യഥാക്രമം 30,000 കിലോമീറ്ററും 50,000 കിലോമീറ്ററുമായിരുന്നു. യുവി കെയര്‍ മാക്‌സിന് പുതിയ ദൂരപരിധി 8 ലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ എട്ട് വര്‍ഷമാണ്. ഇത് മുന്‍ വാറണ്ടി കണക്കിനേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണെന്നതാണ് ശ്രദ്ധേയം. ഈ വാറണ്ടി പായ്ക്കുകളുടെ വില ഇതുവരെ അള്‍ട്രാവയലറ്റ് പുറത്തുവിട്ടിട്ടില്ല.

ultraviolette showroom

മാത്രമല്ല നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുമോ എന്ന കാര്യവും വ്യക്തമല്ല. F77 ടെസ്റ്റ് മോട്ടോര്‍സൈക്കിളുകളിലൊന്ന് ഒരു ലക്ഷം കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷം അതിന്റെ ഒറിജിനല്‍ റേറ്റഡ് കപാസിറ്റിയുടെ 95 ശതമാനത്തിലധികം നിലനിര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അള്‍ട്രാവയലറ്റ് ഈ തീരുമാനം കൈക്കൊണ്ടത്. വിശ്വസനീയമായ ബാറ്ററി പായ്ക്ക് ഉള്ളതിനാല്‍ ബാറ്ററി ഡീഗ്രേഡേഷന്‍ ആശങ്ക കാരണം ഇന്ത്യക്കാര്‍ ഇനി വണ്ടിമാറ്റത്തെ കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്ന് സാരം.

മാത്രമല്ല ARAI-ല്‍ നടത്തിയ പരീക്ഷണത്തില്‍ ഒറ്റചാര്‍ജില്‍ 304 കിലോമീറ്റര്‍ റേഞ്ചും കാണിച്ചു. ഓണ്‍റോഡ് ഡ്യൂറബിലിറ്റി ടെസ്റ്റില്‍ 4.41 ലക്ഷം രൂപയുടെ ഇന്ധനം ലാഭിച്ചതായും കണ്ടെത്തി. ദീര്‍ഘദൂരം പിന്നിടാനായി ടെസ്റ്റ് മോട്ടോര്‍സൈക്കള്‍ ബാലിസ്റ്റിക്, കോംബാറ്റ്, ഗ്ലൈഡ് മോഡുകളില്‍ ഓടിച്ചിരുന്നു. ഡിസൈന്‍, അസംബ്ലി പ്രക്രിയകള്‍, തെര്‍മല്‍ മാനേജ്‌മെന്റ്, യൂണിഫോം ടെമ്പറേച്ചര്‍ ഡിസ്‌പേഷന്‍, കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ എന്നീ ഘടകങ്ങളാണ് അള്‍ട്രാവയലറ്റ് മോട്ടോര്‍സൈക്കിള്‍ ബാറ്ററികളുടെ കരുത്ത് ഉറപ്പാക്കുന്നത്.

ultraviolette f77 naked side view

ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിലും ലഭ്യമായതില്‍ വെച്ച് ഏറ്റവും വലിയ ബാറ്ററിയാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ കരുത്ത്. വമ്പന്‍ ബാറ്ററി പായ്ക്കിന്റെ ബലത്തില്‍ ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് ബൈക്കിനാകും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 2.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് ബൈക്കിന് സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 152 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത.

അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിന് വ്യത്യസ്ത പവര്‍, റേഞ്ച് ക്രമീകരണങ്ങളുള്ള മൂന്ന് റൈഡ് മോഡുകള്‍ ഉണ്ട്. ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. 5 ഇഞ്ച് TFT സ്‌ക്രീന്‍, USD ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക്, ഡിസ്‌ക് ബ്രേക്കുകള്‍, ബോഷില്‍ നിന്നുള്ള ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയാണ് അള്‍ട്രവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

ultraviolette f77 naked side view

അള്‍ട്രാവയലറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 3.80 ലക്ഷം രൂപയാണ് വില. അതേസമയം റീകണ്‍ പതിപ്പിന് 4.55 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. 5.60 ലക്ഷം രൂപ വിലയില്‍ ബൈക്കിന്റെ സ്‌പെയ്‌സ് എഡിഷനും കമ്പനി പുറത്തിറക്കിയിരുന്നു. പരമിതമായ അളവില്‍ മാത്രമായിരുന്നു ഇത് ലഭ്യമായിരുന്നത്. ബാറ്ററി സാങ്കേതികവിദ്യയുടെ ലോകത്ത് ഇത്രയും പുരോഗതി കൈവരിച്ചതോടെ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇവി വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമാണ്.

More from DriveSpark

Article Published On: Thursday, April 11, 2024, 13:31 [IST]
English summary
Ultraviolette introduced 3 battery warranty packages for f77 e bike gets 8 lakh distance limit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X