വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്

അൾട്രാവയലറ്റ് ഇവി വിപണിയിൽ കൂടുതൽ വിഹിതം കരസ്ഥമാക്കാനുള്ള പുറപ്പാടിലാണ്. മറ്റ് എല്ലാ ബ്രാൻഡുകളും ബജറ്റ് ഫ്രണ്ട്ലി പ്രാക്ടിക്കൽ ഇവി ഓപ്ഷനുകളിൽ ഫോക്കസ് ചെയ്യുമ്പോൾ, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നായ ദുൽഖർ സൽമാന് കൂടെ നിക്ഷേപമുള്ള ഈ ബ്രാൻഡ് പെർഫോമെൻസ് ഇവികൾക്ക് പിന്നാലെയാണ് എന്നതാണ് ശ്രദ്ധേയം.

വേറിട്ട ചിന്താഗതിയുള്ളവർ പലപ്പോഴും ഒറ്റയ്ക്കായിരിക്കും എന്നാൽ പരമ്പരാഗത സംവിധാനങ്ങളുടെ അതിർ വരമ്പുകൾ ഭേദിച്ച് വലിയ വിജയങ്ങൾ കൈവരിക്കാൻ അവർക്കാവും എന്നാണ് ചരിത്രം തെളിയിച്ചിരിക്കുന്നത്. കൂടുതൽ ഉന്നതിയിലേക്കുള്ള അടുത്ത പടിയായി ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് പുതിയ F77 മാക് 2 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

F77 2

2,99,999 രൂപ ഇൻട്രോഡക്ടറി എക്സ്‌-ഷോറൂം വിലയ്ക്കാണ് അൾട്രാവയലറ്റ് പുതിയ F77 മാക് 2 വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് സ്പോർട്സ് ബൈക്കിൻ്റെ ബുക്കിംഗ് 5,000 രൂപ ടോക്കൺ തുകയ്ക്ക് ഇതിനോടകം നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്. ആദ്യ 1,000 ഉപഭോക്താക്കൾക്ക് ഈ ഇൻട്രോഡക്റി വിലയ്ക്ക് വാഹനം ബുക്ക് ചെയ്യാനാവും.

ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറികൾ അടുത്ത മാസം ആരംഭിക്കും എന്നും നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. ബേസ്, റെകോൺ എന്നീ രണ്ട് പരിവേഷങ്ങളിൽ അൾട്രാവയലറ്റ് F77 വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഇതിൽ ബേസ് മോഡൽ 212 കിലോമീറ്റർ IDC സർട്ടിഫൈഡ് റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ, കൂടുതൽ ശക്തമായ ഇൻ്റേണലുകളും 323 കിലോമീറ്റർ (IDC) റേഞ്ചുമാണ് F77 മാക് 2 റെക്കോൺ ഉൾക്കൊള്ളുന്നത്.

F77 2

40.2 bhp മാക്സ് പവറും 100 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറിൽ നിന്നുള്ള ഔട്ട്‌പുട്ടിൻ്റെ കാര്യത്തിൽ മാക് 2 റെക്കോണിന് ഒരു ചെറിയ ബമ്പ് ലഭിച്ചതായും അൾട്രാവയലറ്റ് വെളിപ്പെടുത്തി, ഇത് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ വെറും 2.8 സെക്കൻഡും 0-100 കിലോമീറ്റർ പൂർത്തിയാക്കാൻ 7.7 സെക്കൻഡുമാണ് എടുക്കുന്നത്.

അൾട്രാവയലറ്റ് F77 മാക് 2 -ന് ഒമ്പത് വ്യത്യസ്ത തലത്തിലുള്ള റീജൻ കമ്പനി ഓഫർ ചെയ്യുന്നു, അതോടൊപ്പം ഇത് മൊത്തത്തിൽ ഓഫ് ചെയ്യാനുള്ള ഓപ്ഷനും വാഹനം നൽകുന്നു. ട്രാക്ഷൻ കൺട്രോളിൻ്റെ മൂന്ന് വ്യത്യസ്ത തലങ്ങളും ഇതിൽ കാണാം, എന്നാൽ അവയും പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്യാം.

F77 2

പുതിയ F77 മാക് 2 -ന് സ്വിച്ചുചെയ്യാവുന്ന ഡ്യുവൽ-ചാനൽ ABS സിസ്റ്റവും 4th -ജെൻ ഡൈനാമിക് സേഫ്റ്റി കൺട്രോൾ സിസ്റ്റവും ലഭിക്കുന്നു, ഇത് ബ്രേക്കിംഗ് സമയത്ത് നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിന് Regen ഉം ABS ഉം ശരിയായി നിലയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുന്നു.

പുതിയ വയലറ്റ് AI സജ്ജീകരണത്തിൻ്റെ സഹായത്തോടെ പ്രവർത്തനക്ഷമം ആക്കിയിരിക്കുന്ന റൈഡർക്കായുള്ള പുതിയ ഡെൽറ്റ വാച്ച്, ആൻറി കൊളീഷൻ വാണിംഗ് സിസ്റ്റം (ACWS), ലോക്ക്ഡൗൺ മോഡ് എന്നിവ നമുക്ക് കാണാനാവും. എയർസ്ട്രൈക്ക്, ലേസർ, ഷാഡോ എന്നീ മൂന്ന് പേഴ്സണാലിറ്റീസ് അതേപടി തുടരുന്നു, എന്നാൽ ഓരോന്നും ഇപ്പോൾ പുതിയ കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു.

F77 2

ലൈറ്റ്നിംഗ് ബ്ലൂ, സൂപ്പർസോണിക് സിൽവർ, സ്റ്റെല്ലാർ വൈറ്റ് എന്നീ നിറങ്ങളിൽ എയർസ്ട്രൈക്ക് പേഴ്സണൽ വാഗ്ദാനം ചെയ്യുന്നു. ലേസർ പേഴ്സണാലിറ്റി പ്ലാസ്മ റെഡ്, ടർബോ റെഡ്, ആഫ്റ്റർബേർണർ യെല്ലോ എന്നീ കളറുകളിൽ ലഭ്യമാണ്, അതേസമയം F77 മാക് 2 -ൻ്റെ ഷാഡോ പതിപ്പ് സ്റ്റെൽത്ത് ഗ്രേ കളർവേ, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് പതിപ്പുകളിലാണ് വരുന്നത്.

More from DriveSpark

Article Published On: Wednesday, April 24, 2024, 17:01 [IST]
English summary
Ultraviolette launched f77 mach 2 india at rs 2 99 lakh range specs and details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X