100 -ന് അടുത്ത് മൈലേജ് കിട്ടുമോ ഈ ഗ്യാസ് ബൈക്കിന്? ബജാജ് CNG മോഡൽ എന്ത് വിലയ്ക്ക് കിട്ടും?

വർഷങ്ങളായി, ബജാജ് നിരവധി ഇന്ത്യൻ വിപണിയിൽ ഒട്ടനവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ CNG ത്രീ വീലറും പെർഫോമൻസ് അധിഷ്ഠിത പൾസർ ബൈക്കുകളും ഈ നാഴിക്കക്കല്ലുകളിൽ ഉൾപ്പെടുന്നു. ഇപ്പോൾ ലോകത്തിലെ ആദ്യ CNG മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങുന്ന ബജാജ് ഓട്ടോ വീണ്ടും ചരിത്രം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. വിശാലമായ ഒരു വിഭാഗം ഉപയോക്താക്കളുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയും എന്ന് ഉറപ്പാക്കാൻ, ബജാജ് CNG ബൈക്ക് പെർഫോമെൻസിന്റെ കാര്യത്തിലും മൈലേജിലും ശ്രദ്ധ കേന്ദ്രീകരിക്കും. CNG -ക്ക് ഇപ്പോഴും പെട്രോളിനേക്കാൾ വില കുറവാണ്, ഇത് ബൈക്കിൻ്റെ പ്രവർത്തന ചെലവ് ഗണ്യമായി കുറയ്ക്കും.

ഒപ്റ്റിമൽ പെർഫോമെൻസ് ഉറപ്പാക്കാൻ, ബജാജ് തങ്ങളുടെ CNG ബൈക്കിന് 125 സിസി എഞ്ചിൻ ഉപയോഗിച്ചേക്കാം എന്ന് പ്രതീക്ഷിക്കുന്നു. 2025 -ഓടെ ഒന്നിലധികം CNG ബൈക്കുകൾ പുറത്തിറക്കാൻ ബജാജിന് പദ്ധതിയുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേത് ഈ 125 സിസി മോഡലായിരിക്കാം.

CNG

കുറഞ്ഞത് രണ്ട് മോഡലുകളെങ്കിലും നിർമ്മാതാക്കളുടെ അണിയറയിൽ പ്രൊഡക്ഷനിലേക്ക് അടുക്കുന്നു എന്ന് നേരത്തെ കണ്ടെത്തിയ ടെസ്റ്റ് മോഡലുകൾ വെളിപ്പെടുത്തിയിരുന്നു. ഇവയിൽ ഒന്ന് ഒരു നോർമൽ കമ്മ്യൂട്ടർ ബൈക്കാണെന്ന് തോന്നുന്നു, അടുത്തമോഡൽ നക്കിൾ ഗാർഡുകളും ഫോർക്ക് ഗെയ്‌റ്ററുകളും പോലുള്ള ഓഫ് -റോഡ് എക്യുപ്മെന്റുകളുമായി കാണപ്പെട്ടു.

CNG ബൈക്കിന്റെ ലോഞ്ചിംഗ് വേളയിൽ രണ്ടോ അതിലധികമോ വേരിയൻ്റുകൾ കമ്പനി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. സിറ്റികൾക്കും ഗ്രാമീൻ മാർക്കറ്റുകൾക്കും അനുസൃതമായ നിലയിലും വേരിയന്റുകൾ വാഗ്ദാനം ചെയ്യാം. അടുത്തതായി വലിപ്പവും സുരക്ഷയുടെ വശങ്ങളും കണക്കിലെടുക്കുമ്പോൾ, ഒരു ചെറിയ CNG ടാങ്ക് മാത്രമേ മോട്ടോർസൈക്കിളിൽ സജ്ജീകരിക്കാനാവുകയുള്ളൂ.

CNG

ബജാജ് CNG ബൈക്കിന്റെ പുറത്തുവന്ന ബ്ലൂപ്രിൻ്റുകൾ CNG ടാങ്ക് ബൈക്കിൻ്റെ ഫ്രെയിമിൽ വളരെ സുരക്ഷിതമായി ഘടിപ്പിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം CNG ഫ്യുവൽ ടാങ്കിന് പരിമിതമായ അളവിലുള്ള ഇന്ധനം വഹിക്കാനുള്ള ശേഷിയേ ഉണ്ടാവൂ എന്നത് ശ്രദ്ധിക്കണം. കൂടാതെ ഇതോടൊപ്പം നോർമൽ പെട്രോൾ ടാങ്കും ലഭ്യമാകുന്നതിനാൽ, ഇന്ധനം തീർന്നു വഴിയിൽ പെട്ടു പോവും എന്ന് ഉപഭോക്താക്കൾക്ക് ഭയപ്പെടേണ്ടിവരില്ല.

സാധാരണ പെട്രോൾ/ ഡീസൽ ഫ്യുവൽ പമ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ CNG ഫ്യുവൽ സ്റ്റേഷനുകളുടെ എണ്ണം നമ്മുടെ നാട്ടിൽ താരതമ്യേന കുറവായ നിലവിലെ സജ്ജീകരണത്തിൽ CNG + പെട്രോൾ എന്ന ആശയത്തിന് വളരെയധികം പ്രസക്തിയുണ്ട്. ബജാജ് CNG മോട്ടോർസൈക്കിളിൻ്റെ മൈലേജ് വളരെ ഉയർന്ന തലത്തിലായിരിക്കും, ഒരുപക്ഷേ ഇത് ഇന്ത്യയിലെ ഒന്നാം നമ്പർ മൈലേജ് ബൈക്കായി മാറാനും സാധ്യതയുണ്ട്.

അതോടൊപ്പം ബജാജ്, ഈ CNG ബൈക്കിൻ്റെ രൂപകൽപ്പനയിലും വികസനത്തിലും കാര്യമായ പരിശ്രമങ്ങളും ഇൻവെസ്റ്റ്മെന്റും നടത്തിയിട്ടുള്ളത് വളരെ വ്യക്തമാണ്. എന്നിരുന്നാലും, ഒരു മത്സരാധിഷ്ഠിത വിലനിർണ്ണയം എന്ന നയം നിർമ്മാതാക്കളിൽ നിന്ന് ഇപ്പോഴും പ്രതീക്ഷിക്കാം. ഇത് തികച്ചും സവിശേഷവും വളരെ പുതിയതുമായ ഒരു ഓഫർ ആയതിനാൽ, ചില ഉപഭോക്താക്കൾക്ക് ഈ മോഡൽ തിരഞ്ഞെടുക്കാൻ മടിയുണ്ടായേക്കാം.

CNG

കാര്യമായ വിലയ്ക്ക് CNG ബൈക്ക് പുറത്തിറക്കുന്നത് സാധാരണ പെട്രോൾ മാത്രമുള്ള ബൈക്കുകളോട് പറ്റിനിൽക്കാൻ പല ഉപഭോക്താക്കളെ പ്രേരിപ്പിക്കും എന്നതും വാസ്തവമാണ്. ബജാജ് CNG ബൈക്കിന് ആകർഷകമായ, പരിമിതകാല പ്രാരംഭ വില എന്ന ഓഫർ പ്രഖ്യാപിക്കാൻ വലിയ സാധ്യതയുണ്ട്. അതിനെ വേറിട്ട് നിർത്തുന്നതിനും ഒരു VFM (വാല്യു ഫോർ മണി) ഉൽപ്പന്നമായി സ്ഥാപിക്കുന്നതിനും, ബജാജിന് തങ്ങളുടെ CNG ബൈക്കിനൊപ്പം ചില ബെസ്റ്റ് ഇൻ -ക്ലാസ് അല്ലെങ്കിൽ സെഗ്‌മെൻ്റ്-ഫസ്റ്റ് ഫീച്ചറുകൾ അവതരിപ്പിക്കാനും കഴിയും.

ലോകത്തിലെ ആദ്യത്തെ ട്വിൻ ഫ്യുവൽ ഇരുചക്ര വാഹനമായ ബജാജ് CNG ബൈക്ക് പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ഉപഭോക്താക്കളുടെ മനസ്സമാധാനത്തിന് ഒരു മുതൽക്കൂട്ടായി, ബജാജ് എക്സ്റ്റെൻഡഡ് വാറൻ്റി പാക്കേജും ഇതോടൊപ്പം വാഗ്ദാനം ചെയ്തേക്കാം. ജൂലൈ 5 -ന് വാഹനം വിപണിയിൽ എത്തുമ്പോൾ മറ്റ് നിരവധി സർപ്രൈസുകളും ഉണ്ടാകാം.

Source: Rushlane

More from DriveSpark

Article Published On: Saturday, June 22, 2024, 18:31 [IST]
English summary
Upcoming bajaj cng bike more details revealed in new spy pictures
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X