ഇന്ധനച്ചെലവ് പകുതിയായി കുറയും! ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കിന്റെ ഹൈപ്പ് വാനോളമുയര്‍ത്തി സ്‌പൈ ചിത്രങ്ങള്‍

മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിക്കാനായി ബാജാജിന്റെ ആദ്യ സിഎന്‍ജി ബൈക്ക് അടുത്ത മാസം അരങ്ങേറാന്‍ പോകുകയാണ്. ലോകത്തിലെ തന്നെ ആദ്യ സിഎന്‍ജി ബൈക്ക് പുറത്തിറക്കാന്‍ പോകുന്ന ബജാജ് അതിന് മുന്നോടിയായി പരീക്ഷണയോട്ടം ഉഷാറായി നടത്തുകയാണ്. കഴിഞ്ഞ ദിവസം ബജാജിന്റെ വരാന്‍ പോകുന്ന സിഎന്‍ജി ബൈക്ക് വീണ്ടും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. അതിന്റെ വിശേഷങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

രാജ്യത്ത് സിഎന്‍ജി ബൈഫ്യുവലില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പ്രിയമേറി വരികയാണ്. ഫോര്‍വീലറുകളുടെ കാര്യമെടുത്താല്‍ മാരുതി സുസുക്കിയടക്കമുള്ള കമ്പനികളുടെ സിഎന്‍ജി വാഹനങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. നിലവില്‍ മാരുതി കൊടുത്ത് തീര്‍ക്കാനുള്ള ഓര്‍ഡറുകളുടെ പകുതിയും സിഎന്‍ജി വകഭേദങ്ങളാണ്. അതുപോലെ തന്നെ സിഎന്‍ജി ഓട്ടോകളും നമ്മുടെ നാട്ടില്‍ ധാരാളം ഇറങ്ങുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ഉയര്‍ന്ന വിലയാണ് ജനങ്ങള്‍ ബദല്‍ ഇന്ധനങ്ങളിലേക്ക് ചേക്കേറാനുള്ള ഒരു കാരണം.

bajaj bruzer 125 cng bike spotted

ബജാജ് ആകട്ടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രം ശ്രദ്ധയൂന്നാതെ സിഎന്‍ജി, ഹൈഡ്രജന്‍, ഫെ്‌ലക്‌സ് ഫ്യുവല്‍ എന്നിവയിലെല്ലാം പരീക്ഷണം നടത്തി വരുന്നു. ഇതില്‍ സിഎന്‍ജി ബൈക്ക് യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. ബ്രൂസര്‍ എന്ന് പേര് ലഭിക്കാന്‍ സാധ്യതയുള്ള ഈ ബൈക്ക് ജൂണ്‍ 19-ന് അരങ്ങേറും. 100-125 കമ്മ്യൂട്ടര്‍ മോക്കോര്‍സൈക്കിള്‍ വിഭാഗത്തിലാകും ഈ ബൈക്ക് ഇടംപിടിക്കുക. വരാനിരിക്കുന്ന ബജാജ് സിഎന്‍ജി ബൈക്കിന്റെ സമീപകാല സ്‌പൈ ഷോട്ടുകള്‍ അതിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ്.

അപ്‌റൈറ്റ് റൈഡിംഗ് പോസ്ച്ചറാണ് ഈ കമ്മ്യൂട്ടര്‍ ബൈക്കിന് ലഭിക്കുന്നത്്. മാത്രമല്ല സിംഗിള്‍ പീസ് സീറ്റ്, ഗാര്‍ഡുകളുള്ള സിംഗിള്‍-പീസ് ഹാന്‍ഡില്‍ബാര്‍, മധ്യഭാഗത്തുള്ള ഫൂട്‌പെഗുകള്‍ എന്നിവ സ്‌പൈ ചിത്രങ്ങളില്‍ കാണാം. മാത്രമല്ല എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ബള്‍ബ് ഇന്‍ഡിക്കേറ്ററുകള്‍, പിന്നില്‍ സിംഗുലര്‍ ഗ്രാബ് റെയില്‍, എഞ്ചിന്‍ സൈഡ് ലെഗ് ഗാര്‍ഡുകള്‍, ബ്ലാക്ക് എക്സ്ഹോസ്റ്റ് എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു, ബൈക്കിന് ഒരു ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുമെന്ന് സ്‌പൈ ചിത്രങ്ങള്‍ സൂചന നല്‍കുന്നു.

bajaj bruzer 125 cng bike spotted

ഡബിള്‍ ക്രാഡില്‍ ഫ്രെയിമുമായിസിഎന്‍ജി ടാങ്ക് സമര്‍ത്ഥമായി സംയോജിപ്പിച്ചിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി ഒരു പെട്രോള്‍ ടാങ്കും ഇതില്‍ ഉണ്ടാകും. ഇപ്പോള്‍ പുറത്തുവന്ന സ്‌പൈ ചിത്രങ്ങളില്‍ വരാന്‍ പോകുന്ന സിഎന്‍ജി ബൈക്കിന് രണ്ട് വേരിയന്റുകള്‍ ഉണ്ടാകുമെന്ന സൂചനകളും നല്‍കുന്നുണ്ട്. ഒന്ന് കോംപാക്റ്റ് വിന്‍ഡ്സ്‌ക്രീന്‍, സ്ലീക്ക് മിറര്‍ സ്റ്റെംസ് എന്നിവയുമായി വരുമ്പോള്‍ രണ്ടാമത്തേത് CT125X-നെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ റഫ് ലുക്കും ഹാന്‍ഡ്ഗാര്‍ഡുകള്‍, സംമ്പ് ഗാര്‍ഡും അടക്കമുള്ള അധിക സംരക്ഷണ ഘടകങ്ങളുമായി എത്തുന്നു.

എന്നാല്‍ രണ്ട് വേരിയന്റുകളിലും സ്ട്രീംലൈന്‍ഡ് എക്സ്ഹോസ്റ്റ് ഡിസൈനും പരമ്പരാഗത അലോയ് വീലുകളും ഫീച്ചര്‍ ചെയ്യുന്നു. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. സിംഗിള്‍-ചാനല്‍ എബിഎസോട് കൂടിയ ഡിസ്‌ക്, ഡ്രം കോംബിനേഷനാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുക. മറ്റ് സിഎന്‍ജി വാഹനങ്ങള്‍ പോലെ തന്നെ അടിയന്തിര സാഹചര്യത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഡ്യൂവല്‍ ഫ്യുവല്‍ അഡാപ്റ്റബിലിറ്റിയോടെയാണ് ഈ ബൈക്കും വരിക.

bajaj bruzer 125 cng bike spotted

പ്രാഥമിക ഇന്ധനം സിഎന്‍ജിയാണെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ ഇന്ധനം തീര്‍ന്നാല്‍ പെട്രോളില്‍ ഏറ്റവും അടുത്തുള്ള സിഎന്‍ജി സ്റ്റേഷനിലെത്തി ഇന്ധനം നിര്‍ക്കാനുള്ള സൗകര്യമുണ്ടാകും. പെട്രോള്‍ പമ്പുകളുടെ അത്ര സിഎന്‍ജി സ്റ്റേഷനുകള്‍ ഇല്ലെങ്കിലും ടെന്‍ഷനടിക്കാതെ യാത്ര ചെയ്യാന്‍ ഈ സൗകര്യം നിമിത്തം ഉപഭോക്താക്കള്‍ക്ക് സാധിക്കും. സിഎന്‍ജി, പെട്രോള്‍ മോഡുകള്‍ മാറ്റാനായി പ്രത്യേക ബട്ടണ്‍ വാഹനത്തില്‍ നല്‍കും.

റൈഡറുടെ ഇടത് കാലിന് സമീപം ഈ സ്വിച്ച് നോബ് സ്ഥാപിച്ചേക്കും. അത് അമര്‍ത്തിയാല്‍ വണ്ടി പെട്രോളില്‍ പ്രവര്‍ത്തിപ്പിക്കണോ അതോ സിഎന്‍ജിയില്‍ ഓടണമോയെന്ന് റൈഡര്‍ക്ക് തീരുമാനിക്കാം. വരാന്‍ പോകുന്ന സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ അന്തരീക്ഷ മലിനീകരണം വലിയ തോതില്‍ കുറയ്ക്കുമെന്ന് മാത്രമല്ല ഇന്ധനച്ചെലവുകളും വെട്ടിക്കുറയ്ക്കും.

bajaj bruzer 125 cng bike spotted

സിഎന്‍ജി ബൈക്ക് ഒരു കിലോക്ക് 60 മുതല്‍ 70 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് കരുതുന്നത്. സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ ഇന്ധന, പ്രവര്‍ത്തന ചെലവുകള്‍ 55 മുതല്‍ 65 ശതമാനം വരെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാമപ്രദേശങ്ങളിലുള്ള ഉപഭോക്താക്കളെയാണ് പുത്തന്‍ ബൈക്കിലൂടെ ബജാജ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ഇതിന് ഏകദേശം 80000 രൂപ മുതല്‍ 90000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

നേരിട്ടുള്ള എതിരാളികള്‍ ഇല്ലെങ്കിലും ഈ പ്രൈസ് റേഞ്ചില്‍ ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ്, ടിവിഎസ് റേഡിയന്‍, ഹോണ്ട ഷൈന്‍ 100, ബജാജ് പ്ലാറ്റിന 110 എന്നിവയ്ക്കെതിരെ മത്സരിക്കും. തുടക്കത്തില്‍ പ്രതിമാസം ഏകദേശം 20,000 ബൈക്കുകള്‍ വില്‍ക്കാനാണ് പദ്ധതിയിടുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ സിഎന്‍ജി ബൈക്കുകള്‍ പുറത്തിറക്കാനും ബജാജിന് പ്ലാനുണ്ട്. അതിന് ഈ ഒരു ബൈക്കിന്റെ വിജയം പ്രധാനമാണ്. ബജാജിന്റെ കന്നി സിഎന്‍ജി ബൈക്ക് ഹിറ്റായാല്‍ കൂടുതല്‍ ബ്രാന്‍ഡുകളും സിഎന്‍ജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

Source: Acko Drive

More from DriveSpark

Article Published On: Monday, May 13, 2024, 11:00 [IST]
English summary
Upcoming bajaj cng motorcycle spotted testing again will slash fuel cost by 50 percentage
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X