പിടിച്ചു നിൽക്കണേൽ പുത്തൻ തന്ത്രങ്ങൾ മെനഞ്ഞോ, 2024 -നായി ബജാജ് ഒരുക്കുന്നത് CNG ബൈക്ക് പോലുള്ള വിപ്ലവ മോഡലുകൾ

ഇന്ത്യൻ ടു-വീലർ വാഹന ഭീമനായ ബജാജ് ആവേശകരമായ നീക്കങ്ങളുമായി 2024 -ൽ ഇരുചക്രവാഹന വിപണിയെ ഇളക്കിമറിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രാൻഡിന് തങ്ങളുടെ മോട്ടോർസൈക്കിൾ ലൈനപ്പിനായി നിരവധി ആവേശകരമായ അപ്‌ഡേറ്റുകളും നൂതനമായ അഡീഷനുകളും ഉണ്ട്, അതിനായി തന്നെ ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കുറച്ച് പുതുക്കിയ പൾസർ മോഡലുകൾ മുതൽ ബൈ-ഫ്യുവൽ മോഡലുകൾ വരെ, അണിയറയിൽ ധാരാളം മോഡലുകളുണ്ട്. 2024 -ൽ വരാനിരിക്കുന്ന ബജാജ് മോട്ടോർസൈക്കിളുകളെ നമുക്ക് അടുത്തറിയാം:

1. ബജാജ് പൾസർ N150 അപ്‌ഡേറ്റ്: പൾസർ N150 -യ്‌ക്കായി ബജാജ് ഇന്ത്യൻ ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അപ്‌ഡേറ്റ് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്, വാഹനം ലോഞ്ച് ചെയ്‌തതിന് ശേഷമുള്ള ആദ്യത്തെ നവീകരണമാണ് ഇത്. പൾസർ കുടുംബത്തിൽ P150 -ക്ക് പകരമായി അവതരിപ്പിച്ച, N150 അതിന്റെ മുൻഗാമിയായ N160 -യിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചകങ്ങളുമായി സമന്വയിപ്പിക്കുന്നു.

2024 -ൽ വരാനിരിക്കുന്ന ബജാജ് മോഡലുകൾ ഇവയൊക്കെ

ഈ ജനപ്രിയ മോഡലിന് പുത്തൻ ആകർഷണം നൽകുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പുതിയ കളർ ഓപ്ഷനുകൾ, ഗ്രാഫിക്സ് എന്നിവ പ്രതീക്ഷിക്കുന്ന മാറ്റങ്ങളിൽ ഉൾപ്പെടുന്നു. പരിഷ്കരിച്ച 150 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ പുതുക്കിയ മോഡലിലും മാറ്റമില്ലാതെ തുടരും. ഇത് 14.3 bhp കരുത്തും 13.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മികച്ച കാര്യക്ഷമതയോടെ, സിറ്റി റോഡുകൾക്ക് വേണ്ടത്ര പെപ്പി ഫീലും പെർഫോമെൻസും ഇത് വാഗ്ദാനം ചെയ്യുന്നു.

2. ബജാജ് LPG/ CNG മോട്ടോർസൈക്കിൾ: കൂടുതൽ ക്ലീനും പരിസ്ഥിതി സൗഹാർദവുമായ ബദൽ ഫ്യുവലുകളിലേക്ക് ചുവടു വെയ്ക്കുന്നതിന് ബജാജ് ഓട്ടോ തങ്ങളുടെ മോഡൽ നിരയിൽ ഉടനീളം ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG), കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ഓപ്ഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

2024 -ൽ വരാനിരിക്കുന്ന ബജാജ് മോഡലുകൾ ഇവയൊക്കെ

പുറത്തുവന്ന പേറ്റന്റ് രേഖകൾ സിഎൻജി ടാങ്കും ചെറിയ പെട്രോൾ ടാങ്കും ഉൾക്കൊള്ളുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത ഫ്രെയിമോടുകൂടിയ സവിശേഷമായ CNG -പവർ മോട്ടോർസൈക്കിൾ വെളിപ്പെടുത്തുന്നു. പെട്രോളിൽ പ്രവർത്തിക്കുന്ന ബൈക്കുകളും ഇലക്‌ട്രിക് മോഡലുകളും തമ്മിലുള്ള വിടവ് നികത്തി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ യാത്രാമാർഗം വാഗ്ദാനം ചെയ്യുന്നതാണ് ഈ നൂതന സമീപനം എന്നത് ശ്രദ്ധേയമാണ്.

ബൈ -ഫ്യുവൽ മോട്ടോർസൈക്കിളുകളിൽ ആദ്യത്തേത് 100 സിസ -110 സിസി മോഡലായിരിക്കും. പവർ കണക്കുകളെക്കുറിച്ച് ഇതുവരെ അഭിപ്രായം പറയാനുള്ള വിവരങ്ങൾ പോലും ലഭിച്ചിട്ടില്ല. ഇവ കാര്യക്ഷമതയ്‌ക്കായി രൂപകൽപ്പന ചെയ്‌തതായിരിക്കും. പ്രവർത്തന ചെലവ്/ യാത്രാ ചെലവ് ഇവ കുറയ്ക്കും എന്ന കാര്യത്തിൽ ഉറപ്പു പറയാം.

2024 -ൽ വരാനിരിക്കുന്ന ബജാജ് മോഡലുകൾ ഇവയൊക്കെ

3. ബജാജ് പൾസർ NS400: പൾസർ കുടുംബത്തിലെ ഏറ്റവും വലിയ ബജാജ് പൾസർ NS400 അണിയറിൽ ഒരുങ്ങുകയാണ്. വിജയകരമായ NS200 -ന്റെ ഷാസി പ്രയോജനപ്പെടുത്തി, NS400 മികച്ച ഹാൻഡിലിംഗും ചടുലതയും വാഗ്ദാനം ചെയ്യുന്നു. അഗ്രസീവ് NS ഫാമിലിയുടെ അതുല്യ ഘടകങ്ങൾ, എൽഇഡി ഹെഡ്‌ലാമ്പ്, സെമി-ഡിജിറ്റൽ ഇൻഫിനിറ്റി ഡിസ്‌പ്ലേ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളു ഒരു ഡിസൈൻ നമുക്ക് പ്രതീക്ഷിക്കാം.

മുൻവശത്ത് USD ഫോർക്ക് സജ്ജീകരണവും പിന്നിൽ മോണോഷോക്കുമായി NS400 ത്രില്ലിംഗ് റൈഡിംഗ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു. NS400 -ന്റെ പവർട്രെയിൻ ഡോമിനാർ 400 -ൽ നിന്ന് കടമെടുക്കും. NS പതിപ്പിൽ, ഈ എഞ്ചിൻ 39.5 bhp പവറും 35 Nm torque ഉം പുറപ്പെടുവിക്കും, ഇത് ആറ് സ്പീഡ് ഗിയർബോക്സുമായി ഇണചേരുന്നു. കുറച്ചുകൂടി പെർഫോമൻസ് വർധിപ്പിക്കാൻ ബജാജിന് ഈ മോട്ടോർ അല്പം കൂടെ മികച്ച രീതിയിൽ ട്യൂൺ ചെയ്യാൻ കഴിയും.

More from DriveSpark

Article Published On: Friday, January 19, 2024, 13:15 [IST]
English summary
Upcoming bajaj models in india from cng bike to 400cc pulsar details
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X