കൂടുതൽ ബോൾഡ് & സ്മാർട്ടായി പൾസർ 250 സീരീസ്; 2024 മോഡലിൽ വരുന്ന അപ്പ്ഡേറ്റുകൾ വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ

തങ്ങളുടെ ബെസ്റ്റ് സെല്ലിംഗ് ബ്രാൻഡായതിനാൽ പൾസറിന്, ബജാജ് കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ആറ് പുതിയ പൾസർ ബൈക്കുകൾ പുറത്തിറക്കാനാണ് ബജാജിന്റെ പദ്ധതി. N150, N160, N250, F250 എന്നിവയുടെ പുതുക്കിയ പതിപ്പുകൾ ഈ ലിസ്റ്റിൽ ഉൾപ്പെടും.

അടുത്തിടെ പുറത്തു വന്ന ഏറ്റവും പുതിയ സ്‌പൈ ഷോട്ടുകൾ പുതിയ അപ്പ്ഡേറ്റിൽ എന്തെല്ലാം നമുക്ക് പ്രതീക്ഷിക്കാം എന്നതിന്റെ വ്യക്തമായ ഒരു നേർക്കാഴ്ച്ച തന്നിരിക്കുകയാണ്. പ്രധാന അപ്‌ഡേറ്റുകളിലൊന്ന് USD ഫ്രണ്ട് ഫോർക്കുകളായിരിക്കും. നിലവിൽ, ഡ്യുവൽ ചാനൽ ABS മോഡലോടുകൂടിയ 37 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും സിംഗിൾ ചാനൽ ABS മോഡലിനൊപ്പം 31 mm ടെലിസ്‌കോപ്പിക് ഫോർക്കുകളുമായാണ് N160 വരുന്നത്.

വരാനിരിക്കുന്ന പൾസർ മോഡലിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ

പൾസർ N250, F250 എന്നിവയ്ക്ക് 37 mm ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളുണ്ട്. USD ഫോർക്കുകൾ ഉപയോഗിച്ച് ഇവ നവീകരിക്കുന്നത് ബ്രേക്കിംഗ് കാര്യക്ഷമതയിൽ വ്യക്തമായ മെച്ചപ്പെടുത്തലുകൾക്ക് കാരണമാകും എന്ന് നിസംശയം പറയാം. പൾസർ NS160, NS200 എന്നിവയ്‌ക്കൊപ്പം USD ഫോർക്കുകൾ ഇതിനകം തന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നതിനാൽ ബജാജ് സ്ക്രാച്ചിൽ നിന്ന് ആരംഭിക്കേണ്ടതില്ല.

പൾസർ N160, N250, F250 എന്നിവയുടെ പുതുക്കിയ പതിപ്പുകൾക്കൊപ്പം ഇതേ കിറ്റ് നിർമ്മാതാക്കൾക്ക് ഉപയോഗിക്കാം. ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളാണ് മുഖം മിനുക്കി എത്തുന്ന പുത്തൻ പതിപ്പുകളിൽ സാധ്യതയുള്ള മറ്റൊരു അപ്‌ഡേറ്റ്. ബജാജിന് ഇതോടൊപ്പം ബ്ലൂടൂത്ത് അധിഷ്‌ഠിത കണക്റ്റിവിറ്റി ഫീച്ചറുകൾ അവതരിപ്പിക്കാൻ കഴിയുമെങ്കിൽ ഇതിലും മികച്ചതായിരിക്കും.

വരാനിരിക്കുന്ന പൾസർ മോഡലിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ

എതിരാളികളായ ഹീറോ മോട്ടോകോർപ്പ്, ടിവിഎസ് എന്നിവ സാങ്കേതിക ശേഷിയുടെ കാര്യത്തിൽ മുന്നിലാണ് എന്നതും ശ്രദ്ധേയമാണ്. പൾസർ വിൽപ്പന ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ്, എന്നാൽ ഉപഭോക്തൃ മുൻഗണനകൾ വികസിച്ചുകൊണ്ടിരിക്കുന്നു എന്നത് കമ്പനി കണക്കിലെടുക്കേണ്ടതാണ്. തങ്ങളുടെ പ്രൊഡക്ടുകൾ ഇൻഡസ്ട്രി നിലവാരത്തിന് തുല്യമാണെന്ന് ഉറപ്പാക്കുന്നത് OEM -കളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

കോളുകൾ, മെസേജുകൾ, നാവിഗേഷൻ, മ്യൂസിക് എന്നിവയിലേക്ക് ആക്‌സസ് അനുവദിക്കുന്ന കണക്റ്റിവിറ്റി ഫീച്ചറുകൾക്കൊപ്പം, പൾസർ ബൈക്കുകൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കും, പ്രത്യേകിച്ച് യുവ ഉപഭോക്താക്കൾക്കിടയിൽ. അപ്പ്ഡേറ്റഡ് N160, N250, F250 എന്നിവയ്‌ക്കായി ചില പുതിയ കളർ ഓപ്ഷനുകളും നിർമ്മാതാക്കൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

വരാനിരിക്കുന്ന പൾസർ മോഡലിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ

ബൈക്കുകൾക്ക് പുതിയ ഗ്രാഫിക്സും ഡീക്കലുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള പൾസർ N160 മോഡലിന് ബ്രൂക്ലിൻ ബ്ലാക്ക്, റേസിംഗ് റെഡ്, കരീബിയൻ ബ്ലൂ എന്നീ കളർ ഓപ്ഷനുകളുണ്ട്. പൾസർ N250, F250 എന്നിവ റേസിംഗ് റെഡ്, ടെക്‌നോ ഗ്രേ, കരീബിയൻ ബ്ലൂ എന്നീ കളർ ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു.

പുതുക്കിയ പൾസർ ബൈക്കുകൾ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ മാറ്റമില്ലാതെ തുടരും. എന്നിരുന്നാലും, പവർ ടു വെയ്റ്റ് അനുപാതത്തിൽ കുറച്ച് മാറ്റം ഉണ്ടായേക്കാം. അതുമല്ലെങ്കിൽ, ചില ചെറിയ എഞ്ചിൻ ട്വീക്കുകൾ ഉപയോഗിച്ച് പെർഫോമെൻസ് ചെറുതായി ഉയർത്താം. 164.82 സിസി, സിംഗിൾ സിലിണ്ടർ, SOHC, ഓയിൽ കൂൾഡ് എഞ്ചിൻ ആണ് പൾസർ N160 -യുടെ ഹൃദയം.

വരാനിരിക്കുന്ന പൾസർ മോഡലിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ

ഈ യൂണിറ്റ് പരമാവധി 16 PS പവറും 14.65 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. ബജാജ് പൾസർ N250, F250 എന്നിവയിൽ 249.07 സിസി, സിംഗിൾ സിലിണ്ടർ, SOHC, ഓയിൽ കൂൾഡ് എഞ്ചിനാണ് നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 24.5 PS മാക്സ് പവറും 21.5 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

പുതുക്കിയ പൾസർ N160, N250, F250 എന്നീ ബൈക്കുകൾ 2024 മാർച്ച് അവസാനത്തോടെ ബജാജ് പുറത്തിറക്കാനാണ് സാധ്യത. പുതിയ എക്യുപ്മെന്റുകൾ വരുന്നതോടെ വില 5000 രൂപ വരെ വർധിച്ചേക്കാം. അപ്പോഴും പൾസർ ബൈക്കുകൾ പലർക്കും താങ്ങാനാവുന്ന വിലയിൽ തന്നെ തുടരും. നിലവിൽ, പൾസർ N160 മോഡൽ 1.31 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. പൾസർ N250, F250 എന്നിവയുടെ പ്രാരംഭ എക്സ്-ഷോറൂം വില 1.50 ലക്ഷം രൂപയാണ്.

Source: AckoDrive

More from DriveSpark

Article Published On: Tuesday, January 23, 2024, 11:59 [IST]
English summary
Upcoming bajaj pulsar 250 series updates revealed in spy shots
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X