ഒത്ത പവറും തികഞ്ഞ പ്രാക്ടിക്കാലിറ്റിയും! ബൈക്കുകൾക്ക് പോലും വെല്ലുവിളിയായി വരാനിരിക്കുന്ന സ്കൂട്ടറുകൾ

ടു വീലർ സെഗ്മെന്റിൽ ഇന്ന് ബൈക്കുകളേക്കാൾ കൂടുതൽ വിഭാഗം ആളുകൾക്കും താൽപര്യം സ്കൂട്ടറുകളോടാണ്. ഇത് കാരണം ICE, ഇലക്ട്രിക് എന്നീ സ്‌കൂട്ടർ സെഗ്‌മെന്റുകളിൽ പ്രമുഖ നിർമ്മാതാക്കൾ എല്ലാം തന്നെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഹീറോ മോട്ടോകോർപ്, ടിവിഎസ്, ബജാജ് ഓട്ടോ, ഹോണ്ട തുടങ്ങിയ നിർമ്മാതാക്കൾ പുതിയ മോഡലുകൾ വിപണിയിൽ കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്, അധികം താമസിയാതെ വിപണിയിൽ എത്തുന്ന മോഡലുകൾ നോക്കാം:

1. ഹീറോ സൂം 125R & സൂം 160: എക്സ്ട്രീം 125R, മാവ്റിക് 440 എന്നീ മോഡലുകളുടെ ലോഞ്ചിനെ തുടർന്ന്, വരും മാസങ്ങളിൽ സൂം 125R, സൂം 160 എന്നിവ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹീറോ മോട്ടോകോർപ്. 125R എന്നത് ഒരു സ്‌പോർട്ടി 125 സിസി സ്‌കൂട്ടർ സെഗ്മെന്റിൽ മത്സരിക്കും, രണ്ടാമത്തേത് ഒരു അഡ്വഞ്ചർ സ്‌കൂട്ടർ എന്ന നിലയിൽ സ്വന്തമായി ഒരു സ്പെയ്സ് സൃഷ്ടിക്കും.

ഇരു മോഡലുകളിലും ആകർഷകമായ സ്റ്റൈലിംഗ് നിർമ്മാതാക്കൾ നൽകുന്നുണ്ട്. സൂം 160 -ൽ 15.2 bhp പവറും 14.1 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 156 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവയിൽ മെച്ചപ്പെട്ട മൈലേജിനായി i3S സാങ്കേതികവിദ്യ കമ്പനി സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളിലും ഡ്യുവൽ റിയർ ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, ബ്ലോക്ക് പാറ്റേൺ ടയറുകളിൽ റാപ്പ് ചെയ്ത 14 ഇഞ്ച് അലോയി വീലുകൾ, ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹൈ വിൻഡ്‌സ്‌ക്രീൻ, ഒരു സ്മാർട്ട് കീ തുടങ്ങിയവയാണ് സൂം 160 -ൻ്റെ ചില പ്രധാന ഹൈലൈറ്റുകൾ. സ്റ്റൈലിംഗിൻ്റെ കാര്യത്തിൽ സൂം 110 -നെ അടിസ്ഥാനമാക്കിയുള്ളതാണ് സൂം 125R.

2. ഹോണ്ട ഇലക്ട്രിക് സ്കൂട്ടർ: ഹോണ്ട ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. 2024 ഡിസംബറിൽ കമ്പനിയുടെ കർണാടക ഫെസിലിറ്റിയിൽ ഇതിന്റെ ഉൽപ്പാദനം ആരംഭിക്കും. ആക്ടിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സീറോ എമിഷൻ സ്കൂട്ടറുമായി ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ബ്രാൻഡിന്റെ പ്രാരംഭ ചുവടുവെപ്പായിരിക്കും ഇത്.

K4BA എന്ന കോഡ് നെയിമിലാണ് ഇത് ഇപ്പോൾ അറിയപ്പെടുന്നത്. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും പ്രാദേശികമായി നിർമ്മിക്കാൻ പദ്ധതിയിട്ടുകൊണ്ട് ഹോണ്ട ഇന്ത്യൻ വിപണിയ്ക്കു പ്രത്യേകമായി രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളാണ് വികസിപ്പിക്കുന്നത്. കമ്പനി ഇവയ്ക്കായി പെർമെനന്റും സ്വാപ്പ് ചെയ്യാവുന്നതുമായ ബാറ്ററി ഓപ്ഷനുകൾ ടെസ്റ്റ് ചെയ്യുകയാണ്.

3. കൂടുതൽ താങ്ങാനാവുന്ന ഹീറോ വിഡ: വിഡയുടെ ഒരു താങ്ങാനാവുന്ന പുതിയ സ്കൂട്ടറിൽ നിർമ്മാതാക്കൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന ഈ മോഡൽ കുടുംബ പ്രേക്ഷകരെ ഉന്നമിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ വിഡ V1, വിഡ V1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് താഴെയായിരിക്കും ഇതിന്റെ സ്ഥാനം.

മുൻവശത്തെ ഏപ്രൺ ശ്രദ്ധേയമായ കട്ടുകളോടും ക്രീസുകളോടും സെന്ററിലായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റിനോടും സ്പോർട്ടിയായി കാണപ്പെടുന്നു. അത് കൂടാതെ പേറ്റൻ്റ് ചിത്രങ്ങൾ നിരവധി ഡിസൈൻ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സീറ്റിന് അടിയിലായി വിശാലമായ സ്റ്റോറേജ് ഏരിയയെ സൂചിപ്പിക്കുന്ന വലിയ സൈഡ് പാനലുകളും നമുക്ക് കാണാം. ഇത് V1 -ൻ്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാവും സെറ്റ് ചെയ്യുന്നത്.

4. പുതിയ ബജാജ് ചേതക്: 2025 -ൻ്റെ തുടക്കത്തിൽ ചേതക് ഇവിയുടെ അപ്പ്ഡേറ്റ് ചെയ്തതും സാങ്കേതികമായി നവീകരിച്ചതുമായ വേരിയൻ്റ് അവതരിപ്പിക്കാൻ ബജാജ് ഓട്ടോയ്ക്ക് പദ്ധതിയുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ, പ്രീമിയം, അർബൻ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ചേതക് ഇവി ലഭ്യമാണ്.

ഇവയിൽ പ്രീമിയത്തിന് 1.47 ലക്ഷം രൂപയും അർബന് 1.23 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ഇരു മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ബാറ്ററി ഓപ്ഷനുകളിലും റൈഡിംഗ് റേഞ്ചിലുമാണ്. വരാനിരിക്കുന്ന പുതിയ തലമുറ ചേതക് വലിയ ബാറ്ററി പായ്ക്ക്, പുതിയ ഫീച്ചറുകൾ, മെച്ചപ്പെട്ട റൈഡിംഗ് റേഞ്ച് എന്നിവ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Saturday, May 25, 2024, 9:34 [IST]
English summary
Upcoming ice electric scooters in india
കൂടുതല്‍... #auto news #scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X