ലക്ഷത്തിൽ താഴെ വിലയും 100 -നു മേൽ മൈലേജും; ഇവി സെഗ്മെന്റിൽ കോളിളക്കം സൃഷ്ടിച്ച് ഇ-ലൂണ

ഒരുകാലത്ത് നമ്മുടെ നാട്ടിൽ തരംഗമായിരുന്ന കൈനറ്റിക് ലൂണയ്ക്ക് കൂടുതൽ മുഖവുരയൊന്നും ഞങ്ങൾ നൽകേണ്ടതില്ല. വാഹന വിപണിയിലെ കാലാനുസൃതമായ മാറ്റങ്ങൾക്കും അപ്പ്ഡേറ്റുകൾക്കും മുന്നിൽ മൺമറഞ്ഞു പോയ ഈ ഐതിഹാസിക മോഡലിനെ പുത്തൻ തലമുറയുടെ ആവശ്യങ്ങൾക്ക് ഒന്ുസൃതമായി ഇലക്ട്രിക് പതിപ്പിൽ തിരികെ നിരത്തിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കൈനറ്റിക് ഗ്രീൻ.

ഐക്കണിക് മോഡലിന്റെ വരവിനെക്കുറിച്ചുള്ള സൂചനകൾ കുറച്ചു നാളായി വരുന്നുണ്ട്, എന്നാൽ ഇപ്പോൾ 500 രൂപ ടോക്കൺ തുകയ്ക്ക് ഇന്ത്യൻ വിപണി ഏറെ കാത്തിരുന്ന ഇ-ലൂണയുടെ പ്രീ-ബുക്കിംഗുകൾ കൈനറ്റിക് ഗ്രീൻ സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ കൈനറ്റിക് ഇ-ലൂണ ഓൺലൈനായി ബുക്ക് ചെയ്യാം.

സിംഗിൾ ചാർജിൽ 110 km മൈലേജുമായി ഇ-ലൂണ

ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, പുതിയ ഇലക്ട്രിക് ലൂണ ഇപ്പോൾ കുറച്ച് ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ വിൽപ്പനയ്ക്കായി കമ്പനി ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിലകൾ ഇതുവരെ നിർമ്മാതാക്കൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വെളിപ്പെടുത്തുന്നത് പുതിയ ഇ-ലൂണയുടെ എക്സ്-ഷോറൂം വില 71,990 - 74,990 രൂപയ്ക്ക് ഇടയിലാണ് എന്നാണ്.

മുൻ മോഡലിന്റെ ലളിതവും ഉപയോഗയോഗ്യവുമായ ഡിസൈൻ ശൈലി കൈനറ്റിക് ഇ-ലൂണ നിലനിർത്തുന്നു; എന്നിരുന്നാലും, ഇലക്ട്രിക് മോഡൽ ആ സിഗ്നേച്ചർ പെഡലുകളിൽ നഷ്ടപ്പെടുന്നു. പുതിയ ഇലക്ട്രിക് ലൂണയുടെ ഭാരം 96 കിലോഗ്രാം മാത്രമാണ്. എക്സ്ട്ര സ്‌റ്റോറേജ് സ്‌പേസ് സൃഷ്‌ടിക്കാൻ ഉപഭോക്താക്കൾക്ക് പിൻ സീറ്റ് നീക്കം ചെയ്യാനാവും.

സിംഗിൾ ചാർജിൽ 110 km മൈലേജുമായി ഇ-ലൂണ

ഇതിന്റെ സീറ്റ് ഹൈറ്റ് എന്നത് വെറും 760 mm ആണ്, ഇത് മിക്ക ഇന്ത്യക്കാർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഒന്നാക്കി ഇതിനെ മാറ്റുന്നു. വാഹനത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും കാണിക്കുന്ന ലളിതമായ ഡിജിറ്റൽ ഡാഷുമായാണ് കൈനറ്റിക് ഇ-ലൂണ വരുന്നത്.

USB ചാർജിംഗ് പോർട്ടും സൈഡ് സ്റ്റാൻഡ് കട്ട് ഓഫ് ഫീച്ചറും ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. മൾബറി റെഡ്, ഓഷ്യൻ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഇ-ലൂണ ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സിംഗിൾ ചാർജിൽ 110 km മൈലേജുമായി ഇ-ലൂണ

ട്യൂബുലാർ ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് ലൂണ ഒരുക്കിയിരിക്കുന്നത്, മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളും വാഹനത്തെ സസ്പെൻഡ് ചെയ്തിരിക്കുന്നു.

ബ്രേക്കിംഗ് ചുമതലകൾക്കായി, ലൂണയ്ക്ക് രണ്ടറ്റത്തും ഡ്രം ബ്രേക്കുകൾ ലഭിക്കുന്നു. ടിവിഎസ് യൂറോഗ്രിപ്പിൽ നിന്ന് ലഭിക്കുന്ന സ്ലിം ടയറുകളാൽ റാപ്പ് ചെയ്ത സ്‌പോക്ക്ഡ് 16 ഇഞ്ച് വീലുകളാണ് ഇതിന്റെ ഒരു റെട്രോ എലമെന്റ്. ഈ കൈനറ്റിക് ലൂണ ഇലക്ട്രിക് വാഹനം ഏകദേശം 50-52 കിലോമീറ്റർ പരമാവധി വേഗത വാഗ്ദാനം ചെയ്യുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

സിംഗിൾ ചാർജിൽ 110 km മൈലേജുമായി ഇ-ലൂണ

2.0 kWh ബാറ്ററി പാക്കിൽ നിന്ന് പവർ എടുക്കുന്ന ഹബ് മൗണ്ട് ചെയ്ത ഇലക്ട്രിക് മോട്ടോറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോർ 22 Nm പീക്ക് torque വാഗ്ദാനം ചെയ്യുന്നു. 4.0 മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായി ചാർജ് ചെയ്യാം എന്നതാണ് മറ്റൊരു സവിശേഷത. സിംഗിൾ ചാർജിൽ 110 കിലോമീറ്റർ റേഞ്ച് കുഞ്ഞൻ ഇവി വാഗ്ദാനം ചെയ്യും എന്നാണ് കൈനറ്റിക് ഗ്രീനിന്റെ അവകാശവാദം.

അടുത്തമാസം ഇ-ലൂണ കമ്പനി ഔദ്യോഗികമായി ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ എത്തികഴിഞ്ഞാൽ നിലവിൽ ഇവി സെഗ്മെന്റിൽ സ്റ്റാറായി വിലസുന്ന എല്ലാ മുൻനിര മോഡലുകൾക്കും കാര്യമായ ഒരു വെല്ലുവിളി ഈ നൊസ്റ്റാൾജിക് മോഡലിൽ നിന്ന് ഉണ്ടാവും എന്ന കാര്യത്തിൽ തർക്കമില്ല.

More from DriveSpark

Article Published On: Friday, January 26, 2024, 8:30 [IST]
English summary
Upcoming kinetic e luna specs range and online prices revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X