പെർഫോമെൻസുമുണ്ട് പ്രാക്ടിക്കലുമാണ്; 2024 -ൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന സ്കൂട്ടർ മോഡലുകൾ

2024 -ലേക്ക് നാം ചുവടുവെച്ചിട്ട് ഒരാഴ്ച മാത്രമേ ആയുള്ളൂ, അടുത്ത 12 മാസത്തേക്ക് പല പുതിയ മോഡലുകളുടെ ലോഞ്ചുകളും അപ്പ്ഡേറ്റുകളും എല്ലമായി ഇന്ത്യൻ ടു-വീലർ സെഗ്മെന്റ് നമ്മെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇന്ന് നല്ലൊരു ശതമാനം യുവാക്കൾക്ക് ഉൾപ്പടെ പലർക്കും സ്കൂട്ടറുകളോടാണ് കൂടുതൽ ഇഷ്ടം, അതിനാൽ തന്നെ ഈ വർഷം അരങ്ങേറ്റം കുറിക്കാൻ സാധ്യതയുള്ള പെട്രോൾ സ്‌കൂട്ടറുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.

ഹീറോ സൂം 160: EICMA 2023 -ൽ ഹീറോ മോട്ടോകോർപിന്റെ സൂം 160 എന്ന ആദ്യത്തെ ADV സ്‌കൂട്ടർ എന്തായിരിക്കുമെന്ന് ലോകം മുഴുവനും കാണുകയുണ്ടായി. ബ്രാൻഡ് ഒരു ഫസ്റ്റ് പ്രൊഡക്ഷൻ പതിപ്പാണ് ഇവിടെ പ്രദർശിപ്പിച്ചത്. സൂം 160 അത്യാവശ്യം ഉയരമുള്ളതായിരിക്കുമെന്ന് ഞങ്ങൾക്കറിയാം, കൂടാതെ സമഗ്രമായ ഒരു അഡ്വഞ്ചർ സ്കൂട്ടറുമായിരിക്കും.

2024 -ൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന സ്കൂട്ടർ മോഡലുകൾ

ഹീറോയുടെ i3s സാങ്കേതികവിദ്യയുള്ള 156 സിസി സിംഗിൾ സിലിണ്ടർ മോട്ടോറായിരിക്കും ഇതിന്റെ ഹൃദയം. പവർ & ടോർക്ക് കണക്കുകൾ ഹീറോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, സൂം 160 -യുടെ ഹാർഡ്‌വെയറിൽ നോർമൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ ഷോക്കുകളും ഉൾപ്പെടും.

ബ്ലോക്ക് പാറ്റേൺ ടയറുകളിലേക്ക് 14 ഇഞ്ച് വീലുകളും, അവയോടൊപ്പം ഫ്രണ്ട്, റിയർ ഡിസ്‌ക് ബ്രേക്കുകളും ഇതിൽ ഉൾപ്പെടും. എൽഇഡി ലൈറ്റിംഗ്, സ്‌മാർട്ട് കീ, ഇഗ്‌നിഷൻ ഡയൽ, റിമോട്ട് കീ ഇഗ്നിഷൻ, സ്‌മാർട്ട് ഫൈൻഡ് എന്നിവയും ഇതിലുണ്ടാകും. സൂം 160 -യുടെ എക്സ്-ഷോറൂം വില 1.20 ലക്ഷം മുതൽ 1.30 ലക്ഷം വരെയാവാം. ഈ വർഷാവസാനം സ്കൂട്ടർ അരങ്ങേറും എന്ന് പ്രതീക്ഷിക്കുന്നു.

2024 -ൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന സ്കൂട്ടർ മോഡലുകൾ

ഹീറോ സൂം 125R: സൂം 160 കൂടാതെ, ഹീറോ മോട്ടോകോർപ് സൂം 125R -ഉം ഇതേ ഷോയിൽ പ്രദർശിപ്പിച്ചു. സ്‌കൂട്ടർ ഇതിനകം രണ്ട് തവണ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിന്റെ 110 സിസി സഹോദരന് സമാനമായി, വരാനിരിക്കുന്ന സൂം 125R ഉം ഷാർപ്പ് & യൂത്ത്ഫുൾ ഡിസൈനുമായിട്ടാണ് വരുന്നത്. സ്കൂട്ടറിന്റെ ബോഡി വർക്കിന് എല്ലായിടത്തും ധാരാളം കട്ടുകളും ക്രീസുകളും ലഭിക്കുന്നു.

ഇത് കൂടുതൽ എയറോഡൈനാമിക് ഘടന നൽകാൻ സഹായിക്കുന്നു. സൂം 125R -ന് CVT ഗിയർബോക്‌സോടുകൂടിയ 125 സിസി എഞ്ചിനാവും വരുന്നത്. കൂടാതെ ഫുൾ എൽഇഡി ലൈറ്റിംഗ്, ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് സീക്വൻഷ്യൽ എൽഇഡി ഇൻഡിക്കേറ്ററുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടേൺ ബൈ ടേൺ നാവിഗേഷൻ എന്നിവ കമ്പനി വാഗ്ദാനം ചെയ്യും.

2024 -ൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന സ്കൂട്ടർ മോഡലുകൾ

ടിവിഎസ് ജൂപ്പിറ്റർ 125 ക്ലാസിക്: ടിവിഎസ് 110 സിസി ജൂപ്പിറ്ററിനെ അഞ്ച് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു, ഇതിൽ ക്ലാസിക് ടോപ്പ് സ്പെക്ക് മോഡലാണ്. എൽഇഡി ഹെഡ്‌ലൈറ്റിന് മുകളിൽ വൈസർ, പ്രീമിയം ലുക്കിംഗ് സീറ്റ് കവർ, റിയർ പ്രൊഫൈൽ എന്നിവയോടുകൂടിയാണ് ഇത് വരുന്നത്. നിലവിൽ, ജൂപ്പിറ്റർ 125 മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു.

ഹൊസൂർ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാക്കൾക്ക് ജൂപ്പിറ്റർ 125 -നും ഒരു ക്ലാസിക് വേരിയന്റ് പുറത്തിറക്കാൻ കഴിയും. ഇതിനർത്ഥം സ്കൂട്ടറിന് വൈസറും കൂടുതൽ പെയിന്റ് സ്കീമുകളും മറ്റ് പ്രവർത്തനപരമായ ആഡ് ഓണുകളും ലഭിക്കുമെന്നാണ്. ജൂപ്പിറ്റർ 125 ക്ലാസിക് 8.2 bhp പവറും 10.5 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന അതേ 124.8 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെ ഉപയോഗിക്കുന്നത് തുടരും.

2024 -ൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന സ്കൂട്ടർ മോഡലുകൾ

അപ്ഡേറ്റഡ് വെസ്പ: 125 സിസി, 150 സിസി സ്കൂട്ടറുകളുമായി വെസ്പ കുറച്ചുകാലമായി ഇന്ത്യൻ വിപമിയിലുണ്ട്. എല്ലാ വർഷവും, ബ്രാൻഡ് ലൈനപ്പ് പുതുക്കുന്നതിനായി കുറച്ച് പുതിയ പെയിന്റ് സ്കീമുകൾ അല്ലെങ്കിൽ സ്പെഷ്യൽ എഡിഷൻ മോഡലുകൾ അവതരിപ്പിക്കുന്നു. ഐക്കണിക് ഡിസൈൻ ഇതിൽ മാറ്റമില്ലാതെ നിലനിൽക്കുമ്പോൾ, ഈ വർഷവും വെസ്പയ്ക്ക് കോസ്മെറ്റിക് മാറ്റങ്ങൾ നിർമ്മാതാക്കൾ താമസിയാതെ അവതരിപ്പിച്ചേക്കാം.

യമഹ N-മാക്സ് 155: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം, യമഹ എയ്‌റോക്‌സിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 1,47 ലക്ഷം രൂപ എന്ന ഭീമമായ എക്സ്-ഷോറൂം വിലയിൽ പോലും എയറോക്‌സ് മാന്യമായ യൂണിറ്റുകളുടെ വിൽപ്പന നേടി. ഇപ്പോൾ, യമഹ ഇന്ത്യ തങ്ങളുടെ മാക്സി-സ്കൂട്ടർ ലൈനപ്പ് കൂടുതൽ വിപുലീകരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയാണ്.

2024 -ൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന സ്കൂട്ടർ മോഡലുകൾ

എയറോക്‌സും N-മാക്‌സും 155 സിസി മോഡലുകളാണെങ്കിലും രണ്ടിന്റെയും ഡിസൈൻ ശൈലി വ്യത്യസ്തമാണ്. എയ്‌റോക്‌സ് കൂടുതൽ സ്‌പോർട്ടിയർ ലുക്കിലുള്ള സ്‌കൂട്ടറാണ്, അതേസമയം N -മാക്‌സ് ബോൾഡും, അല്പം ഉയരമുള്ളതുമായി കാണപ്പെടുന്നു. ജനുവരിയിൽ തന്നെ സ്കൂട്ടറിനെ ജാപ്പനീസ് ടു-വീലർ ഭീമൻ വെളിപ്പെടുത്താൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More from DriveSpark

Article Published On: Wednesday, January 10, 2024, 8:30 [IST]
English summary
Upcoming motor scooters to be launched in india in 2024 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X