ഗ്യാസ് വണ്ടികളുമായി വിപണി പിടിക്കാൻ ബജാജ്; ഉടനടി എത്തുന്ന മോഡുകൾ ഇവയൊക്കെ

ബജാജ് ഇന്ത്യൻ വിപണിയിൽ വളരെ കാര്യമായി തന്നെ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കുന്നതിനുള്ള പരിശ്രമത്തിലാണ്. പൾസർ സീരീസും അതുപോലെ തന്നെ മറ്റ് പുത്തൻ മോഡലുകളും നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. 2024 ഡിസംബർ 20 -ന്, അപ്പ്ഡേറ്റഡ് ഫീച്ചറുകളും മെച്ചപ്പെട്ട പെർഫോമെൻസുമായി ബജാജ് പുതിയ ചേതക് ഇവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കൂടാതെ, ക്ലീൻ മൊബിലിറ്റി ഓപ്ഷനുകളുടെ വർധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത് പരിസ്ഥിതി സൗഹൃദ മോഡൽ നിര വിപുലീകരിക്കുന്നതിനായി കൂടുതൽ CNG -പവർ ടൂ -വീലറുകൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. ബജാജിൽ നിന്ന് ഉടനടി വരാനിരിക്കുന്ന മോഡലുകൾ ഇവയൊക്കെയാണ്.

1. പുതിയ ചേതക് ഇവി: രാജീവ് ബജാജ് കമ്പനിയുടെ ഇവി ശ്രേണിക്കായി ഒരു പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതികൾ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. പുതിയ പ്ലാറ്റ്‌ഫോം ചേതക്കിനെ ഭാരം കുറഞ്ഞതാക്കും, അതോടൊപ്പം കൂടുതൽ പവറും മികച്ച റൈഡിംഗ് റേഞ്ചും നൽകുകയും ചെയ്യും.

സമീപ വർഷങ്ങളിൽ, ബാറ്ററി സാങ്കേതികവിദ്യയുടെ കാര്യത്തിൽ ചില അപാരമായ സംഭവവികാസങ്ങളും നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്, ബജാജ് ഈ പുതിയ സാങ്കേതികവിദ്യയിൽ ചിലത് അപ്പ്ഡേറ്റഡ് ചേതക്കിനായി ഉപയോഗിച്ചേക്കാം. പുതിയ ചേതക്കിനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല, എന്നാൽ നിലവിലെ ഡിസൈൻ ശൈലിയിൽ ഭൂരിഭാഗവും വലിയ മാറ്റമില്ലാതെ ഇത് വഹിക്കാൻ സാധ്യതയുണ്ട്.

നിലവിലെ ചേതക്കിന് സാവധാനം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞു. ബജാജ് പുതിയ ചേതക്കിൻ്റെ ഒന്നിലധികം വകഭേദങ്ങൾ പുറത്തിറക്കും എന്നാണ് റിപ്പോർട്ട്. അവ വിവിധ വില നിലവാരത്തിൽ കമ്പനി പ്ലേസ് ചെയ്യും, ഇത് കൂടുതൽ പ്രൊഡക്ടുകൾ വിൽക്കാനും മൊത്തത്തിലുള്ള വിപണി വിഹിതം വർധിപ്പിക്കാനും ബജാജിനെ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല.

2. പുതിയ CNG ബൈക്ക്: ബജാജിൻ്റെ ഫ്രീഡം എന്ന CNG മോട്ടോർസൈക്കിൾ ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കൾക്ക് അവസരങ്ങളുടെ ഒരു പുതു ലോകം തന്നെയാണ് തുറന്നുകൊടുത്തത്, ആദ്യ മോഡലിൻ്റെ വിൽപ്പനയും വിപണിയിൽ നിന്ന് ലഭിച്ച വരവേല്പ്പും നോക്കുമ്പോൾ കൂടുതൽ മോഡലുകൾ ഇതിനെ പിന്തുടരും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അടുത്തതായി വരാനിരിക്കുന്ന CNG മോഡൽ തികച്ചും വ്യത്യസ്‌തമായ ഒരു യൂണിറ്റായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ പുറത്തു വന്ന മോഡലിൻ്റെ സ്‌പൈ ചിത്രങ്ങൾ അനുസരിച്ച്, ഇത് ഇതിനകം തന്നെ ജനപ്രിയമായ ഫ്രീഡത്തിൻ്റെ തന്നെ കൂടുതൽ താങ്ങാനാവുന്ന ബജറ്റ് മോഡലായിരിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഹെഡ്‌ലൈറ്റ് എൽഇഡി യൂണിറ്റിന് പകരം ഹാലജൻ യൂണിറ്റായിരിക്കും ഇതിൽ വരുന്നത്, അതേസമയം ഹെഡ്‌ലൈറ്റ് ബ്രാക്കറ്റും പുതിയതായി കാണപ്പെടുന്നു. ബജാജ് മുന്നിലെ ടെലിസ്‌കോപ്പിക് ഫോർക്കിന് ചുറ്റുമുള്ള ആവരണം നീക്കം ചെയ്യുകയും പകരം ഫോർക്ക് ഗെയ്‌റ്ററുകൾ ഇതിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ബൈക്കിന് സിംഗിൾ-ടോൺ പെയിൻ്റ് സ്കീമാവും ലഭിക്കുക എന്നും തോന്നുന്നുണ്ട്, രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളും, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമാവും ഇതിൽ വരുന്നത്.

3. CBG ബൈക്ക്: കഴിഞ്ഞ മാസം പൂനെയിൽ നടന്ന അമുൽ ക്ലീൻ ഫ്യൂവൽ ബയോ -CNG കാർ റാലിയിൽ CNG -യും ഇവിയും ഒഴികെയുള്ള മറ്റ് ഇതര ഫ്യുവലുകളിലുള്ള കമ്പനിയുടെ താൽപ്പര്യങ്ങളെക്കുറിച്ച് രാജീവ് ബജാജ് സംസാരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, ഫ്രീഡം CNG മോട്ടോർസൈക്കിൾ കംപ്രസ്ഡ് ബയോ ഗ്യാസിലും പ്രവർത്തിക്കാൻ (CBG) അനുയോജ്യമാണ്, എന്നാൽ CBG യൂണിറ്റ് വലിയ തോതിൽ നിർമ്മിക്കുന്നതിന് കൂടുതൽ സമയവും കാലതാമസമെടുക്കും.

വാണിജ്യാവശ്യങ്ങൾക്കായി ബയോഗ്യാസ് വികസിപ്പിക്കുന്നതിൽ തങ്ങൾ കാര്യമായി പ്രവർത്തിക്കുന്നുണ്ട് എന്ന് അമുൽ എംഡി ജയേഷ് മേത്തയും അറിയിച്ചു. ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീരോൽപ്പന നിർമ്മാതാക്കൾ CNG -യെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി CBG പ്ലാൻ്റുകൾ സ്ഥാപിക്കാൻ മാരുതി സുസുക്കി പോലുള്ള മറ്റ് നിർമ്മാതാക്കളുമായി കൈകോർത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More from DriveSpark

Article Published On: Saturday, December 14, 2024, 12:32 [IST]
English summary
Upcoming new launches from bajaj cng and electric models on list
കൂടുതല്‍... #bajaj auto #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X