ഇ-സ്കൂട്ടറിൽ ഒതുങ്ങില്ല! പുത്തൻ അടവുകൾ പയറ്റാൻ ഓല, വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്ക് ഏറെ കുറെ ഇങ്ങനെയിരിക്കും

ഇലക്ട്രിക് ടു-വീലർ സെഗ്മെന്റിൽ തങ്ങളുടേതായ ഒരു സ്ഥാനം പടുത്തുയർത്തിയ ബ്രാൻഡാണ് ഓല എന്നത്. തങ്ങളുടെ ടെക്നോളജിയും മികവും ഉപയോഗിച്ച് ഇവി വിഭാഗത്തിലെ മുൻനിര നിർമ്മാതാക്കളായി ഓല പണ്ടേ മാറിക്കഴിഞ്ഞു. ഇവി സ്കൂട്ടർ സെഗ്മെന്റിൽ നല്ലൊരു വിഹിതവും ഇന്ന് ഓല്യ്ക്കുണ്ട് എന്നതും നിസംശയം പറയാം. എന്നാൽ ഇതിൽ ഒതുങ്ങാതെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ബെംഗളൂരു ബേസ്ഡായുള്ള ഇവി നിർമ്മാതാക്കൾ.

വലിയ പദ്ധതികളാണ് ഓല ഇലക്ട്രിക്കിന് ഭാവിയിലേക്കുള്ളത്, അതിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്കുള്ള ചുവടു വെയ്പ്പും ഉൾപ്പെടുന്നു. ഒരു വർഷം മുമ്പ് കമ്പനി ഇതേ കുറിച്ച് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു, ഇപ്പോൾ കമ്പനി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ഒന്നിന്റെ ഡിസൈൻ പേറ്റന്റ് ലീക്കായിരിക്കുകയാണ്.

ഈ ഓല ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഇത് ഒരു എൻട്രി ലെവൽ മോർലായിരിക്കാം എന്നാണ്. ദൈനംദിന യാത്രകൾക്ക് ഉതകുന്ന ഒറു കമ്മ്യൂട്ടർ ടൈപ്പാവും. സ്കെച്ചിൽ കാണുന്ന ഹാർഡ്‌വെയറിൽ നിന്നും മറ്റ് ദൃശ്യമായ വിശദാംശങ്ങളിൽ നിന്നും ഇത് വളരെ വ്യക്തമാണ്. കണവെൻഷണൽ ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബറുകളുമാണ് ഈ ഇലക്ട്രിക്ക് ബൈക്കിനുള്ളത്. ലളിതമായ ബോക്‌സ് സെക്ഷൻ സ്വിംഗ്ആർമും ഇതിൽ നമുക്ക് കണ്ടെത്താനാകും.

ഇത് 17 ഇഞ്ച് അലോയി വീലുകളോടെയാണ് വരുന്നത്, കൂടാതെ ഇതിൽ കാണുന്ന ടയറുകളുടെ, വലിപ്പം സാധാരണയായി ഒരു കമ്മ്യൂട്ടർ മോഡലിൽ കാണുന്നതുപോലെയാണ്. വിലപ്പം കുറഞ്ഞ/ ഇടുങ്ങിയ ടയറുകൾ ഡ്രാഗ് കുറയ്ക്കാൻ സഹായിക്കും, അത് കൂടുതൽ കാര്യക്ഷമതയിലേക്ക് വിവർത്തനം ചെയ്യും എന്നതും ശ്രദ്ധേയമാണ്.

കൂടാതെ, ഇവികളുടെ കാര്യത്തിൽ, പ്രത്യേകിച്ച്, കാര്യക്ഷമതയ്ക്ക്/ എഫിഷ്യൻസിയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിനൊപ്പം പുതിയ ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ഓല അവതരിപ്പിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നാം സാധാരണയായി ഒരു ICE ബൈക്കിൽ എഞ്ചിൻ കണ്ടെത്തുന്ന അതേ സ്ഥലത്ത് തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

ബാറ്ററിയും മോട്ടോറും ഒരൊറ്റ യൂണിറ്റായി തോന്നുന്ന തരത്തിൽ സ്ഥാപിച്ചിരിക്കുന്നതായി തോന്നുന്നു. ഈ മോട്ടോർസൈക്കിളിലെ വെയിറ്റ് ഡിസ്ട്രിബ്യൂഷൻ ഓല എങ്ങനെ ഒപ്റ്റിമൈസ് ചെയ്യുന്നു എന്നത് രസകരമായിരിക്കും. ഇ-ബൈക്കിന്റെ പെർഫോമെൻസും കാര്യക്ഷമതയും ഇപ്പോഴും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിനോട് കിടപടിക്കുന്ന അതേ ഔട്ട്പുട്ട് പ്രതീക്ഷിക്കാം.

കുറഞ്ഞത് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ബാറ്ററി പായ്ക്കും മാന്യമായ റേഞ്ച് നൽകുന്നതായിരിക്കും, കൂടാതെ ഫാസ്റ്റ് ചാർജിംഗ് സംവിധാനവും കമ്പനി ഇതോടൊപ്പം വാഗ്ദാനം ചെയ്യാം. അവസാനമായി, ഇലക്ട്രിക് ബൈക്കിന്റെ ഡിസൈൻ അതിന്റെ ഫ്ലാറ്റ് പാനലുകളും ഷാർപ്പ് ക്രീസ് ലൈനുകളും കൊണ്ട് വളരെ ഫ്യൂച്ചറിസ്റ്റിക്കായി കാണപ്പെടുന്നു.

അടുത്തതായി എർഗണോമിക്‌സിനെ സംബന്ധിച്ചിടത്തോളം, ഇതിന് സിംഗിൾ പീസ് സീറ്റും വലിയ തോതിൽ അപ്പ്റൈറ്റായ റൈഡിംഗ് പൊസിഷനും ഉണ്ടെന്ന് തോന്നുന്നു. ഓല ഇലക്ട്രിക് എപ്പോൾ ഈ ഇ -ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു വിവരവുമില്ല. എന്നാൽ ഈ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിയാൽ, നിലവിൽ വിൽപ്പനയിലുള്ള ടോർക്ക് ക്രാറ്റോസ് R, റിവോൾട്ട് RV400 എന്നിവയായിരിക്കും പ്രധാന എതിരാളികൾ എന്ന് നിസംശയം പറയാം.

More from DriveSpark

Article Published On: Thursday, May 9, 2024, 8:30 [IST]
English summary
Upcoming ola electric motorcycle patent images leaked revealing design highlights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X