എതിരാളികള്‍ക്ക് ഇനി സൈഡിലിരുന്ന് കരയാം; പുതിയ ക്ലാസിക് 350-യുടെ വരവിന് തീയതി കുറിച്ചു

ഐക്കണിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡല്‍ ആണ് ക്ലാസിക് 350. ഹാര്‍ലി ഡേിഡ്‌സണ്‍, ട്രയംഫ് എന്നീ വിദേശ ബ്രാന്‍ഡുകളില്‍ നിന്നും സ്വന്തം തറവാട്ടില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ബെസ്റ്റ് സെല്ലര്‍ മോഡലിന് അപ്‌ഡേറ്റ് സമ്മാനിക്കാന്‍ പോകുകയാണ്. പുതുക്കിയ ക്ലാസിക് 350 ഓഗസ്റ്റ് 12-ന് അവതരിപ്പിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു. തങ്ങളുടെ മോട്ടോര്‍സൈക്കിളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്ന് ബ്രാന്‍ഡ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലും നമുക്ക് പ്രതീക്ഷിക്കാം. പുതിയ ക്ലാസിക് 350 മോഡലില്‍ വരുത്താന്‍ സാധ്യതയുള്ള പരിഷ്‌കാരങ്ങള്‍ നമുക്ക് പരിശോധിക്കാം.

2024 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 (2024 Royal Enfield Classic 350) നിലവിലെ മോഡലിന്റെ അതേ ഡിസൈന്‍ നിലനിര്‍ത്തുമെങ്കിലും ഇതിന് കൂടുതല്‍ സവിശേഷതകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പ് അടക്കമുള്ള ഫീച്ചറുകളാണ് ബൈക്കിന് ലഭിക്കാന്‍ പോകുന്ന അപ്ഡേറ്റുകളില്‍ ചിലത്. പൈലറ്റ് ലാമ്പുകളും ടെയില്‍ ലാമ്പും എല്‍ഇഡി യൂണിറ്റുകളിലേക്ക് നവീകരിക്കാനും സാധ്യതയുണ്ട്. മോഡല്‍ കൂടുതല്‍ പുതുമയുള്ളതാക്കി മാറ്റാന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350-ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കിയേക്കും.

royal enfield classic 350

2024 മോഡലും ഒന്നിലധികം വേരിയന്റുകളിലും വ്യത്യസ്ത ഹാര്‍ഡ്വെയര്‍ സജ്ജീകരണങ്ങളിലും വാഗ്ദാനം ചെയ്യും. നിലവിലുള്ള മോഡല്‍ ആറ് വ്യത്യസ്ത ട്രിമ്മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. നിറം, എബിഎസ് സജ്ജീകരണം, ബ്രേക്കിംഗ് ഹാര്‍ഡ്വെയര്‍ എന്നിവയുടെ കാര്യത്തില്‍ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഫാക്ടറി ഫിറ്റഡ് അലോയ് വീലുകളുമായി കൂടുതല്‍ വേരിയന്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവില്‍ അലോയ് വീലുകളോട് കൂടി ഡാര്‍ക്ക് സ്റ്റെല്‍ത്ത് ബ്ലാക്ക് എന്ന ഒരു വേരിയന്റ് മാത്രമേയുള്ളൂ. പഞ്ചര്‍ കിറ്റ് കൈവശം വച്ചാല്‍ ട്യൂബ് ലെസ് ടയറുകളുടെ പഞ്ചര്‍ എളുപ്പത്തില്‍ ഒട്ടിക്കാനാകും എന്നതിനാല്‍ റൈഡര്‍ക്ക് ഇത് കൂടുതല്‍ സുരക്ഷിതത്വബോധം നല്‍കുന്നു. ഫീച്ചര്‍ വശം നോക്കുമ്പോള്‍ ഫ്യുവല്‍ ഗേജ്, ട്രിപ്പ് മീറ്ററുകള്‍, ട്രിപ്പ് എഫ്, ഇക്കോ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍ എന്നിവയ്ക്കായുള്ള ഡിജിറ്റല്‍ റീഡൗട്ടിനൊപ്പം ലളിതമായ അനലോഗ് സ്പീഡോമീറ്ററുമായാണ് ക്ലാസിക് 350 വരുന്നത്.

royal enfield classic 350 rear

മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ഒരു യുഎസ്ബി പോര്‍ട്ടും ഒരു ഹസാര്‍ഡ് സ്വിച്ചുമുണ്ട്. ക്ലാസിക് 350-യുടെ ഉയര്‍ന്ന വേരിയന്റുകളില്‍ ഒരു ട്രിപ്പര്‍ നാവിഗേഷന്‍ പോഡും ഓഫറിലുണ്ട്. എല്‍ഇഡി ലൈറ്റിംഗ് ഒഴികെയുള്ള പുതിയ ഫീച്ചറുകളൊന്നും പുതിയ ക്ലാസിക് 350-ല്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

അടിസ്ഥാനപരമായി ക്ലാസിക് 350 മോട്ടോര്‍സൈക്കിളില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 2024 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യില്‍ J-സീരീസ് 349 സിസി, എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ആയിരിക്കും തുടര്‍ന്നും തുടിപ്പേകുക. 20 bhp പവറും 27 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിക്കും.

13 ലിറ്റര്‍ ടാങ്ക് പൂര്‍ണമായി ബ്രൈം ചെയ്തതിനാല്‍ അതിന്റെ ഭാരം 195 കിലോഗ്രാം ആണ്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഡ്യുവല്‍ റിയര്‍ ഷോക്കുകള്‍, ഓപ്ഷണല്‍ റിയര്‍ ഡ്രം ഉള്ള ഫ്രണ്ട് ഡിസ്‌ക്, സ്പോക്ക് വീലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിസ്‌ക് എന്നീ ഹാര്‍ഡ്‌വെയറുകളും നവീകരിച്ച മോഡലില്‍ തുടരും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ക്ക് നിലവില്‍ 1.93 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുന്നതോടെ കമ്പനി മോഡലിന്റെ വില ഉയര്‍ത്തുമോ അതോ വര്‍ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത് കമ്പനി വില വര്‍ധിപ്പിക്കാതെയിരിക്കുമോ എന്നാണ് ഇരുചക്ര വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നത്. ട്രയംഫ് സ്പീഡ് 400, ഹാര്‍ലി-ഡേവിഡ്സണ്‍ X440 എന്നിവയ്ക്കെതിരെയാണ് ക്ലാസിക് 350-യുടെ പ്രധാന മത്സരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 31, 2024, 16:01 [IST]
English summary
Updated royal enfield classic 350 launch date revealed all details here
കൂടുതല്‍... #royal enfield #royal enfield classic 350 #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X