1.30 ലക്ഷത്തിന്റെ ഇറ്റാലിയന്‍ ഇ-സ്‌കൂട്ടര്‍ ഇന്ത്യക്കാര്‍ മത്സരിച്ച് ബുക്ക് ചെയ്യുന്നു! ഓലക്ക് അറ്റാക്ക്

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ആധിപത്യം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കാണ്. ചിലര്‍ സ്വന്തമായി വാഹനങ്ങള്‍ നിര്‍മിച്ച് വില്‍ക്കുമ്പോള്‍ ചിലര്‍ വിദേശ കമ്പനികളുമായി കൈകോര്‍ക്കുന്നു. അത്തരത്തില്‍ വിദേശത്ത് നിന്ന് ഇലക്ട്രിക് ടൂവീലറുകള്‍ ഇന്ത്യയിലെത്തിക്കുന്ന കമ്പനിയാണ് മോട്ടോഹോസ്. കമ്പനി അടുത്തിടെയാണ് VLF ടെന്നീസ് എന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇറ്റാലിയന്‍ സുന്ദരിക്ക് ഇന്ത്യക്കാര്‍ മികച്ച സ്വീകരണമാണ് നല്‍കുന്നതെന്ന് ബുക്കിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയ VLF ടെന്നിസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് കണക്കുകളും വിലയും മറ്റ് സവിശേതകളും പരിശോധിക്കാം.

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഈ സാഹചര്യത്തിലാണ് നവംബര്‍ അവസാനം പ്രമുഖരായ ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടിവിഎസ്, ബജാജ് ചേതക് എന്നിവക്ക് എതിരാളിയായി മോട്ടോഹോസ് പുതിയ VLF ടെന്നീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ മോട്ടോഹോസ് ഇറ്റലിയില്‍ നിന്നാണ് VLF കമ്പനിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

motohaus vlf tennis e-scooter front

ഇറ്റാലിയന്‍ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ വെലോസിഫെറോ ആണ് VLF എന്ന് അറിയപ്പെടുന്നത്. ഇവര്‍ക്കൊപ്പം ഓസ്ട്രിയയില്‍ നിന്നുള്ള ബ്രിക്സ്റ്റണ്‍ മോട്ടോര്‍സൈക്കിള്‍സിന്റെ ഇലക്ട്രിക് ബൈക്കുകളും മോട്ടോഹോസ് ഇന്ത്യയില്‍ വില്‍ക്കുന്നു. അടുത്തിടെ ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്ക് 2024 എക്സിബിഷനില്‍ മോട്ടോഹോസ് VLF ടെന്നീസ് ഇലക്ട്രിക് സ്‌കൂട്ടറും ബ്രിക്സ്റ്റണ്‍ ഇലക്ട്രിക് ബൈക്കുകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യ ബൈക്ക് വീക്കിന്റെ ഔദ്യോഗിക പങ്കാളികളില്‍ ഒരാളാണ് മോട്ടോഹോസ്.

ഈ പരിപാടിയിലൂടെ VLF ടെന്നീസ് ഇലക്ട്രിക് സ്‌കൂട്ടറിനെ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടു. കഴിഞ്ഞ നവംബര്‍ അവസാനമാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചത്. അതുമുതല്‍ ഇതുവരെ VLF ടെന്നിസ് ഇലക്ട്രിക് സ്‌കൂട്ടറിന് 300-ലധികം ബുക്കിംഗ് ലഭിച്ചു. മോട്ടോഹോസ് പോലുള്ള ഒരു ഇവി സ്റ്റാര്‍ട്ടപ്പിന് ഇത് ഒരു വലിയ നേട്ടമാണ്.

motohaus vlf tennis e-scooter side design

VLF ടെന്നിസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 1.30 ലക്ഷം രൂപയാണ്. എക്സ്ഷോറൂം വിലകളാണ്. VLF ടെന്നീസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ 1,500-വാട്ട് ഹബ് മോട്ടോറും 2.5kWh ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്നു. ഫുള്‍ ചാര്‍ജില്‍ പരമാവധി 130 കിലോമീറ്റര്‍ വരെ റേഞ്ച് പറയുന്നു. VLF ടെന്നിസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 65 കിലോമീറ്ററാണ്.720-വാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 3 മണിക്കൂര്‍ മതി.

ഇലക്ട്രിക് സ്‌കൂട്ടര്‍ ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഒരൊറ്റ ഷോക്കും നല്‍കുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ടെന്നീസ് ഇലക്ട്രിക് സ്‌കൂട്ടറിന് 88 കിലോഗ്രാം ഭാരമേയുള്ളൂവെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്‍സ്ട്രുമെന്റ് കണ്‍സോളിനുള്ള 5 ഇഞ്ച് TFT ഡിസ്പ്ലേ, ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, 140 mm ഗ്രൗണ്ട് ക്ലിയറന്‍സ്, 780 mm സീറ്റ് ഉയരം എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ബിറ്റുകള്‍.

motohaus vlf tennis e-scooter features

ഇറ്റലിയന്‍ ഇലക്ട്രിക് സ്‌കൂട്ടറാണെങ്കിലും VLF ടെന്നീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഭാഗികമായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വെച്ച് അസംബിള്‍ ചെയ്യാനാണ് മോട്ടോഹോസ് പദ്ധതിയിടുന്നത്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് മോട്ടോഹോസിന്റെ പ്ലാന്റ്. സ്‌കൂട്ടറിന്റെ വില 1.30 ലക്ഷം രൂപയായതിനാല്‍ ഇന്ത്യക്കാര്‍ ഇത് എങ്ങനെ സ്വീകരിക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് 300-ലധികം ബുക്കിംഗ് ലഭിച്ചതോടെ ഈ സ്‌കൂട്ടര്‍ ഇന്ത്യക്കാര്‍ സ്വീകരിച്ച് തുടങ്ങിയെന്ന് വേണം പറയാന്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 13, 2024, 10:35 [IST]
English summary
Vlf tennis electric scooter garnered over 300 bookings within a few days in india
കൂടുതല്‍... #electric bike #electric scooter #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X