ഡെലിവറികൾക്ക് ഇനി ഇവൻ മതിയാവും; കാർഗോ ടു-വീലർ ഇവി പരീക്ഷണവുമായി ഇന്ത്യൻ സ്റ്റാർട്ടപ്പ്
ഇരുചക്രവാഹനങ്ങൾ ഇതിനകം തന്നെ B2B, B2C വിഭാഗങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവയ്ക്ക് പരിമിതമായ ലോഡ് കപ്പാസിറ്റി മാത്രമേ ഉള്ളൂ. മാത്രമല്ല, ഡെലിവറികൾക്കായി ഉപയോഗിക്കുന്ന നിലവിലുള്ള ഇരുചക്രവാഹനങ്ങൾ പല എലമെന്റുകളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നില്ല. ഇത്തരം വെല്ലുവിളികളെ തരണം ചെയ്യാനും മറ്റ് ലാസ്റ്റ് മൈൽ ഡെലിവറികൾ പരിഹരിക്കാനും, ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർഗോ ടു-വീലറുമായി കാർഗോസ് എത്തിയിരിക്കുകയാണ്.
കാർഗോസ് ഇലക്ട്രിക് കാർഗോ സ്കൂട്ടറിൻ്റെ ഡെവല്പമെന്റ് അവസാന ഘട്ടത്തിലാണ്. പൂനെ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പാണ് കാർഗോസ്, കഴിഞ്ഞ ആറ് വർഷമായി കാർഗോ ഈ ടു-വീലറിൽ പ്രവർത്തിക്കുന്നു. ഫ്രഞ്ച് മൾട്ടിനാഷണൽ സോഫ്‌റ്റ്‌വെയർ കോർപ്പറേഷൻ ദസ്സാൾട്ട് സിസ്റ്റംസ് രൂപകൽപ്പന ചെയ്‌ത 6.1 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇവിയിൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. 6 kW പീക്ക് പവർ ഉത്പാദിപ്പിക്കുന്ന 3.4 kW മോട്ടോറിലേക്കാണ് ബാറ്ററി കണക്ട് ചെയ്തിരിക്കുന്നത്.

ഇലക്ട്രിക് കാർഗോ സ്കൂട്ടറിന് സിംഗിൾ ചാർജിൽ 150 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ഉണ്ടെന്നാണ് കാർഗോസ് അവകാശപ്പെടുന്നത്. മണിക്കൂറിൽ 80 കിലോമീറ്ററായി പരമാവധി വേഗത പരിമിതപ്പെടുത്തിയിരിക്കുന്നു. 145 കിലോഗ്രാം ഭാരമുള്ള ഇവിക്ക് 225 ലിറ്റർ കാർഗോ കമ്പാർട്ട്‌മെൻ്റും ലഭിക്കുന്നു. ഏകദേശം 120 കിലോ ചരക്ക്/ ഗുഡ്സ് കൊണ്ടുപോകാൻ ഇതിന് കഴിയും. ഒരു സാധാരണ എസി പവർ സോക്കറ്റിൽ, നിലവിൽ അഞ്ച് മണിക്കൂർ 15 മിനിറ്റാണ് പൂണ്ണ ചാർജിംഗ് സമയം. ഏകദേശം മൂന്ന് മണിക്കൂറിലേക്ക് ചാർജിംഗ് സമയം കുറയ്ക്കുന്ന DC ചാർജിംഗ് കഴിവുകൾ വികസിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.
കാർഗോസ് ഇവി ടെസ്റ്റിംഗ് നിലവിൽ നടന്നു വരികയാണ്, ആവശ്യാനുസരണം ഇതിൽ പരിഷ്‌ക്കരണങ്ങളും കമ്പനി നടക്കുന്നു. ഇവിയുടെ എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുക എന്നതാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകളിൽ ഒന്ന്. ദസ്സാൾട്ട് സിസ്റ്റവുമായി സഹകരിച്ചാണ് ഇത് മാറ്റങ്ങൾ എല്ലാം ചെയ്യുന്നത്. ഡ്രാഗ് ഫോഴ്‌സ് കുറയുമ്പോൾ, ഉയർന്ന റൈഡിംഗ് റേഞ്ച് കൈവരിക്കാൻ കാർഗോസ് ഇവിക്ക് കഴിയും.
ഒരു പരമ്പരാഗത ടു-വീലറിൽ ശരാശരി 35 ഡെലിവറികൾ നടത്താം. താരതമ്യപ്പെടുത്തുമ്പോൾ, കാർഗോസ് കാർഗോസ് ടു-വീലർ ഏകദേശം 70 പാഴ്സലുകളുടെ ഡെലിവറി അനുവദിക്കും. 120 കിലോഗ്രാം ഭാരം വഹിക്കാവുന്ന കാർഗോ സ്‌പേസ് ഉപയോഗിച്ച് ഇത് സാധ്യമാകും. ഒരു സാധാരണ ടു-വീലറിന് നിലവിൽ സാധ്യമായ 36 കിലോഗ്രാമുമായി താരതമ്യപ്പെടുത്തുമ്പോൾ സാധനങ്ങൾ കൊണ്ടുപോകാനുള്ള ശേഷി മൂന്ന് മടങ്ങ് വർധിപ്പിക്കാൻ കഴിയും.
ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് കനത്ത/ ഹെവി ബാക്ക്പാക്കുകൾ കൊണ്ടുപോകേണ്ടി വരില്ല, ഇത് അവരുടെ മൊത്തത്തിലുള്ള കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്തും. ഒരു ബാഗിനുള്ളിൽ പാഴ്സലുകൾ കണ്ടെത്തുന്നതിനെ അപേക്ഷിച്ച്, ഡെഡിക്കേറ്റഡ് കാർഗോ കമ്പാർട്ട്മെൻ്റിൽ പാഴ്സലുകൾ കണ്ടെത്തുന്നത് വളരെ എളുപ്പമാകും. കാർഗോ കമ്പാർട്ട്‌മെൻ്റ് ലോക്ക് ചെയ്യാവുന്നതിനാൽ പാഴ്‌സലുകൾ മോഷ്‌ടിക്കപ്പെടുമെന്ന് ആശങ്കപ്പെടേണ്ടതുമില്ല. കാർഗോ കമ്പാർട്ട്മെൻ്റ് പാഴ്സലുകളെ യാത്രകളിലുടനീളം സംരക്ഷിക്കുകയും ചെയ്യും.

പരീക്ഷണങ്ങളും മൂല്യനിർണ്ണയ നടപടികളും ഉടൻ പൂർത്തിയാകും എന്ന് കാർഗോസ് വ്യക്തമാക്കി. മാർച്ചിലോ ഏപ്രിലിലോ ഹോമോലോഗേഷൻ കമ്പനി പ്രതീക്ഷിക്കുന്നു. തുടർന്നുള്ള മാസങ്ങളിൽ ബുക്കിംഗുകൾ പ്രഖ്യാപിച്ചേക്കാം. കാർഗോസ് ഇലക്ട്രിക് കാർഗോ ടു-വീലർ 2.0 ലക്ഷം രൂപ പ്രാരംഭ വിലയിൽ നിർമ്മാതാക്കൾ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനത്തോടെ 250 യൂണിറ്റുകൾ കമ്പനി ഉൽപ്പാദിപ്പിക്കും. ഡിമാൻഡ് കൂടുന്നതിന് അനുസരിച്ച്, 2025 -ൽ ഉൽപ്പാദനം ഏകദേശം 12,000 യൂണിറ്റായി ബ്രാൻഡ് വർധിപ്പിക്കും. കാർഗോസ് കാർഗോ ടു-വീലർ കമ്പനിയുടെ പൂനെയിലെ പ്രൊഡക്ഷൻ കേന്ദ്രത്തിൽ നിർമ്മിക്കും.
ഇതുവരെ, 1.0 മില്യൺ യുഎസ് ഡോളറിൻ്റെ ഫണ്ട് പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഉൽപ്പാദന, വിപണന ആവശ്യങ്ങൾക്കായി കമ്പനിക്ക് കൂടുതൽ ഫണ്ട് വേണ്ടിവരും. മുൻനിര ടയർ 1 വിതരണക്കാരുമായി സഹകരിച്ചാണ് പ്രോട്ടോടൈപ്പുകൾ വികസിപ്പിച്ചിരിക്കുന്നത്. ചാർജിംഗ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ഏഥർ കമ്പനിയെ സഹായിച്ചിട്ടുണ്ട്. ചെറിയ കാർഗോ കമ്പാർട്ട്‌മെൻ്റുള്ള ടു-സീറ്റർ പതിപ്പും കാർഗോസ് വികസിപ്പിക്കുന്നുണ്ട്.
Source: ET Auto


Click it and Unblock the Notifications








