വാച്ച്‌പ്രേമികള്‍ ഇനി ബൈക്ക് വാങ്ങാന്‍ ഷോറൂമിലേക്ക് ഒഴുകും! യമഹയുടെ തന്ത്രം അപാരം തന്നെ

തങ്ങളുടെ മോഡലുകള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങള്‍ നല്‍കി പുതുതലമുറയെ ഷോറൂമിലേക്ക് ആകര്‍ഷിക്കുന്നത് യമഹയുടെ ഒരു ശീലമാണ്. ഇപ്പോള്‍ 'ദ കോള്‍ ഓഫ് ദി ബ്ലൂ' എന്ന ബ്രാന്‍ഡ് കാമ്പെയ്നിന്റെ ബാനറിന് കീഴില്‍ യമഹ മോട്ടോര്‍ ഇന്ത്യ FZ-X മോട്ടോര്‍സൈക്കിളിന്റെ പുതിയ ക്രോം എഡിഷന്‍ പുറത്തിറക്കി.

അടുത്തിടെ ന്യൂഡല്‍ഹിയില്‍ സമാപിച്ച ഭാരത് മൊബിലിറ്റി എക്സ്പോ 2024-ല്‍ വെച്ച് FZ-X മെറ്റാലിക് ബ്ലാക്ക് സഹിതം FZ-X ക്രോം ബ്രാന്‍ഡ് അവതരിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു എക്‌സ്‌പോ അരങ്ങേറിയത്. ഈ എക്‌സ്‌പോയില്‍ വെച്ച് യമഹ ഒരുപിടി മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സ്‌റ്റൈലും പെര്‍ഫോമെന്‍സും അതിവിദഗ്ധമായി സമന്വയിപ്പിക്കുന്നതില്‍ പേരുകേട്ട ബ്രാന്‍ഡാണ് യമഹ.

yamaha fz-x chrome edition launched

കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളും ഊര്‍ജ്ജസ്വലമായ കളര്‍ സ്‌കീമുകളും ഉള്‍പ്പെടുത്തി ആവേശകരമായ അപ്‌ഡേറ്റുകള്‍ നല്‍കി തങ്ങളുടെ മോഡലുകള്‍ കാലികമായി നിലനിര്‍ത്തുന്ന യമഹ 1.40 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് പുതിയ FZ-X ക്രോം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ക്രോം വേരിയന്റിനൊപ്പം മെറ്റാലിക് ബ്ലാക്ക് കളര്‍ വേരിയന്റും വിപണിയിലെത്തിയിട്ടുണ്ട്. 1,36,200 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മെറ്റാലിക് ബ്ലാക്ക് കളര്‍ വേരിയന്റ് സ്വന്തമാക്കാന്‍ സാധിക്കുക.

FZ-X വേരിയന്റിന്റെ ലോഞ്ച് കൂടുതല്‍ കളറാക്കുന്നതിനായി കമ്പനി ഒരു കിടിലന്‍ ഓഫറും കൊണ്ടുവന്നിട്ടുണ്ട്. ഈ ബൈക്ക് വാങ്ങാന്‍ എത്തുന്നയാള്‍ ഒരു വാച്ച് പ്രേമി കൂടിയാണെങ്കില്‍ തുള്ളിച്ചാടുമെന്നുറപ്പാണ്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മോട്ടോര്‍സൈക്കിള്‍ ഡെലിവറി ചെയ്യുമ്പോള്‍ കാസിയോ ജി-ഷോക്ക് വാച്ച് സമ്മാനമായി നല്‍കുമെന്നാണ് ടൂവീലര്‍ നിര്‍മാതാക്കള്‍ അറിയിച്ചത്. എന്നാല്‍ ആദ്യത്തെ 100 പേര്‍ക്കായിരിക്കും യമഹയുടെ ഈ ആകര്‍ഷകമായ സമ്മാനം.

yamaha fz-x metallic black

യൂത്തന്‍മാര്‍ക്ക് വളരെയോറെ ഇഷ്ടമുള്ള വാച്ചാണ് കാസിയോ ജി-ഷോക്ക് വാച്ചുകള്‍. ബൈക്കിലേക്ക് മടങ്ങി വന്നാല്‍ പവര്‍ഫുള്‍ പെര്‍ഫോമന്‍സും സ്‌ട്രൈക്കിംഗ് ഡിസൈനും കൊണ്ട് പ്രശസ്തമായ മോഡലാണ് യമഹ FZ-X. ബൈക്കിന്റെ ക്രോം പതിപ്പിന് ഗോള്‍ഡന്‍ കളറിലുള്ള വീലുകളും ഗ്ലോസി ക്രോം ടാങ്കും ലഭിക്കുന്നു. ടൂവീലറിന്റെ ബാക്കി ഘടകങ്ങള്‍ കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഡെടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, മള്‍ട്ടി-ഫംഗ്ഷന്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ വൈ-കണക്റ്റ് സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍, യുഎസ്ബി ചാര്‍ജര്‍, എബിഎസ്, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് മെക്കാനിസം എന്നിവയാണ് ബൈക്കിന്റെ പ്രധാന സവിശേഷതകളില്‍ ചിലത്. പവര്‍ട്രെയിന്‍ വശംനോക്കുമ്പോള്‍ പുതിയ യമഹ FZ-X ക്രോം പതിപ്പിന് 149 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്തേകുന്നത്.

yamaha fz-x metallic black

യമഹ FZ-S മോഡലിനും ഇതേ ഹൃദയമാണ്. 7,250 rpm-ല്‍ പരമാവധി 12.23 bhp പവറും 5,500 rpm-ല്‍ 13.3 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. മോഡല്‍ E20 ഇന്ധനത്തിനും അനുയോജ്യമാണ്. ഹാര്‍ഡ്‌വെയര്‍ വശം നോക്കുമ്പോള്‍ സസ്പെന്‍ഷന്‍ ഡ്യൂട്ടിക്കായി, മോട്ടോര്‍സൈക്കിളിന് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ 7-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോക്രോസ് യൂണിറ്റും ലഭിക്കുന്നു.

100/80 ഫ്രണ്ട് ടയറിലും 140/60 പിന്‍ ടയറിലും പൊതിഞ്ഞ 17 ഇഞ്ച് വീലുകളിലാണ് ബൈക്ക് ഓടുന്നത്. അഗ്രസീവ് റൈഡിംഗ് ശൈലിയുമായി പൊരുത്തപ്പെടാന്‍ ആവശ്യമായ ട്രാക്ഷന്‍ നല്‍കുന്നതാണ് ഈ സെറ്റപ്പ്. സിംഗിള്‍ ചാനല്‍ എബിഎസോട് കൂടിയ 282 mm ഫ്രണ്ട്, 220 mm റിയര്‍ ഡിസ്‌കുകള്‍ ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നു.

ബൈക്കില്‍ യമഹ ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനവും വാഗ്ദാനം ചെയ്യുന്നു. മോഡല്‍ E20 ഇന്ധനത്തിനും അനുയോജ്യമാണ്. പുതിയ യമഹ FZ-X ക്രോം കളര്‍ സ്‌കീമില്‍ അവതരിപ്പിക്കുന്നത് മോട്ടോര്‍സൈക്കിളിന്റെ വിഷ്വല്‍ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുക മാത്രമല്ല ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ നല്‍കാനുള്ള യമഹയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ലുക്ക്, പെര്‍ഫോമന്‍സ്, നൂതന ഫീച്ചറുകള്‍ എന്നിവയുടെ സമന്വയത്തോടെ സ്റ്റൈലിന് പ്രാധാന്യം നല്‍കുന്ന റൈഡര്‍മാരുടെ മുന്‍ഗണനകള്‍ പരിഗണിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ FZ-X ക്രോം എഡിഷന് സാധിക്കുമെന്നാണ് യമഹയുടെ പ്രതീക്ഷ. കാലാകാലങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്ന ഇരുചക്രവാഹന ലോകത്ത് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ട് യമഹ ഡിസൈനിന്റെയും സാങ്കേതികവിദ്യയുടെയും അതിരുകള്‍ ഭേദിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

More from DriveSpark

Article Published On: Wednesday, February 7, 2024, 18:52 [IST]
English summary
Yamaha fz x chrome edition launched price specs feature details
കൂടുതല്‍... #യമഹ #yamaha #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X