68 കി.മീ മൈലേജുള്ള സ്‌കൂട്ടര്‍ 2,999 രൂപയുണ്ടെങ്കില്‍ ഷോറൂമില്‍ നിന്നിറക്കാം! കൂടെ ക്യാഷ്ബാക്ക് ഓഫറും

ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ഇന്ത്യയില്‍ പല ബ്രാന്‍ഡുകളും തങ്ങളുടെ വാഹനങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ച് തുടങ്ങി. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ യമഹ (Yamaha) ആകര്‍ഷകമായ ഓഫറുകളും സ്‌കീമുകളും അവതരിപ്പിച്ചു. യമഹയുടെ ജനപ്രിയമായ 150 സിസി FZ സീരീസിലും 125 സിസി Fi ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ക്കുമാണ് ഓഫറുള്ളത്. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് ക്യാഷ്ബാക്കും കുറഞ്ഞ ഡൗണ്‍ലോഡ് പേയമെന്റ് ഓപ്ഷനുകളില്‍ ലഭ്യമാണ്. യമഹയുടെ രണ്ട് ടൂവീലറുകളുടെയും ഉത്സവകാല ഓഫറുകള്‍ (Festive Season Offers) വിശദമായി ചുവടെ വായിക്കാം.

FZ-S Fi വേര്‍ഷന്‍ 4.0, FZ-S Fi വേര്‍ഷന്‍ 3.0, FZ Fi എന്നിങ്ങനെയുള്ള മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന FZ സീരീസില്‍ ഇപ്പോള്‍ യമഹ 7,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ചെയ്യുന്നു. ക്യാഷ്ബാക്ക് വഴി ലാഭിക്കുന്ന പണം കൊണ്ട് റൈഡര്‍മാര്‍ക്ക് നല്ല ക്വാളിറ്റിയുള്ള ഹെല്‍മെറ്റും റൈഡിംഗ് ഗിയറുകളും വാങ്ങാം.

yamaha fz series festive offers

കൂടാതെ വെറും 7,999 രൂപയില്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പേയ്മെന്റ് ഓപ്ഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പ്രാരംഭ നിക്ഷേപത്തില്‍ ഈ ജനപ്രിയ മോട്ടോര്‍സൈക്കിള്‍ വീട്ടിലെത്തിക്കാനാകും. ഉത്സവ കാലയളവില്‍ യമഹ മോട്ടോര്‍സൈക്കിളുകളെ ആകര്‍ഷകമായ ഓപ്ഷനാക്കി മാറ്റുന്നിനൊപ്പം ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും ലക്ഷ്യമിടുന്നു. 1.29 ലക്ഷം രൂപയാണ് യമഹ FZ-S FI V4-ന്റെ വില. FZ-S FI V3 ന് 1.06 ലക്ഷം രൂപയാണ് എക്സഷോറൂം വിലയായി മുടക്കേണ്ടത്.

സ്‌കൂട്ടറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഫാസിനോ 125 Fi ഹൈബ്രിഡ്, റേ ZR 125 Fi ഹൈബ്രിഡ് എന്നിവ ഉള്‍പ്പെടുന്ന ഹൈബ്രിഡ് സ്‌കൂട്ടറുകളും ഓഫറിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഈ മോഡലുകള്‍ക്ക് 4,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. ഇവയ്ക്ക് 2,999 രൂപയില്‍ ആരംഭിക്കുന്ന ആകര്‍ഷകമായ ഡൗണ്‍ പേയ്മെന്റ് ഓപ്ഷനുമുണ്ട്. റേ ZR 125 Fi ഹൈബ്രിഡിന്റെ വില 85,030 രൂപയിലും ഫാസിനോ 125 Fi ഹൈബ്രിഡിന്റെ വില 79,900 രൂപയിലും ആരംഭിക്കുന്നു.

yamaha fascino festive offers

യമഹയുടെ പോര്‍ട്ട്ഫോളിയോ വൈവിധ്യമാര്‍ന്ന മുന്‍ഗണനകളും റൈഡിംഗ് ആവശ്യങ്ങളും നിറവേറ്റുന്നു. യമഹ FZ-സീരീസ് മോട്ടോര്‍സൈക്കിളുകള്‍ കുറച്ചുകാലമായി ഇന്ത്യന്‍ മാര്‍ക്കറ്റിലുണ്ട്. സമയബന്ധിതമായ അപ്ഡേറ്റുകള്‍ വഴി സ്ഥിരമായി തരക്കേടില്ലാത്ത വില്‍പ്പന നേടാന്‍ ഈ സീരീസിന് സാധിച്ചു. സ്‌റ്റൈലിഷ് ഡിസൈനിനും കാര്യക്ഷമമായ 149cc എഞ്ചിനുകള്‍ക്കും പേരുകേട്ടതാണ് ഈ ബൈക്കുകള്‍.

പരമാവധി 12 bhp കരുത്തും 13.3 Nm ന്റെ പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 149cc ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് യമഹ FZ-S Fi V4-ന് കരുത്തേകുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് യൂണിറ്റുകളും പിന്നില്‍ ഒരു മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. യമഹ FZ-S FI V4-ല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സിംഗിള്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നീ ഫീച്ചറുകളുമുണ്ട്.

എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കൂടാതെ ഇത് യമഹ Y-കണക്റ്റ് ബ്ലൂടൂത്ത് ആപ്ലിക്കേഷനെയും പിന്തുണയ്ക്കുന്നു. ടയര്‍ ഹഗ്ഗിംഗ് റിയര്‍ മഡ്ഗാര്‍ഡ്, എഞ്ചിന്‍ ഗാര്‍ഡ്, എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവയും ബൈക്കില്‍ നല്‍കിയിട്ടുണ്ട്. 12 bhp പവറും 13.3 Nm പീക്ക് ടോര്‍ക്ക് പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 149സിസി ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് യമഹ FZ-S Fi V3-ക്ക് കരുത്തേകുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ വരുന്നത്.

ഉത്സവകാലത്ത് ഓഫര്‍ ലഭ്യമാകുന്ന യമഹ റേ ZR 125 Fi ഹൈബ്രിഡ് സ്‌കൂട്ടര്‍ നോക്കുമ്പോള്‍ എയര്‍ കൂള്‍ഡ്, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് (Fi), 125 സിസി ബ്ലൂ കോര്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. 8.2 PS പവറും 10.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. ഹൈബ്രിഡ് സിസ്റ്റത്തിന്റെ അധിക പ്രവര്‍ത്തനക്ഷമതയുള്ള ഒരു സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) സിസ്റ്റം സ്‌കൂട്ടറിന് ലഭിക്കുന്നു.

yamaha ray zr festive offers

യമഹ ഫാസിനോ 125 Fi ഹൈബ്രിഡിനും യമഹയുടെ ബ്ലൂ കോര്‍ എഞ്ചിന്‍ സാങ്കേതികവിദ്യ ലഭിക്കുന്ന എയര്‍ കൂള്‍ഡ്, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് (Fi), 125 സിസി പവര്‍ട്രെയിന്‍ ആണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 8.2 PS പവറും 10.3 Nm ടോര്‍ക്കും വികസിപ്പിക്കും. സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ്എംജി) സംവിധാനവും ഇതിലുണ്ട്.

ഇന്ത്യക്കാര്‍ ഒരു പുത്തന്‍ വാഹനം വാങ്ങി ഉത്സവകാലം കളറാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ നൂതന ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിനാണ് ഇത്തരം ആനുകൂല്യങ്ങള്‍ കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്യാഷ്ബാക്ക് ഓഫറുകളുടെയും കുറഞ്ഞ ഡൗണ്‍ പേയ്മെന്റുകളുടെയും പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ഈ ഉത്സവകാലം അവിസ്മരണീയമാക്കാനാകും. ഈ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്ത യമഹ ഷോറൂം സന്ദര്‍ശിക്കുക.

More from DriveSpark

Article Published On: Thursday, September 26, 2024, 13:31 [IST]
English summary
Yamaha india rolls out special festive season benefits on fz series fascino ray zr hybrid scooters
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X