വിളിച്ചാൽ വിളി കേൾക്കും! ആൻസർ ബാക്ക് ഫീച്ചറുമായി പുത്തൻ ഫസീനോ അവതരിപ്പിച്ച് യമഹ
ഷോപ്പിംഗ് മാൾ, സിനിമ തിയറ്റുകൾ പോലെയുള്ള വലിയ പാർക്കിംഗ് സ്പെയിസുകളിലും മറ്റും നമ്മുടെ വണ്ടി കണ്ടെത്തുക എന്നത് അല്പം കുഴയുന്ന കാര്യമാണ്. കാറുകളിൽ മിക്കതിലും ഇപ്പോൾ സെൻട്രൽ ലോക്കിംഗും ഫൈൻഡ് മൈ കാർ എന്നിവ പോലെയുള്ള ഓപ്ഷനുകൾ ഉള്ളതിനാൽ അവ തെടി പിടിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങൾ അല്ല. എന്നാൽ ടു വീലറുകളുടെ കാര്യത്തിൽ വാഹനം പാർക്ക് ചെയ്ത ഇടം കൃത്യമായി അറിയില്ല എങ്കിൽ അല്പം ചുറ്റി പോവും എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ല. അതിനു ഒരു പിഹാരവുമായിട്ടാണ് യമഹ മോട്ടോർ ഇന്ത്യ ഫസീനോ S മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ 'ആൻസർ ബാക്ക്' എന്ന ഫീച്ചർ ജാപ്പനീസ് നിർമ്മാതാക്കൾ ഇതിൽ പുതിയതായി സജ്ജീകരിച്ചിരിക്കുന്നു. ആകർഷകമായ മാറ്റ് റെഡ്, സ്ലീക്ക് മാറ്റ് ബ്ലാക്ക്, ഡാർക്ക് മാറ്റ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് വരുന്നു. യമഹയുടെ മൊബൈൽ ആപ്ലിക്കേഷനായ 'യമഹ സ്കൂട്ടർ ആൻസർ ബാക്ക്' വഴി ഈസിയായി ആക്സസ് ചെയ്യാൻ കഴിയുന്ന 'ആൻസർ ബാക്ക്' ഫംഗ്ഷനാണ് 2024 ഫസീനോ S മോഡലിൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത എന്നത്.

ആപ്പിലെ ആൻസർ ബാക്ക് ബട്ടൺ അമർത്തുന്നതിലൂടെ, റൈഡർമാർക്ക് തങ്ങളുടെ സ്കൂട്ടർ എവിടെയായാലും സൗകര്യപ്രദമായി എളുപ്പത്തിൽ കണ്ടെത്താനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ആക്ടിവേറ്റ് ചെയ്യുമ്പോൾ, 'ആൻസർ ബാക്ക്' ഫംഗ്ഷൻ ലെഫ്റ്റ് & റൈറ്റ് ഇൻഡിക്കേറ്ററുകളെ ഫ്ലാഷ്ച്ച് ചെയ്യുന്നു, ഇതിനൊപ്പം രണ്ട് സെക്കൻഡ് ഹോൺ ശബ്ദവും ട്രിഗർ ചെയ്യുന്നു.
ഇത് ഉപഭോക്താക്കൾക്ക് സ്കൂട്ടറിനെ കണ്ടെത്താനുള്ള സൗകര്യവും അതോടൊപ്പം സുരക്ഷയും വർധിപ്പിക്കുന്നു. ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ നമുക്ക് ഡൗൺലോഡ് ചെയ്യാം. ഫസീനോ S മോഡൽ യമഹയുടെ ബിഎസ് VI സ്റ്റേജ് 2 കംപ്ലയിൻ്റ്, എയർ-കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് 125 സിസി ഹൈബ്രിഡ് എഞ്ചിനുമായിട്ടാണ് വരുന്നത്.

ഒരു സ്മാർട്ട് മോട്ടോർ ജനറേറ്റർ (SMG) ഉപയോഗിച്ച് എഞ്ചിന് ഒരു "സൈലൻ്റ് സ്റ്റാർട്ട്" ഇത് അനുവദിക്കുന്നു. കൂടാതെ, നോർമൽ മോഡും ട്രാഫിക്ക് മോഡുകളും ഉൾപ്പെടുന്ന ഒരു ഓട്ടോമാറ്റിക് സ്റ്റോപ്പ് ആൻഡ് സ്റ്റാർട്ട് സിസ്റ്റവും ഈ ന്യൂ ജെൻ സ്കൂട്ടറിൽ യമഹ സജ്ജീകരിച്ചിട്ടുണ്ട്.
യമഹയിൽ തങ്ങൾ സ്ഥിരമായി ഉപഭോക്തൃ ആവശ്യങ്ങൾക്കും ഡിമാൻഡുകൾക്കും മുൻഗണന നൽകുകയും അവരുടെ മൊത്തത്തിലുള്ള റൈഡ് എക്സ്പീരിയൻസിന് മൂല്യം നൽകുന്ന പരിഹാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് പുതിയ മോഡലിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഇഷിൻ ചിഹാന പറഞ്ഞു.

യമഹയുടെ തനതായ ശൈലിക്കും മികച്ച സൗകര്യം/ കൺവീനിയൻസിന് വിലമതിക്കുന്ന തങ്ങളുടെ ഉപഭോക്താക്കളെ ഫസീനോ S -ലെ 'ആൻസർ ബാക്ക്' ഫീച്ചർ തീർച്ചയായും ആകർഷിക്കും. തങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെ സമ്പന്നവും മികച്ചതുമായ അനുഭവം വാഗ്ദാനം ചെയ്യുന്നതിന് തങ്ങൾ അത്തരം സൗകര്യപ്രദമായ സവിശേഷതകളും ഫീച്ചറുകളും നവീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നത് തുടരും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളമുള്ള ബ്രാൻഡിൻ്റെ അംഗീകൃത ഷോറൂമുകളിൽ യമഹ ഫസീനോ S ഉടൻ തന്നെ ലഭ്യമാകും. മാറ്റ് റെഡ് & മാറ്റ് ബ്ലാക്ക് എന്നിവയ്ക്ക് 93,730 രൂപയും ഡാർക്ക് മാറ്റ് ബ്ലൂ പതിപ്പിന് 94,530 രൂപയുമാണ് എക്സ്-ഷോറൂം വില. 125 സിസി സെഗ്മെന്റി സുസുക്കി ആക്സസ് 125, ടിവിഎസ് ജൂപ്പിറ്റർ 125, ഹോണ്ട ആക്ടിവ 125 എന്നിവയോടെല്ലാം ഫസീനോ 125 മത്സരിക്കുന്നത് തുടരും.


Click it and Unblock the Notifications








