യമഹ R1 യുഗം അവസാനിക്കുന്നു? ലിറ്റര്‍ ക്ലാസ് ബൈക്കുകളോട് വിടപറയാന്‍ ടീം ബ്ലൂ

ജാപ്പനീസ് ബ്രാന്‍ഡായ യമഹയില്‍ നിന്നുള്ള ഐക്കണിക് മോട്ടോര്‍സൈക്കിളാണ് YZF R1. തലമുറകളായി ബൈക്ക് പ്രേമികളുടെ പോസ്റ്റര്‍ മോട്ടോര്‍സൈക്കിളായി വര്‍ത്തിച്ച് വരികയാണ് യമഹ R1 റേഞ്ച്. എന്നാല്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് സങ്കടം സമ്മാനിച്ച് കൊണ്ട് യമഹ R1 (Yamaha R1) പിന്‍വലിക്കാന്‍ പോകുകയാണ്.

യൂറോ 5+ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി യമഹ R1, R1M എന്നിവ അപ്ഡേറ്റ് ചെയ്യില്ലെന്നാണ് ഇപ്പോള്‍ യുകെയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. EU5+ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഡെഡ്ലൈന്‍ വരെ യമഹ YZF-R1, YZF-R1 M എന്നിവ വില്‍പ്പനയില്‍ തുടരും. EU5+ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് നടപ്പാക്കി കഴിഞ്ഞാല്‍ ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്ന് ഒരു ലിറ്റര്‍ ക്ലാസ് ബൈക്കും ഉണ്ടാകില്ല.

yamaha yzf r1

മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്ന ഒരു പൊതു പ്രവണതയാണിത്. സുസുക്കി ഈ തീരുമാനം നേരത്തെ നടപ്പാക്കി കഴിഞ്ഞിരുന്നു. 2022-ന്റെ അവസാനത്തോടെ GSX-R1000R വിപണിയില്‍ നിന്ന് പിന്‍വലിച്ചായിരുന്നു സുസുക്കി ഈ കടുത്ത തീരുമാനമെടുത്തത്. ബിഗ് ഫോറില്‍ ലിറ്റര്‍ ക്ലാസ് ബൈക്കില്ലാത്ത ആദ്യ കമ്പനിയായി സുസുക്കി മാറിയിരുന്നു.

2024-ല്‍ എത്തുമ്പോള്‍ യമഹ സുസുക്കിയുടെ പാത പിന്തുടര്‍ന്ന് ലിറ്റര്‍ ക്ലാസ് YZF-R1, YZF-R1 M എന്നിവ നിര്‍ത്തലാക്കാന്‍ പോകുകയാണ്. EU5+ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡിന് ശേഷം യമഹ മോട്ടോര്‍ ഗ്രൂപ്പ് അതിന്റെ ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിള്‍ ഓഫറുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതിനര്‍ത്ഥം യമഹ R1, R1 M ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിളുകളുടെ EU5+ പതിപ്പുകള്‍ വികസിപ്പിക്കില്ല എന്നാണ്.

yamaha yzf r1

ഭാവി മുന്നില്‍ കണ്ട് മിഡ്-ടേം ബിസിനസ്സിലേക്കും ഉല്‍പ്പന്ന തന്ത്രങ്ങളിലേക്കും ശ്രദ്ധ തിരിക്കാനാണ് യമഹയുടെ പ്ലാന്‍. EU5+ എമിഷന്‍ മാനദണ്ഡങ്ങള്‍ക്കുള്ള കട്ട് ഓഫ് പ്രാബല്യത്തില്‍ വരുന്ന 2025 വരെ യമഹ R1, R1 M എന്നിവ വില്‍പ്പനയില്‍ തുടരും. യമഹയുടെ ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെങ്കിലും ഇതേ തന്ത്രം തന്നെയാകും ഭാവിയില്‍ മറ്റ് നിര്‍മ്മാതാക്കളും പിന്തുടരുക.

1998-ല്‍ ആദ്യമായി പുറത്തിറക്കിയ YZF R1, വലിയ ബൈക്കുകളെ ആളുകള്‍ നോക്കിക്കാണുന്ന രീതി തന്നെ മാറ്റിമറിച്ചു. അഗ്രസീവ് സ്റ്റൈലിംഗ്, കരുത്തുറ്റ എഞ്ചിന്‍, എളുപ്പത്തില്‍ കോര്‍ണറിംഗ് ചെയ്യാനുള്ള കഴിവ് എന്നിവയുള്ളതിനാല്‍ തന്നെ ഈ ബൈക്ക് സ്വന്തമാക്കാന്‍ ആരും കൊതിക്കുന്ന സ്ഥിതി വിശേഷമായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുന്ന R1 ജര്‍മ്മന്‍, ഇറ്റാലിയന്‍ എതിരാളികളുമായി കട്ടക്ക് മത്സരിക്കുകയാണ്.

yamaha yzf r1

എന്നാല്‍ ഉല്‍പ്പാദന ചെലവ് കൂടിയത് കാരണം ബൈക്കിന്റെ വില ഗണ്യമായി വര്‍ദ്ധിക്കുകയും ഇത് മൊത്തത്തിലുള്ള വില്‍പ്പന കുറയാന്‍ കാരണമാകുകയും ചെയ്തു. കൂടാതെ, കൂടുതല്‍ പ്രായോഗികവും എളുപ്പമുള്ളതുമായ ഒരു മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കാന്‍ ധാരാളം യുവ റൈഡര്‍മാര്‍ ആഗ്രഹിച്ചു. 1998-ല്‍ ലോഞ്ച് ചെയ്തതിനുശേഷം, യമഹ R1 വലിയ അപ്ഡേറ്റുകള്‍ക്ക് വിധേയമായിട്ടുണ്ട്. 2015-ല്‍ ഇന്ന് നാം കാണുന്ന അപ്ഡേറ്റഡ് ഡിസൈന്‍ നല്‍കിയതാണ് ഏറ്റവും വലുത്.

ഇലക്ട്രോണിക് എയ്ഡുകളടക്കം അവതരിപ്പിച്ച് മോട്ടോര്‍സൈക്കിള്‍ മോഡേണാക്കിയിരുന്നു. 2020-ല്‍ യൂറോ 5-ന് അനുസൃതമായി മാറിയപ്പോള്‍ 2020-ലാണ് അവസാനം അപ്‌ഡേറ്റ് ലഭിച്ചത്. യമഹ ഈ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതിനാല്‍ കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങളില്ലാത്ത വിപണികളില്‍ ഈ ബൈക്കുകള്‍ കുറച്ച് വര്‍ഷത്തേക്ക് കൂടി വില്‍ക്കാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്. ഇന്ത്യയില്‍ എത്രകാലം ഈ ബൈക്ക് വില്‍പ്പനക്കുണ്ടാകുമെന്നതും നമുക്ക് കാത്തിരുന്ന് കാണാം.

yamaha yzf r1

EU5+ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് നടപ്പില്‍ വന്ന ശേഷവും യമഹ R1, R1 M എന്നിവയുടെ നിര്‍മ്മാണം തുടരാനുള്ള വളരെ സാധ്യതയുണ്ട്. എന്നാല്‍ റോഡില്‍ ഇറക്കാനുള്ളതല്ല മറിച്ച് ട്രാക്കില്‍ ഇറക്കാനുള്ള ബൈക്കുകളായിരിക്കും അത്. ട്രാക്ക് മെഷീനുകള്‍ക്ക് എമിഷന്‍ മാനദണ്ഡങ്ങള്‍ ബാധകമല്ലാത്തതിനാലാണ് ഇങ്ങനെ. ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്ലൈറ്റുകള്‍, നമ്പര്‍ പ്ലേറ്റുകള്‍, റോഡില്‍ ഓടുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് നിര്‍ബന്ധിതമായ മറ്റ് സാമഗ്രികള്‍ എന്നിവ പോലുള്ള ഘടകങ്ങള്‍ ഇവ നഷ്ടപ്പെട്ടേക്കാം.

ഈ മോട്ടോര്‍സൈക്കിളുകളില്‍ ഗണ്യമായ ഭാരം ലാഭിക്കുന്നതിനൊപ്പം ഫ്രീ ഫ്‌ലോയിംഗ് എക്സ്ഹോസ്റ്റുകളും റാഞ്ചിയര്‍ ട്യൂണുകളും ഫീച്ചര്‍ ചെയ്യാവുന്നതാണ്. യമഹ R6 ഇപ്പോള്‍ ഇതേ രീതിയിലാണ് നിര്‍മിക്കപ്പെടുന്നത്. ലിറ്റര്‍ ക്ലാസ് ബൈക്കുകളോട് വിടചൊല്ലാനുള്ള യമഹയുടെ തീരുമാനത്തെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Friday, February 23, 2024, 10:39 [IST]
English summary
Yamaha r1 range to discontinue post eu5 emission standards comes into effect in 2025
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X