'തെരാ ബാപ്പ് പെഹ്ലേ ആപ്പ്' എന്ന് പറഞ്ഞ പോലെ മറ്റ് സ്കൂട്ടർ മോഡലുകൾക്ക് വമ്പൻ ആപ്പുമായി യമഹ
ഭാരത് മൊബിലിറ്റി ഷോയിൽ സ്കൂട്ടർ പ്രേമികൾക്കിടയിൽ ഗണ്യമായ താൽപ്പര്യം ഉണർത്തിക്കൊണ്ട് യമഹ തങ്ങളുടെ N-മാക്സ് 155 അനാച്ഛാദനം ചെയ്തതു. ഈ മാക്‌സി-സ്‌കൂട്ടർ, അതിൻ്റെ സഹോദരനായ എയ്‌റോക്‌സ് 155 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്‌പോർട്ടിയർ ഡിസൈനും നൂതന സവിശേഷതകളും കൊണ്ട് സ്വയം വേറിട്ട് നിൽക്കുന്നു, കൂടുതൽ പ്രീമിയം ഓഫറിലൂടെ സ്‌കൂട്ടർ പോർട്ട്‌ഫോളിയോ വിപുലീകരിക്കാനുള്ള യമഹയുടെ പദ്ധതിയെ ഇത് സൂചിപ്പിക്കുന്നു.
ഡിസൈനും കംഫർട്ടും: N-മാക്സ് 155 -ന് വലിയ ഫ്രണ്ട് ഫെയറിംഗും ഡ്യുവൽ ഹെഡ്‌ലാമ്പുകളും ലഭിക്കുന്നു, ഇത് ഒരു ഇന്റഗ്രേറ്റഡ് വിൻഡ്‌സ്‌ക്രീനുമായി കണക്ട് ചെയ്യുന്നു, ഇത് മാക്സി സ്കൂട്ടറിൻ്റെ സ്‌പോർട്ടി & അഗ്രസ്സീവ് ലുക്ക് വർധിപ്പിക്കുക മാത്രമല്ല, മെച്ചപ്പെട്ട എയറോഡൈനാമിക്‌സ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

സ്റ്റെപ്പ്ഡ് സീറ്റാണ് ഇതിൽ ശ്രദ്ധേയമായ ഡിസൈൻ ഘടകം, ഇത് റൈഡറിനും പിലിയനും കൂടുതൽ റിലാക്സ് റൈഡിംഗ് പോസ്ചർ ഉറപ്പാക്കുന്നു, സ്റ്റൈലിൽ വിട്ടുവീഴ്ച ചെയ്യാതെ കംഫർട്ടിന് ഇത് ഊന്നൽ നൽകുന്നു. ലോംഗ് ഡിസ്റ്റൻസ് ഹൈവേ റണ്ണിന് ഈ ഘടകങ്ങൾ വളരെ മികവുറ്റതാവും എന്ന് പറയാം.
ടെക്ക് & കണക്റ്റിവിറ്റി: സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുന്നതിൽ ഒരു വമ്പൻ കുതിച്ചുചാട്ടം ഇതിൽ നമുക്ക് കാണാം, യമഹയുടെ 'മൈ റൈഡ്' ആപ്പുമായി കണക്ട് ചെയ്യുന്ന ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ N-മാക്സ് 155 അവതരിപ്പിക്കുന്നു. ഈ സംയോജനം ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.
സ്‌കൂട്ടറിൻ്റെ ഡിസ്‌പ്ലേയിൽ നിന്ന് ഉപഭോക്താക്കളുടെ സ്മാർട്ട്‌ഫോണിൻ്റെ ബാറ്ററി നില നേരിട്ട് നിരീക്ഷിക്കുന്നതിനൊപ്പം റൈഡർമാർക്ക് ഇമെയിൽ, കോൾ, ടെക്‌സ്‌റ്റ് അലേർട്ടുകൾ ആക്സസ് ചെയ്യാൻ പ്രാപ്‌തമാക്കുന്നു. കണക്റ്റഡ് & ഇൻഫോർമ്ഡ് റൈഡിംഗ് എക്സ്പീരിയൻസ് നൽകാനുള്ള യമഹയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ കണക്റ്റിവിറ്റി ഫീച്ചർ എന്ന് പറയാം.
പെർഫോമെൻസ്: N-മാക്സ് 155 -ൻ്റെ ഹൃദയം എന്നത് 155 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്, ഇത് എയറോക്സ് 155-മായി പങ്കിടുന്നു. ഈ പവർട്രെയിൻ 15 bhp മാക്സ് പവറും 14 Nm torque ഉം നൽകുന്നു, കൂടാതെ ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷനും സജ്ജീകരിച്ചിരിക്കുന്നു.
V -ബെൽറ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ചേർന്ന്, N -മാക്സ് 155, അർബൻ യാത്രയുടെയും ഉല്ലാസ യാത്രകളുടെയും ആവശ്യങ്ങൾ ഒരുപോലെ നിറവേറ്റുന്ന, സുഗമവും റെസ്പോൺസീവ് റൈഡ് വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കളെ ഈ സെഗ്മെന്റിലേക്ക് ആകൃഷ്ടരാവാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നു. ഇന്ത്യൻ വിപണിയിൽ ഇത് യമഹയുടെ പൊസിഷനും മെച്ചപ്പെടുത്താം.
മാർക്കറ്റ് എക്സപറ്റേഷനും ലോഞ്ച് സാധ്യതകളും: യമഹ N-മാക്സ് 155 -ൻ്റെ കഴിവുകളും സവിശേഷതകളും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ഈ മാക്സി സ്കൂട്ടറിൻ്റെ ഔദ്യോഗിക ലോഞ്ച് തീയതിയെക്കുറിച്ച് കമ്പനി ഇതുവരെ ഒന്നു വ്യക്തമാക്കിയിട്ടില്ല. മത്സരാധിഷ്ഠിതമായ ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ N-മാക്സ് 155 എങ്ങനെയായിരിക്കുമെന്ന് കാണാൻ ആകാംക്ഷ ഉയരുകയാണ്.
ഈ വർഷാവസാനം അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന N-മാക്സ് 155, പ്രീമിയം സ്‌കൂട്ടർ വിഭാഗത്തിൽ യമഹയുടെ സാന്നിധ്യം ഗണ്യമായി വർധിപ്പിക്കും. നിലവിൽ ഇന്ത്യൻ വിപണിയിൽ ഇതിന് കാര്യമായ എതിരാളികൾ ഒന്നും തന്നെയില്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് വളർന്നു വരുന്ന യുവ തലമുറ മോട്ടോർസൈക്കിളിനേക്കാൾ ഉപരിയായി മാന്യമായ പവറും പെർഫോമെൻസും കംഫർട്ടും വാഗ്ദാനം ചെയ്യുന്ന സ്കൂട്ടറുകൾക്കാണ് മുൻഗണന നൽകുന്നത്.
അതിനാൽ തന്നെ ഇപ്പോൾ യമഹയുടെ ഈ നീക്കം വളരെ മികച്ചതും പ്രശംസനീയവുമാണ് എന്ന് നിസംശയം പറയാം. വരും നാളുകളിൽ ഹോണ്ട, ഹീറോ പോലെയുള്ള മറ്റ് പ്രമുഖ ടു വീലർ നിർമ്മാതാക്കളും ഈ സെഗ്മ്ന്റിലേക്ക് ചുവടു വെയ്ക്കാൻ ഒരുങ്ങുകയാണ്. ഹീറോ സൂം ശ്രേണിയിൽ പുത്തൻ രണ്ട് മോഡലുകൾ അണിയറയിലാണ് എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








