കണ്ണഞ്ചിപ്പിക്കുന്ന കളറുമായി യമഹ, യൂത്തൻമാരുടെ മനസ് കവരാൻ രണ്ടും കൽപ്പിച്ച് ബ്രാൻഡ്
'ദ കോൾ ഓഫ് ദി ബ്ലൂ' എന്ന ബ്രാൻഡ് കാമ്പ്യനുമായി ബന്ധപ്പെട്ട് യമഹ മോട്ടോർ തങ്ങളുടെ മോട്ടോർസൈക്കിൾ ലൈനപ്പിൽ ഒരു പ്രധാന അപ്ഡേറ്റ് കൊണ്ടു വന്നിരിക്കുകയാണ്. ഈ അപ്‌ഡേറ്റിൽ ജനപ്രിയമായ R15 V4, FZ-S FI Ver 4.0 DLX, FZ-S FI Ver 3.0, FZ FI Ver 3.0, FZ-X എന്നിവയുൾപ്പെടെയുള്ള FZ സീരീസ് മോഡൽ ശ്രേണിയ്‌ക്കായുള്ള പുതിയ കളറുകളും അത് പോലെ തന്നെ ചെറിയ മാറ്റങ്ങളും കൊണ്ടുവന്നിരിക്കുകയാണ്.
പുതിയ സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ വർധനവിനും രാജ്യത്തുടനീളമുള്ള യുവാക്കൾക്ക് ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുമാണ് കിടിലൻ കളർ സ്കീമുകളുമായി കമ്പനി എത്തിയിരിക്കുന്നത്. യുവ ഉപഭോക്താക്കളുടെ മുൻഗണനകൾ നിറവേറ്റുന്നതിനും ഈ അപ്ഡേഷനിലൂടെ അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്.

'ദി കോൾ ഓഫ് ദി ബ്ലൂ' ബ്രാൻഡ് കാമ്പയിനിന് അനുസൃതമായി യമഹ അതിൻ്റെ പുതുക്കിയ 2024 മോട്ടോർസൈക്കിൾ ലൈനപ്പ് അനാവരണം ചെയ്യുന്നതിൽ ആവേശഭരിതരാണെന്നും റൈഡർമാരെയും കാഴ്ചക്കാരെയും ഒരേപോലെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഊർജ്ജസ്വലമായ പുതിയ കളർ ഓപ്ഷനുകളും ആകർഷകമായ ഗ്രാഫിക്സും അവതരിപ്പിക്കുന്നതിൽ കമ്പനി വളരെ സന്തുഷ്ടരാണ് എന്നുമാണ് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഐഷിൻ ചിഹാന പറഞ്ഞത്.
പുതിയ നിറങ്ങൾ കൂടി കൂട്ടിച്ചേർക്കുന്നതോടെ FZ-S Fi പതിപ്പ് 4.0 DLX-ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ആറ് നിറങ്ങളുണ്ടാകും - ഏറ്റവും പുതിയ Ice Fluo-Vermillion -യും സൈബർ ഗ്രീൻ, സ്ട്രൈക്കിംഗ് മജസ്റ്റി റെഡ്, അതോടൊപ്പം തന്നെ യമഹയുടെ പ്രിയപ്പെട്ട റേസിംഗ് ബ്ലൂ, ക്ലാസിക് ചോയ്സ് മാറ്റ് ബ്ലാക്ക്,മെറ്റാലിക് ഗ്രേ. ഓരോ കസ്റ്റമറിൻ്റേയും ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നതിനും അവർക്ക് ഒരു മികച്ച യാത്ര പ്രദാനം ചെയ്യുന്നതിനും വേണ്ടിയാണ് പുതിയ കളർ ഓപ്ഷനുകൾ കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

15 വർഷത്തിലേറെയായി ഇന്ത്യൻ റൈഡർമാരുടെ ഹൃദയം കവർന്ന യമഹയുടെ ഐക്കണിക് FZ സീരീസിൻ്റെ ഭാഗമായ FZ-S Fi പതിപ്പ് 4.0 DLX അതിൻ്റെ 149 സിസി ഫ്യുവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനുമായി വേറിട്ടുനിൽക്കുന്നവയാണ്. പവറുൽ മാത്രമല്ല കാര്യക്ഷമവും, സുഗമമായ ത്വരിതപ്പെടുത്തലും വാഗ്ദാനം ചെയ്യുന്നവ കൂടിയാണ് അത്. ബൈക്കിലെ മോണോക്രോസ് സസ്‌പെൻഷൻ മികച്ച ഷോക്ക്-അബ്സോർബിംഗ് പ്രകടനവും ബ്രേക്കിംഗ് സമയത്ത് നല്ല സ്ഥിരത നൽകുന്നവയാണ്.
അതേസമയം സിംഗിൾ ചാനൽ എബിഎസുള്ള ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് സ്ലിപ്പറി സാഹചര്യങ്ങളിൽ പോലും മികച്ച നിയന്ത്രണം വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 7,250 rpm-ൽ 12.4 bhp പവറും 5,500 rpm-ൽ പരമാവധി 13.3 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 149 സിസി സിംഗിൾ സിലിണ്ടർ 2V SOHC എഞ്ചിനാണ് യമഹ FZ-S FI V4 മോഡൽ ഇപ്പോഴും ഉപയോഗിക്കുന്നത്.

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മികച്ച ഇന്ധനക്ഷമതയും റിഫൈൻമെന്റും നൽകുന്ന നല്ലൊരു എഞ്ചിനാണിത് എന്നതിൽ സംശയമൊന്നുമില്ല. ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), മുൻവശത്ത് സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റം, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്ക് എന്നിവയാണ് FZ-S FI മോട്ടോർസൈക്കിളിലെ ചില പ്രധാന ഹൈലൈറ്റുകളായി എടുത്തു പറയാനാവുന്നത്.
ഇതുകൂടാതെ മൾട്ടിഫങ്ഷണൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലൈറ്റ്, ടയറിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പിൻ മഡ്‌ഗാർഡ്, ലോവർ എഞ്ചിൻ ഗാർഡ്, ബ്ലൂടൂത്ത്-പ്രാപ്‌തമാക്കിയ വൈ-കണക്‌ട് ആപ്പ് എന്നീ ഫീച്ചറുകളും യമഹ FZ-S FI V4 മോഡലിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ മുടക്കുന്ന കാശിനുള്ള മൂല്യം ഈ മോട്ടോർസൈക്കിൾ നൽകുന്നുണ്ട് എന്നതിൽ തർക്കമൊന്നുമില്ല.


Click it and Unblock the Notifications








