2024-ല്‍ പുറത്തിറങ്ങിയ മികച്ച ഇലക്ട്രിക് ടൂവീലറുകള്‍! ഏത് തള്ളും ഏത് കൊള്ളും, കണ്‍ഫ്യൂഷനാണെല്ലോ

നമ്മുടെ രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ വാങ്ങാനുള്ള ജനങ്ങളുടെ വിമുഖതയെല്ലാം മാറി വരികയാണ്. പച്ച നമ്പര്‍പ്ലേറ്റിലുള്ള വാഹനങ്ങള്‍ ഇന്ന് സാധാരണ കാഴ്ചയാണ്. നിരത്തിലിറങ്ങുന്ന ഇവികളില്‍ ഭൂരിഭാഗവും പക്ഷേ ഇലക്ട്രിക് ടൂവീലറുകളാണ്. ഐസി എഞ്ചിന്‍ വാഹനങ്ങളെ അപേക്ഷിച്ച് വില അല്‍പ്പം കൂടുതലാണെന്നതും ചാര്‍ജിംഗ് സൗകര്യങ്ങള്‍ വികസിച്ച് വരുന്നതേയുള്ളൂവെന്നതും തന്നെയാണ് ഇപ്പോഴും ഇവികളുടെ ജനാധിപത്യവല്‍ക്കരണത്തിന് തടസമായി നില്‍ക്കുന്നത്. എന്നാല്‍ പെട്രോള്‍ ഇരുചക്ര വാഹനങ്ങളേക്കാള്‍ പ്രവര്‍ത്തന ചെലവ് വളരെ കുറവായതിനാല്‍ പലരും സ്വമേധയാ ഇവികളിലേക്ക് മാറുന്നു. വിശേഷ അവസരങ്ങളില്‍ ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറില്‍ വാങ്ങുമ്പോള്‍ പലപ്പോഴും ഇലക്ട്രിക് ടൂവീലറുകള്‍ പെട്രോള്‍ വാഹനങ്ങളുടെ അതേ വിലയില്‍ കിട്ടുന്നു.

2024 വര്‍ഷം വിടപറയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ വര്‍ഷം നിരവധി ഗുണനിലവാരമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിപണിയില്‍ എത്തിയിരുന്നു. വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ പരിഗണിച്ച് മുന്‍നിര കമ്പനികള്‍ പുറത്തിറക്കിയ മോഡലുകളില്‍ പലതും ഇന്ന് ജനപ്രിയമാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച 5 ഇലക്ട്രിക് ടൂവീലറുകളെയാണ് ഞങ്ങള്‍ ഈ ലേഖനത്തിലൂടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ പോകുന്നത്.

top 5 electric two-wheelers launched in 2024

ഏഥര്‍ റിസ്ത: യുവാക്കളെ ആകര്‍ഷിക്കുന്ന സ്‌റ്റൈലിഷും ശക്തവുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാത്രം വിറ്റിരുന്ന ഏഥര്‍ കുടുംബങ്ങളെ കൈയ്യിലെടുക്കാന്‍ ഈ വര്‍ഷം അവതരിപ്പിച്ച സ്‌കൂട്ടറാണ് ഏഥര്‍ റിസ്ത. കുടുംബത്തിലെ എല്ലാവര്‍ക്കും ഓടിക്കാമെന്നത് കൊണ്ടാണ് ഇതിനെ ഫാമിലി സ്‌കൂട്ടര്‍ എന്ന് വിളിക്കുന്നത്.
വലിയ സീറ്റ്, വലിയ ബൂട്ട്‌സ്‌പെയ്‌സ് പുതിയ 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവ സ്‌കൂട്ടറിന് ലഭിക്കുന്നു. ഏഥര്‍ റിസതയുടെ പ്രാരംഭ വില 1.10 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്.

ബജാജ് ചേതക് 35: ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഏറ്റവും ഒടുവിലായി വിപണിയില്‍ അവതരിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറാണ് ചേതക് 35 സീരീസ്. സാധാരണ ബജാജ് ചേതക് സ്‌കൂട്ടറില്‍ നിന്ന് അല്‍പം വ്യത്യസ്തമായ രൂപത്തിലും പുതിയ കളര്‍ ഓപ്ഷനുകളുമായാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. ചേതക് 35 ഇലക്ട്രിക് സ്‌കൂട്ടറിന്റെ 3501 വേരിയന്റ് ടച്ച് സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് വാഗ്ദാനം ചെയ്യുന്നു. ബജാജ് 35 സീരീസിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത് 1.20 ലക്ഷം രൂപ മുതലാണ്.

ultraviolette f77 mach 2

അള്‍ട്രാവയലറ്റ് F77 മാക് 2: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡായ അള്‍ട്രാവയലറ്റ് തങ്ങളുടെ F77 മോഡല്‍ പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം അള്‍ട്രാവയലറ്റ് F77 ബൈക്ക് മോഡലിന്റെ പുതുതലമുറ പതിപ്പായ F77 മാക് 2 വിപണിയിലെത്തി.

F77 ഇലക്ട്രിക് ബൈക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ F77 മാക് 2 മോഡലിന് കൂടുതല്‍ പവര്‍, 10 ലെവല്‍ ബ്രേക്ക് സജ്ജീകരണം, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങി നിരവധി ആവേശകരമായ സവിശേഷതകള്‍ ലഭിക്കുന്നു. അള്‍ട്രാവയലറ്റ് F77 മാക് 2 ഇവിയുടെ വില വരുന്നത് 2.99 ലക്ഷം രൂപ മുതലാണ്.

tvs iqube

ടിവിഎസ് ഐക്യൂബ്: ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിലൊന്നായ ഐക്യൂബ് ഈ വര്‍ഷം ടിവിഎസ് നവീകരണത്തിന് വിധേയമാക്കി. മാത്രമല്ല ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഐക്യൂബ് സ്‌കൂട്ടറിന്റെ ST വേരിയന്റും അവതരിപ്പിച്ചു. ഐക്യൂബ് ST വേരിയന്റിന് 3.2kWh, 5.5kWh എന്നിങ്ങനെയുള്ള രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുണ്ട്. 1.17 ലക്ഷം രൂപ മുതലാണ് ഐക്യൂബിന്റെ വില തുടങ്ങുന്നത്. ടോപ്‌സ്‌പെക് ഐക്യൂബ് ST 5.1 kWh വേരിയന്റിന് 1.85 ലക്ഷം രൂപയാണ് വില.

ഹീറോ വിഡ V2: ഹീറോയുടെ ഇലക്ട്രിക് സബ് ബ്രാന്‍ഡായ വിഡ ഈ വര്‍ഷം V2 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷമായിരുന്നു വിഡ V1 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. V2 ലൈറ്റ്, V2 പ്ലസ്, V2 പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വാങ്ങാം. വിഡ V2 ലൈറ്റിന്റെ വില വരുന്നത് 96,000 രൂപയാണ്. ടോപ് സ്‌പെക് V2 പ്രോ വാങ്ങാന്‍ 1.35 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.

മുകളില്‍ സൂചിപ്പിച്ചത് മുന്‍നിര കമ്പനികളുടെ ഏറ്റവും മികച്ച മോഡലുകള്‍ മാത്രമാണ്. കൂടാതെ നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഡസന്‍ കണക്കിന് ഇവികള്‍ പുറത്തിറക്കിയിട്ടുണ്ട്. കുറഞ്ഞ വിലയും കൂടുതല്‍ റേഞ്ചും നൂതന ഫീച്ചറുകളുമുള്ള അവ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തെ പുനര്‍നിര്‍ണയിക്കാന്‍ എത്തിയവയാണ്. മുകളില്‍ പറഞ്ഞ മോഡലുകളില്‍ 2024-ല്‍ വിപണിയിലെത്തിയ ഏറ്റവും മികച്ച ഉല്‍പ്പന്നമായി നിങ്ങള്‍ക്ക് തോന്നിയ ഏതെങ്കിലും ടൂവീലര്‍ ഉണ്ടോ?. ഉത്തരം അതെ എന്നാണെങ്കില്‍ ആ മോഡല്‍ കമന്റ് ബോക്‌സില്‍ മെന്‍ഷന്‍ ചെയ്യൂ.

More from DriveSpark

Article Published On: Friday, December 27, 2024, 10:53 [IST]
English summary
Year ender 2024 top 5 electric two wheelers launched in india this year
കൂടുതല്‍... #year ender 2024 #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X