വില വെറും 56,051 രൂപ! നാട്ടിലൂടെ കറങ്ങാന്‍ പറ്റിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഇന്ത്യന്‍ കമ്പനി
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിലെ പ്രമുഖരാണ് സീലിയോ ഇബൈക്ക്‌സ്. 2021-ല്‍ സ്ഥാപിതമായ സീലിയോ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യക്ക് രാജ്യവ്യാപകമായി 100-ലധികം ഡീലര്‍മാരും രണ്ട് ലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളും ഇന്ന് കമ്പനിക്കുണ്ട്. ഗ്രേസി സീരീസ്, എക്‌സ്‌മെന്‍ ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ തുടങ്ങിയ മുന്‍ മോഡലുകളുടെ വിജയത്തിന് പിന്നാലെ സീലിയോ ഇബൈക്ക്‌സ് പുതിയ ഈവ സീരീസ് പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, തൊഴിലാളികള്‍ തുടങ്ങിയ സിറ്റി റൈഡര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈവ, ഈവ ഇക്കോ, ഈവ ZX+ എന്നീ മോഡലുകളാണ് സീരിസില്‍ വരുന്നത്.
ദിവസേനയുള്ള സിറ്റി റൈഡുകള്‍ക്ക് വേണ്ടിയാണ് സീലിയോ ഈവ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദൃഢമായ BLDC മോട്ടോറാണ് ഇതിന്റെ കരുത്ത്. 80 കിലോഗ്രാം മൊത്ത ഭാരമുള്ള ഈവ ഇ-സ്‌കൂട്ടറിന് 180 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റിയുണ്ട്. രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്.

പരുക്കന്‍ പ്രതലങ്ങളില്‍ സുഗമമായ യാത്ര ഉറപ്പാക്കുന്ന ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകള്‍ റൈഡര്‍മാര്‍ക്ക് പ്രയോജനം ചെയ്യും. ആന്റി തെഫ്റ്റ് അലാറം, റിവേഴ്സ് ഗിയര്‍, പാര്‍ക്കിംഗ് സ്വിച്ച്, ഓട്ടോ റിപ്പയര്‍ സ്വിച്ച്, യുഎസ്ബി ചാര്‍ജര്‍, ഡിജിറ്റല്‍ ഡിസ്പ്ലേ എന്നിവയാണ് സ്‌കൂട്ടറിന്റെ വിപുലമായ ഫീച്ചര്‍ ലിസ്റ്റില്‍ വരുന്നത്. ബ്ലൂ, ഗ്രേ, വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമായ ഈവ അഞ്ച് ബാറ്ററി വേരിയന്റുകളില്‍ വരുന്നു.
| ബാറ്ററി വേരിയൻ്റ് | വില | റേഞ്ച് | ചാർജിംഗ് സമയം (മണിക്കൂർ ) |
| 60V/32AH ലെഡ് ആസിഡ് | 56,051 | 55-60 | 7-8 |
| 72V/32AH ലെഡ് ആസിഡ് | 58,551 | 70 | 7-9 |
| 60V/38AH ലെഡ് ആസിഡ് | 61,851 | 70-75 | 8-9 |
| 72V/38AH ലെഡ് ആസിഡ് | 65,551 | 100 | 9-10 |
| 60V/30AH ലി-അയൺ | 79,051 | 80 | 4 |
ഈവ ഇക്കോ മോഡലിലേക്ക് വന്നാല്‍ സ്‌റ്റൈലിഷ് ഡിസൈനും കരുത്തുറ്റ പെര്‍ഫോമന്‍സും ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മോഡല്‍ ആണിത്. 80 കിലോഗ്രാം ഭാരമുള്ള ഈവ ഇക്കോ മോഡലിന് 180 കിലോഗ്രാം ലോഡിംഗ് ശേഷിയുമുണ്ട്. പിന്നില്‍ ഡ്രം ബ്രേക്കുകളും മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും ഉപയോഗിച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നു. ഫ്രണ്ട് റിം അലോയ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഈവ ഇക്കോയിലും റിവേഴ്‌സ് ഗിയര്‍, പാര്‍ക്കിംഗ് സ്വിച്ച്, ഓട്ടോ റിപ്പയര്‍ സ്വിച്ച്, യുഎസ്ബി ചാര്‍ജര്‍ തുടങ്ങിയ ഫീച്ചറുകള്‍ വരുന്നു.
രണ്ട് അറ്റത്തും ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. BLDC മോട്ടോര്‍ (48/60V) ആണ് ഈവ ഇക്കോയുടെയും ചാലകശക്തി. ഡിജിറ്റല്‍ ഡിസ്പ്ലേയും സെന്‍ട്രല്‍ ലോക്കിംഗും അതിന്റെ സുരക്ഷാ ഫീച്ചറുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ബ്ലൂ, ഗ്രേ, വൈറ്റ്, ബ്ലാക്ക്, റെഡ് നിറങ്ങളില്‍ ഈവ ഇക്കോ ലഭ്യമാണ്. ഇത് മൂന്ന് ബാറ്ററി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
| ബാറ്ററി വേരിയൻ്റ് | വില | റേഞ്ച് | ചാർജിംഗ് സമയം (മണിക്കൂർ ) |
| 48V/32AH ലെഡ് ആസിഡ് | 52,000 | 50-60 | 6-7 |
| 60V/32 AH ലെഡ് ആസിഡ് | 54,000 | 70 | 7-8 |
| 60V/30AH ലി-അയൺ | 68,000 | 100 | 4 |
ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയതാണ് ഈവ ZX+ . ശക്തമായ BLDC മോട്ടോര്‍ (60/72V) ആണ് ഈ സ്‌കൂട്ടറിലും വരുന്നത്. 90 കിലോഗ്രാം ഭാരമുള്ള ഈവ ZX+ ഇവിക്ക് 180 കിലോഗ്രാം വരെ ലോഡിംഗ് ശേഷിയുണ്ട്. അസാധാരണമായ നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി ZX+ ഇവിയുടെ ഫ്രണ്ടില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും സജ്ജീകരിച്ചിരിക്കുന്നു.

ആന്റി-തെഫ്റ്റ് അലാറം, ഡിജിറ്റല്‍ ഡിസ്പ്ലേ തുടങ്ങിയ മറ്റ് മോഡലുകളില്‍ കാണുന്ന എല്ലാ നൂതന സവിശേഷതകളും ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീലിയോ ഇബൈക്ക്‌സിന്റ ലെഡ് ആസിഡ്, ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് ഒരു വര്‍ഷം അല്ലെങ്കില്‍ 10,000 കിലോമീറ്റര്‍ വരെ വാറണ്ടി നല്‍കുന്നു. ഇത് കാരണം ഉടമകള്‍ക്ക് മനസ്സമാധാനത്തോടെ ഇവി അനുഭവം ആസ്വദിച്ചറിയാം. നൂതന സാങ്കേതികവിദ്യയും ആധുനിക സ്‌റ്റൈലിംഗും സംയോജിപ്പിച്ച് വരുന്ന ഈ പരിസ്ഥിതി സൗഹൃദ സ്‌കൂട്ടറുകള്‍ വിശ്വസനീയവുമായ യാത്രയാണ് സാധ്യമാക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








